യുവമോര്‍ച്ചയുടെ ആരോപണങ്ങള്‍ അസംബന്ധമാണ്: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
സംസ്ഥാന നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഷംസീര്‍ പറഞ്ഞത് ശാസ്ത്ര സത്യങ്ങള്‍ ആണ്. ചരിത്രത്തെ നിരസിച്ച് മുന്നോട്ട് പോകുന്ന സമൂഹം അറിവിന്റെ വെളിച്ചത്തിലേയ്ക്കല്ല മറിച്ച് ഇരുട്ടിലേയ്ക്കാണ്. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയവയ്‌ക്കൊക്കെ ശാസ്ത്രീയമായ ചരിത്രമുണ്ട് എന്നും മന്ത്രി പറഞ്ഞു.
തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും കപടശാസ്ത്രവും നിറഞ്ഞ ഒരു ലോകത്ത്, ശാസ്ത്രീയ സാക്ഷരതയുള്ള ഒരു സമൂഹത്തിന് വസ്തുതയും കെട്ടുകഥയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. ചെറുപ്പം മുതലേ ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ശാസ്ത്ര സത്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് വരികയാണ്.’
എന്‍സിഇആര്‍ടി വെട്ടിമാറ്റിയ ചരിത്ര സംഭവങ്ങളും കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. യുവമോര്‍ച്ചയുടെ ആരോപണങ്ങള്‍ അസംബന്ധമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ നവോത്ഥാന നായകരുടെ കേരളമാണ് ഇത്. ശാസ്ത്ര ബോധത്തില്‍ ഊന്നിയാണ് കേരളത്തിന്റെ വളര്‍ച്ച. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ വേട്ടയാടാനാണ് തീരുമാനമെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.