53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം , മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്. അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം) കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍), സ്വഭാവ നടിദേവി വര്‍മ്മ (സൌദി വെള്ളയ്ക്ക), സ്വഭാവ നടന്‍ പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്), ബാലതാരം (ആൺ) മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90'സ് കിഡ്സ്), ബാലതാരം (പെൺ) തന്മയ സോൾ (വഴക്ക്).

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മലയാള സിനിമയിലെ മികവുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷത്തെ മൌന പ്രാര്‍ഥനയോടെ വാര്‍ത്താസമ്മേളനത്തിന് തുടക്കം.

സജി ചെറിയാനൊപ്പം ഗൌതം ഘോഷ്, രഞ്ജിത്ത്, മധുസൂദനന്‍, നേമം പുഷ്പരാജ്, പ്രേം കുമാര്‍, യുവരാജ്, ജെന്‍സി ഗ്രിഗറി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ജൂറി ഇത്തവണ ആകെ പരിഗണിച്ചത് 154 ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങള്‍.

മറ്റ് പുരസ്കാരങ്ങൾ: മികച്ച ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍), മികച്ച ലേഖനം: പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്), സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം: ബിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും), സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം: ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ), വിഎഫ്എക്സ്: അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്), കുട്ടികളുടെ ചിത്രം: പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്, ജനപ്രീതിയും കലാമേന്മയും: ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), നൃത്തസംവിധാനം: ഷോബി പോള്‍ രാജ് (തല്ലുമാല), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍): പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍) ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്),

വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍ (സൌദി വെള്ളയ്ക്ക), മേക്കപ്പ്: റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം), ശബ്ദരൂപകല്‍പ്പന: അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ), ശബ്ദമിശ്രണം: വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്), സിങ്ക് സൌണ്ട്: വൈശാഖ് വിവി (അറിയിപ്പ്), കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്), എഡിറ്റിംഗ്: നിഷാദ് യൂസഫ് (തല്ലുമാല), പിന്നണി ഗായിക:മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്), പിന്നണി ഗായകന്‍: കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്), പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്), സംഗീത സംവിധാനം: എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ), ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്), തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്), ഛായാഗ്രഹണംമനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്), കഥാകൃത്ത്: കമല്‍ കെ എം (പട), സംവിധായകന്‍മഹേഷ് നാരായണന്‍ (അറിയിപ്പ്)

21-Jul-2023