ബിജെപിയിൽ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ വേദിയുണ്ടാവുക എന്നതാണ് പ്രധാനം: ശോഭ സുരേന്ദ്രൻ
അഡ്മിൻ
സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ദേശീയ നേതൃത്വത്തിനൊപ്പമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ദേശീയ സംസ്ഥാന ഘടകങ്ങള്‍ ഒന്നിച്ചേ ഭാവി തീരുമാനമെടുക്കാന്‍ കഴിയൂ. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ വേദിയുണ്ടാവുക എന്നതാണ് പ്രധാനം. കൂടുതല്‍ ആളുകള്‍ ചുമതലയിലേക്ക് വരുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം നേരത്തെ സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭ രൂക്ഷമായി പ്രതികരിച്ചിരുന്നു. തനിക്കെതിരെ ആർക്കെങ്കിലും പരാതി നൽകണമെന്നുണ്ടെങ്കിൽ വിമാനടിക്കറ്റ് എടുത്ത് പൈസയും കളഞ്ഞ് സുരേന്ദ്രന് പോകേണ്ടതില്ല. ഇവിടെ നിന്ന് ഇ മെയിൽ അയച്ച് പറയാനുള്ള കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചാൽ പോരെയെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അഖിലേന്ത്യ നേതാക്കളുടെ ആശീർവാദത്തോടെയാണ് തന്റെ പ്രവർത്തനം. പാർട്ടിക്കുള്ളിലെ വിവാദങ്ങളോടുള്ള ചോദ്യങ്ങളോട് മറുപടി പറയൂമ്പോഴാണ് നേതൃത്വത്തിന് നേരെ വീണ്ടും ശോഭ സുരേന്ദ്രൻ ആഞ്ഞടിച്ചത്.