ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു. ചൊവ്വ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് വിമാനത്താവളത്തിലെത്തിയത്. സര്‍ക്കാരിനെ പ്രതിനീധികരിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തിലെത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍, കൊടിക്കുന്നല്‍ സുരേഷ്, വിഎസ് ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കളും അയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തി.

മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വീടായ ‘പുതുപ്പള്ളി ഹൗസി’ലേക്ക് കൊണ്ടുപോകും. ആദ്യ പൊതുദര്‍ശനം ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് നടക്കുക . പിന്നീട് ദര്‍ബാര്‍ ഹാള്‍,സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, കെ പി സി സി ഓഫീസ് എന്നിവിടങ്ങളിലും പൊതുദര്‍ശനം ന ടക്കും.

18-Jul-2023