മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഉപരിപഠന സൗകര്യമൊരുക്കാൻ കണ്ണൂർ സർവകലാശാല

വർഗീയ സംഘർഷം തുടരുന്ന മണിപ്പുരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് ഉപരിപഠന അവസരമൊരുക്കാൻ കണ്ണൂർ സർവകലാശാല.തുടർവിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത മണിപ്പുർ വിദ്യാർഥികൾക്കാണ് അവസരം.

മണിപ്പുരിലെ വിദ്യാർഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ച്‌ ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗമാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കുന്നതുവരെ സമയം നൽകും.

താമസസൗകര്യവും സാമ്പത്തിക സഹായവും നൽകും. ഇത്‌ രാജ്യത്ത്‌ ആദ്യമാണെന്ന്‌ വൈസ്‌ ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

08-Aug-2023