ശോഭാ സുരേന്ദ്രനെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്. പാർട്ടി നിലപാടിനെതിരായി ആവർത്തിച്ച് പരസ്യ പ്രസ്താവന നടത്തിയ ശോഭയുടെ നടപടിയെയാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.ശോഭാ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്ത്വത്തെ കണ്ട് പരാതി അറിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അടുത്ത ദിവസം കെ സുരേന്ദ്രൻ ദില്ലിയിലെത്തി കേന്ദ്ര നേതാക്കളെ കാണും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാൻ അനുമതി തേടിയെന്നാണ് സൂചന. എഐ ക്യാമറ വിവാദത്തിലെ പ്രസ്താവനയിലൂടെ നേതാക്കളെ പ്രതിസന്ധിയിലാക്കിയെന്നും വിമര്‍ശനമുണ്ട്.

സംസ്ഥാന കമ്മറ്റി യോ​ഗത്തിലും നേതൃത്ത്വത്തിനെതിരെ നീക്കങ്ങൾ നടത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രനെതിരെ പരാതി ഉന്നയിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍, പരാതി അറിയിച്ചില്ലെന്നാണ് സുരേന്ദ്രൻ്റെ ഔദ്യോഗിക പ്രതികരണം.

25-Jul-2023