മണിപ്പൂർ വീഡിയോ നീക്കം ചെയ്യണം; സോഷ്യൽ മീഡിയകളോട് കേന്ദ്രസർക്കാർ
അഡ്മിൻ
മണിപ്പൂരിലെ കുക്കി സമുദായത്തിലെ സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയിലെ സാമൂഹിക മാധ്യമങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
മണിപ്പൂരിലെ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ജനങ്ങൾക്കിടയിൽ പ്രശ്‌നമുണ്ടാക്കുന്ന വീഡിയോ പിൻവലിക്കാൻ സോഷ്യൽ മീഡിയയോട് കേന്ദ്രം ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
വീഡിയോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിൽ സർക്കാരിന്റെ കഴിവുകേടാണെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എംപി പ്രിയങ്ക ചതുർവേദി ആരോപിച്ചു. സ്ത്രീകൾക്കെതിരായ ഈ ഭയാനകവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയിലേക്ക് നയിച്ചത് ഒരു വ്യാജ വാർത്തയാണെന്ന് ഓർക്കണമെന്നും പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.