ഉമ്മൻചാണ്ടിയ്ക്ക് വിട ചൊല്ലി തലസ്ഥാനം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് വിട ചൊല്ലി തലസ്ഥാനം. ഇക്കഴിഞ്ഞ 53 വ‍ർഷവും തന്റെ ക‍ർമ്മമണ്ഡലം തിരുവനന്തപുരം ആയിരുന്നു, പുതുപ്പള്ളിയെപ്പോലെ തന്നൊരു ആത്മബന്ധം തിരുവനന്തപുരത്തോടും ഉണ്ടായിരുന്നു. രാഷ്ട്രീയ സാംസ്കാരിക സിനിമാ രംഗത്തുള്ളവരെല്ലാം അദ്ദേഹത്തെയൊന്ന് കാണാൻ തിരുവനന്തപുരത്തെത്തി.

ഏറ്റവും ജനകീയനായ നായകനെ വിട്ടുപോകാനാകാതെ പുതുപ്പള്ളി വീടിന് മുന്നിൽ നിന്ന് ആളുകളൊഴിയുന്നില്ലായിരുന്നു. രാത്രി ഏറെ വൈകിയും ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാനെത്തിയിരുന്നു. പ്രത്യേകം സ‍ജ്ജമാക്കിയ കെഎസ്ആർടി ബസ്സിൽ അദ്ദേഹം മൃത​ദേഹവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങിക്കഴിഞ്ഞു.

ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളും പ്രതിപക്ഷ നേതാവ് വി‍‍ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളും വിലാപയാത്രയെ അനു​ഗമിക്കുന്നുണ്ട്.10 മണിക്കൂർ കൊണ്ടെങ്കിലും വിലാപ യാത്ര പൂർത്തിയാക്കി തിരുനക്കര മൈതാനിയിൽ എത്തണമെന്നാണ് പ്രവർത്തകരുടെ കണക്കുകൂട്ടൽ.

19-Jul-2023