അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ ഉറപ്പാക്കേണ്ടതുണ്ട്: മന്ത്രി ആർ ബിന്ദു

കേരളത്തിൽ സ്ത്രീ സുരക്ഷ ശക്തമാക്കണമെന്ന് മന്ത്രി ആർ ബിന്ദു. അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു.

എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണമെന്നില്ല. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. അറിഞ്ഞ ഉടനെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എത്രയും പെട്ടന്ന് പ്രതിയെ കണ്ടെത്താനും സാധിച്ചു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്തർപ്രദേശ് മാതൃകയിൽ ശക്തമായ പൊലീസ് സംവിധാനം ആവശ്യമുണ്ടെന്ന സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അഭിപ്രായത്തോടും മന്ത്രി പ്രതികരിച്ചു. യുപിയിലെ സ്ത്രീകൾക്ക് സുരക്ഷ ഇല്ലെന്നും യുപി മോഡൽ ഇവിടെ നടപ്പാക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

30-Jul-2023