തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം; വില വര്‍ദ്ധനവിന് വിചിത്ര പരിഹാരവുമായി യുപി മന്ത്രി

തക്കാളിയുടെ വില വര്‍ധനവിന് പരിഹാരവുമായി ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല. തക്കാളി കഴിക്കുന്നത് നിര്‍ത്താനും വീടുകളില്‍ തന്നെ കൃഷി ചെയ്യാനുമാണ് മന്ത്രി പ്രതിഭ ശുക്ല നിര്‍ദേശിക്കുന്നത്. തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതെ വന്നാല്‍ വില സ്വാഭാവികമായും കുറയും എന്നും മന്ത്രി പറയുന്നു.

തക്കാളി വില വര്‍ധന തടയാന്‍ സര്‍ക്കാരിന്റെ പക്കല്‍ മാര്‍ഗമൊന്നും ഇല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നതോടെ വിലക്കയറ്റം നിയന്ത്രണവിധേയമാവുമെന്നാണ് രാജ്യസഭയെ കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ അറിയിച്ചത്. നിലവില്‍ ഒരു കിലോ തക്കാളിക്ക് 120 രൂപയ്ക്ക് മുകളിലാണ് രാജ്യത്ത് വില.

24-Jul-2023