മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നത്:ഇപി ജയരാജൻ
അഡ്മിൻ
ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ ഇല്ലാതിരുന്നതിനെ ചൊല്ലിയുളള മാധ്യമ വിവാദങ്ങളില്‍ പ്രതികരിച്ച് ഇപി ജയരാജന്‍ രംഗത്ത്. കോഴിക്കോട് താൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല.ഇടതു മുന്നണിയുടെ പരിപാടി ആയിരുന്നില്ല അത്.കൺവീനർ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല. താനും കൂടി ചേർന്നതാണ് നേതൃത്വം.വിമർശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഉയർന്നിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നത്.സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് നേതൃത്വം നിശ്ചയിച്ചിരുന്നില്ല. ഇടതു മുന്നണി ആവശ്യത്തിന് യോഗം ചേരുന്നുണ്ട്.22 നും യോഗം ചേരുന്നുണ്ട്.മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ ആണ്.സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല.തിരുവനന്തപുരത്ത് പോകുമ്പോൾ എല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്.താൻ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു