ഗുജറാത്തിൽ വർഗീയ സംഘർഷം; എട്ട് പേർക്ക് പരിക്ക്

ഗുജറാത്തിൽ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ എട്ട് പേർക്ക് പരിക്ക്. പാടാൻ ജില്ലയിലാണ് സംഭവം. സമൂഹ മാധ്യമത്തിലെ വിവാദ പോസ്റ്റിനെ തുടർന്നുണ്ടായ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജൂലൈ 16 ന് രാത്രിയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബലിസാന ടൗണിൽ നടന്ന സംഘർഷത്തിന് കാരണമായ സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് വിവാദ ചിത്രമായ 'ദി കേരള സ്റ്റോറി'യെക്കുറിച്ചാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

“ഇതുവരെ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ഒരു ഭാഗത്ത് നിന്ന് എട്ട് പേരെ തിങ്കളാഴ്ചയും എതിർവശത്ത് നിന്ന് ഒരു കൃഷ് പട്ടേൽ ഉൾപ്പെടെ രണ്ട് പേരെ ചൊവ്വാഴ്ചയും അറസ്റ്റ് ചെയ്തു, ”ബാലിസാന പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെഎസ് ചൗധരി പറഞ്ഞു.

കസ്റ്റഡിയിലെടുത്ത പത്ത് പ്രതികൾക്കെതിരെ കലാപം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു. അതേസമയം
നഗരത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ കെ പാണ്ഡ്യ അറിയിച്ചു.

18-Jul-2023