രാജ്യത്തെ ഏറ്റവും ധനികരായ എംഎല്‍എമാരുടെ പട്ടിക പുറത്ത്
അഡ്മിൻ
രാജ്യത്തെ ഏറ്റവും ധനികരായ എംഎല്‍എമാരുടെ പട്ടിക പുറത്ത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എയെന്ന് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന് വാച്ച് (ന്യൂ) എന്നിവയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1,413 കോടി രൂപയാണ് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ ആസ്തി.
തനിക്ക് ആകെ 273 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 1,140 കോടി രൂപ ജംഗമ സ്വത്തുക്കളും ഉണ്ടെന്ന് 2023ല്‍ തിരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ സത്യവാങ്മൂലത്തില്‍ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടക എംഎല്‍എമാര്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ നിയമസഭാംഗങ്ങളുടെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നു, ആദ്യ 20 സ്ഥാനങ്ങളില്‍ 12 പേരും കര്‍ണാടകയില്‍ നിന്നാണ്.
14 ശതമാനം കര്‍ണാടക എംഎല്‍എമാരും ശതകോടീശ്വരന്മാരാണെന്നും ഓരോരുത്തര്‍ക്കും 100 കോടി രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ളവരുമാണെന്ന് എഡിആര്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു, ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശതമാനമായി മാറുന്നു. കര്‍ണാടകയിലെ നിയമസഭാംഗങ്ങളുടെ ശരാശരി ആസ്തി മൂല്യം 64.3 കോടി രൂപയാണ്.
1267 കോടി ആസ്തിയോടെ സ്വതന്ത്ര എംഎല്‍എ ആയ കെ എച്ച് പുട്ടസ്വാമി ഗൗഡ രണ്ടാമതും 1156 കോടിയുമായ കോണ്‍ഗ്രസ് എംഎല്‍എ പ്രിയ കൃഷ്ണ മൂന്നാമതും ഉണ്ട്. താന്‍ ഏറ്റവും വലിയ ധനികന് അല്ലെന്നും എന്നാല്‍ പാവപ്പെട്ടവനുമല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജനപ്രതിനിധികളിലെ ആദ്യ പത്ത് കോടീശ്വരന്മാരില് നാല് പേര് കോണ്‍ഗ്രസുകാരാണ്. മുന്ന് പേര് ബിജെപിയും.
ബംഗാളിലെ ബിജെപി എംഎല്‍എ നിര്‍മല്‍ കുമാര്‍ ധര ആണ് ഏറ്റവും പാവപ്പെട്ട ജനപ്രതിനിധി. 1700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഒഡീഷയിലെ സ്വതന്ത്ര എംഎല്‍എ മകരന്ദ മുടുലിക്ക് 15000 രൂപയും പഞ്ചാബിലെ ആം ആദ്മി നേതാവായ നരീന്ദര്‍ പാല് സിങിന് 18,370 രൂപയുമാണ് ആസ്തി.