പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബര്‍ 8 നായിരിക്കും വോട്ടെണ്ണല്‍.പുതുപ്പള്ളി ഉള്‍പ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

53 വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോണ്‍ഗ്രസ് എത്തുന്നതെന്ന സൂചനകള്‍ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.

സഹതാപ തരംഗത്തിനിടയിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പാര്‍ട്ടി സംഘടനാ സംവിധാനത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സിപിഎം പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കിക്കഴിഞ്ഞു.

08-Aug-2023