സിദ്ധരാമയ്യയോ ഡി.കെ. ശിവകുമാറോ; മുഖ്യമന്ത്രിക്കായി കർണാടകയിൽ പോസ്റ്റർ യുദ്ധം
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിലെ കർണാടകയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേര ആർക്കെന്ന ചോദ്യം അനുയായികളിൽ ഉയരുകയാണ്. ഇതിനിടെ ഇരു നേതാക്കളുടെയും വീടിനു മുന്നിൽ അടുത്ത മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിക്കുന്ന ബോർഡ് വച്ച് പ്രവർത്തകർ രംഗം കൊഴുപ്പിച്ചു.
ഇരു നേതാക്കളും മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും AICC ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ബംഗളൂരുവിൽ ചേരും.
സംസ്ഥാനത്തെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ് എന്നാൽ മുഖ്യമന്ത്രിപദത്തിനായി സമ്മർദ്ദം ശക്തമാക്കുകയാണ്. കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ. ഉപമുഖ്യമന്ത്രിപദം നൽകിയുള്ള അനുനയത്തിന് ഡി.കെ. ശിവകുമാർ വഴങ്ങുന്നില്ല.
മുഖ്യമന്ത്രിപദം 2 പേർക്കും രണ്ടര വർഷം വീതംമായി നൽകുകയാണെങ്കിൽ ആദ്യ ഘട്ടം ഡി.കെ. ശിവകുമാറിന് നൽകണമെന്നാണ് ഒപ്പമുള്ള നേതാക്കളുടെ ആവശ്യം.