മണിപ്പൂരിൽ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിൾസ് അലയൻസ്
അഡ്മിൻ
വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ ഭരണപരാജയമെന്ന ആക്ഷേപം ശക്തമാകുമ്പോൾ ഭരണകക്ഷിയിൽ ഭിന്നത.മണിപ്പൂരിലെ എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനുള്ള പിന്തുണ കുക്കി പീപ്പിൾസ് അലയൻസ് പിൻവലിച്ചു. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അറുപതംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടിയിട്ടുള്ള കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ) തനിച്ച് ഭൂരിപക്ഷം നേടിയ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കിരുന്നു. ഈ നടപടിയാണ് മൂന്ന് മാസത്തിലധികമായി തുടരുന്ന വംശീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചിരിക്കുന്നത്.
മണിപ്പൂരിലെ കുക്കി ഗോത്രത്തിന്റെ താൽപ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കെപിഎ എന്ന പാര്‍ട്ടി നിലവില്‍ വന്നത്.