എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം: എംവി ജയരാജൻ
അഡ്മിൻ
മിത്തുവിവാദത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കൊപ്പം എന്‍എസ്എസ് ചേരരുതെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടു കൊണ്ടാണ് ബിജെപിയുടെ ഈ വര്‍ഗീയ ധ്രുവീകരണം. എന്നാല്‍ കേരളത്തില്‍ ആ വര്‍ഗീയ ധ്രുവീകരണത്തിനു ജനപിന്തുണ കിട്ടില്ല എന്നും ജയരാജന്‍ പറഞ്ഞു.
നേരത്തെ ശബരിമലയെ വോട്ടാക്കി മാറ്റാനുള്ള ശ്രമം ബിജെപിക്ക് നടന്നില്ല എന്നത് സുരേന്ദ്രന്റെ 2 മണ്ഡലത്തിലെ പരാജയം വ്യക്തമാക്കിയതാണ്. ബിജെപിക്ക് ഇത് കൊണ്ട് നേട്ടമുണ്ടാകില്ല. പക്ഷെ കോണ്‍ഗ്രസിന്റെ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്ന നിലപാട് ആര്‍ എസ് എസിന്റെ കൂടെനില്‍ക്കുന്നു എന്നതിന് തെളിവാണ്. ഏകസിവില്‍ കോഡ് പ്രശ്‌നത്തിലും ഷംസീറിനെതിരായ പ്രശ്‌നത്തിലും കോണ്‍ഗ്രസുകാര്‍ ബിജെപിയെ പിന്തുണച്ചുള്ള പ്രതികരണങ്ങള്‍ ആണ് പറഞ്ഞത് എന്നും ജയരാജന്‍ ആരോപിച്ചു.