മണിപ്പൂരിൽ അഞ്ചിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു

മണിപ്പൂരിൽ പുതുതായി അഞ്ചിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും അക്രമികളെ തുരത്തിയെന്നും മണിപ്പൂര്‍ പൊലീസ്. പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക.

കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് നടക്കും. കോണ്‍ഗ്രസ് ലോക്സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗെഗോയി അവതരിപ്പിച്ച പ്രമേയത്തിലാണ് ചര്‍ച്ച.

08-Aug-2023