സേവ് മണിപ്പൂര്‍: ജൂലൈ 27 ന് ഇടതുമുന്നണി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാൻ ഇടതുമുന്നണിയുടെ തീരുമാനം. സേവ് മണിപ്പൂര്‍ എന്ന പേരില്‍ ഈ മാസം 27 ന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. മണിപ്പൂരില്‍ നിന്ന് പുറത്തുവരുന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയ്ക്ക് തലകുനിക്കേണ്ട അവസ്ഥയിലേക്കാണ് മണിപ്പൂര്‍ സര്‍ക്കാര്‍ എത്തിച്ചിരിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ നാളെ എല്ലാ ജില്ലാ കമ്മിറ്റി യോഗങ്ങളും വിളിച്ച് ചേര്‍ക്കും. എല്ലാ മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും ഇ പി ജയരാജന്‍ അറിയിച്ചു.

ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളീയം പരിപാടി സംഘടിപ്പിക്കും. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും കേരളത്തിലെവിടെയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണി തയ്യാറാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.

22-Jul-2023