പൊഴിയുടെ മണല്‍ നീക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി സജി ചെറിയാന്‍

മുതലപ്പൊഴിലെ അപകടത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തിയെന്ന് മന്ത്രി സജി ചെറിയാന്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കും. അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരുമായി നാളെ കൂടിക്കാഴ്ച് നടത്തും. പൊഴിയുടെ മണല്‍ നീക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലത്തീന്‍ സഭ എല്‍ഡിഎഫിനൊപ്പമെന്നും, മാധ്യമങ്ങള്‍ക്ക് ഈ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും, അപകടത്തില്‍ നിന്നും മത്സ്യതൊഴിലാളികളുടെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 കോടി രൂപ ചെലവുള്ള പദ്ധതി ഉടന്‍ ആരംഭിക്കും. ഭവനമില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെച്ച് നല്‍കും. കുടുംബങ്ങള്‍ക്ക് സ്ഥിര വരുമാനിത്തിന് സംവിധാനം ഏര്‍പ്പെടുത്തും. കടബാധ്യതകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. പൊഴിയുടെ ഭാഗത്തുള്ള റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

മുതലപ്പൊഴിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന യുഡിഎഫ് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി എന്ത് ചെയ്‌തെന്ന് അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ലാറ്റുകള്‍ പണിത് നല്‍കിയത് പിണറായി സര്‍ക്കാരാണ്. ചെല്ലാനത്ത് പോയാല്‍ ഇടതു സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് കാണാമെന്നും കേരളത്തിലെ ലത്തീന്‍ സഭ ഇടതുപക്ഷ സര്‍ക്കാരിനൊപ്പം അടിയുറച്ചു നില്‍ക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

17-Jul-2023