യൂത്ത് ലീഗിന്റെ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളി

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചയാളെ യൂത്ത് ലീഗിൽ നിന്ന് പുറത്താക്കി.കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ സലാമിനെയാണ് പുറത്താക്കിയത്.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലീഗിന്റെ ആശയങ്ങള്‍ അച്ചടിച്ച് നല്‍കിയതിൽ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചതും മാപ്പര്‍ഹിക്കാത്ത തെറ്റായി കണക്കാക്കുന്നുവെന്ന് യൂത്ത് ലീഗ് വാർത്താകുറിപ്പിൽ വിശദമാക്കി.

അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിജെപിയുടെ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കണ്ടാൽ അറിയാവുന്ന 300 ഓളം പേർക്കെതിരെ കേസെടുത്തത്.

26-Jul-2023