മ്യാന്മര് യുവതിയെ കൊലപ്പെടുത്തുന്ന വീഡിയോ മണിപ്പൂരിലെയായി പ്രചരിപ്പിക്കാന്‍ ശ്രമം
അഡ്മിൻ
ആയുധധാരികളായ ആള്‍ക്കൂട്ടം (മ്യാന്മറില് സംഭവിച്ചത്) ഒരു സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ വൈറല്‍ വീഡിയോ മണിപ്പൂരിലെ കേസായി തെറ്റായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് മണിപ്പൂരിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് (സിസിപിഎസ്) 24/07/2023 ന് കേസെടുത്തു. ''പൊതു സമാധാനം തകര്‍ക്കാനും കലാപമുണ്ടാക്കാനും സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന ലംഘനം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു,'' പോലീസ് ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.
മെയ് 4 ന് കാങ്പോക്പി ജില്ലയില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ഒരു സംഘം പുരുഷന്മാര് പരേഡ് ചെയ്യിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോ ജൂലൈ 19 ന് പുറത്തുവന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ''വ്യാജ വാര്‍ത്ത'' പ്രചരിച്ചത്.
മെയ് 3 ന് മലയോരജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചപ്പോള്‍ 160-ലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനവും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്, അതേസമയം നാഗകളും കുക്കികളും ഉള്‍പ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ 40 ശതമാനവും മലയോര ജില്ലകളിലാണ് കൂടുതലും താമസിക്കുന്നത്.