ഇന്ത്യൻ സേനയിൽ ബ്രിഗേഡിയർ റാങ്ക് മുതൽ മുകളിലേക്ക് ഉള്ളവർക്ക് ഇനി പൊതു യൂണിഫോം

ബ്രിഗേഡിയർ പദവിയും അതിനു മുകളിലും ഉള്ളവർക്ക് പൊതു യൂണിഫോം അവതരിപ്പിക്കാൻ ഇന്ത്യൻ സൈന്യം. അടുത്തിടെ സമാപിച്ച കരസേനാ കമാൻഡർമാരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശിരോവസ്ത്രം, ഷോൾഡർ റാങ്ക് ബാഡ്‌ജുകൾ, ഗോർജറ്റ് പാച്ചുകൾ, ബെൽറ്റുകൾ, ഷൂകൾ എന്നിവ ഇനി മുതൽ പൊതുവായവ ആയിരിക്കും എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കേണൽമാർ മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോമിൽ മാറ്റമില്ല.

ഈ ഒരു ചുവടു വെപ്പ് സൈനിക ഉദ്യോഗസ്ഥർക്കിടയിൽ സേവന തത്പരത വർദ്ധിപ്പിക്കുമെന്നും, ഉദ്യോഗസ്ഥർക്കിടയിയിലെ ബന്ധങ്ങൾ ശക്തമാക്കുകയും ചെയ്യുമെന്നാണ് നിരീക്ഷണം.ഒരു പൊതു യൂണിഫോം എന്ന ആശയം എല്ലാ ഉന്നത ഉദ്യോഗസ്ഥർക്കും ഒരു പൊതു ഐഡന്റിറ്റി ഉറപ്പാക്കുമെന്നും ഇന്ത്യൻ സൈന്യത്തിന്റെ യഥാർത്ഥ ധാർമ്മികത പ്രതിഫലിപ്പിക്കുമെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

02-Aug-2023