കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവർത്തകരുടെ തമ്മിലടി

കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിലടിച്ചു. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പരിപാടിക്കിടെ ഡിസിസി പ്രസിഡന്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷം.

കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു പ്രവർത്തകരുടെ തമ്മിലടി.

14-May-2023