പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ

ഇനിമുതൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തത് കുറ്റകൃത്യമല്ല.പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. 2020 മാർച്ചിലാണു സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്.

കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകൾ പിൻവലിച്ചത്. 500 രൂപയായിരുന്നു മാസ്ക് ധരിക്കാത്തതിനു ചുമത്തിയിരുന്ന പിഴ. ഇനി ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം.

25-Jul-2023