ദേശീയ പാതയ്ക്കായി 25 ശതമാനം ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ മാറ്റിവെച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം
അഡ്മിൻ
രണ്ടു വര്‍ഷത്തോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദസഞ്ചാരം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ദേശീയ പാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2025ഓടെ മലയാളിയുടെ ചിരകാല സ്വപ്നമായ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത നവീകരണം പൂര്‍ത്തീകരിക്കും.
കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായും അടുത്ത വര്‍ഷത്തോടെ ദേശീയ പാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയ പാതയ്ക്ക് വേണ്ടി 25 ശതമാനം ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ മാറ്റിവെച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.