മണിപ്പൂർ സംഘർഷം; പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ 'ഇന്ത്യ'ക്ക് മിണ്ടാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുന്നതിന്റെ വീഡിയോയ്ക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ഇടപെടലിന്റെ അഭാവവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചത്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യക്ക് മിണ്ടാതിരിക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഞങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സംസ്ഥാനത്ത് എപ്പോഴും സമാധാനം നിലനിൽക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തിലും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഹൃദയഭേദകമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.സ്ത്രീകൾക്കെതിരായ ഈ ഭീകരമായ അതിക്രമത്തെ എത്ര അപലപിച്ചാലും മതിയാകില്ല. സമൂഹത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

20-Jul-2023