ഗോമൂത്രത്തെക്കുറിച്ചാണോ കുട്ടികൾ പഠിക്കേണ്ടത്: എ വിജയരാഘവൻ
അഡ്മിൻ
ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം പിബി അംഗം എ വിജയരാഘവൻ. ബിജെപി നേതാക്കൾ തനി സംസ്കാരശൂന്യരാണെന്ന് അദ്ദേഹം ആരോപിച്ചു. അതാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കി കാണിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
ഗോമൂത്രത്തെക്കുറിച്ചാണോ കുട്ടികൾ പഠിക്കേണ്ടത്. ബിജെപി അധികാരത്തിൽ വന്നതിനുശേഷമാണോ പശു ഉണ്ടായത് എന്നും വിജയരാഘവൻ ചോദിച്ചു.
അതേസമയം, ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ പാത പദ്ധതിയില്‍ തിടുക്കം വേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റെടുത്ത തീരുമാനം. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും എല്ലാ വശവും പരിശോധിച്ച ശേഷം തുടര്‍ചര്‍ച്ച മതിയെന്നുമായിരുന്നു നിലപാട്. കേരളത്തില്‍ അതിവേഗ റെയില്‍ അനിവാര്യമെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ലെന്നും തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.