ശോഭ സുരേന്ദ്രനെച്ചൊല്ലി ബി.ജെ.പിയുടെ വാട്സ്‌ആപ് ഗ്രൂപ്പിൽ തമ്മിലടി

ബിജെപിയുടെ സംസ്ഥാന വനിതാ നേതാവ് ശോഭ സുരേന്ദ്രനെച്ചൊല്ലി ബി.ജെ.പി ഔദ്യോഗിക വാട്സ്‌ആപ് ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് അടിപിടി.കോഴിക്കോട്ടെ പരിപാടിയിൽ ശോഭ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം.

കൃഷ്ണദാസ് പക്ഷമാണ് രാപ്പകൽ സമരത്തിന് ശോഭയെ ക്ഷണിച്ചത്. എന്നാൽ, നേതൃത്വത്തെ അപമാനിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്ന് വി. മുരളീധരൻ അനുകൂലികൾ ആവശ്യപ്പെടുകയായിരുന്നു.
കോഴിക്കോട് വെള്ളയിലാണ് ബി.ജെ.പി പരിപാടി നടക്കുന്നത്.

നടക്കാവ് മണ്ഡലം പ്രസിഡൻറായ ഷൈബുവാണ് ഇക്കാര്യം ഗ്രൂപ്പിൽ അറിയിച്ചത്. പിന്നാലെ, സംസ്ഥാന കൗൺസിൽ അംഗമായ രാജീവ് ഇതിനെതിരെ രംഗത്തുവന്നു.

21-Jul-2023