ബിജെപി സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താല്‍ ഇനിയും ചൂണ്ടിക്കാട്ടും: ശോഭ സുരേന്ദ്രന്
അഡ്മിൻ
സംസ്ഥാന നേതൃത്വം തെറ്റ് ചെയ്തല്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തി.
അതേസമയം, ഇത്തവണ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് കോഴിക്കോടിന്റെ ചുമതല നൽകി ബിജെപി ഔദ്യോഗിക പക്ഷം പുതിയ തന്ത്രം പുറത്തെടുത്തു. പി കെ കൃഷ്‌ണദാസ്, എം ടി രമേശ് പക്ഷത്തിന് സ്വാധീനമുള്ള കോഴിക്കോട്ടേക്ക് കരുതിക്കൂട്ടിയാണ് ശോഭയെ നിയോഗിച്ചത്.
കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് പുതിയ ചുമതല നൽകാൻ നേതൃത്വം നിർബന്ധിതരായത്. ഔദ്യോഗിക പക്ഷത്തെ പിന്തുണയ്‌ക്കുന്ന ജില്ലകളിലൊന്നും അവരെ അടുപ്പിച്ചില്ല. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കത്തിൽനിന്ന് ഒഴിവാക്കാനും ഒരുപരിധിവരെ സാധിച്ചു.