യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ തുടരും
അഡ്മിൻ
കേരളത്തിലെ യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ തുടരും. ഭരണഘടന ഇന്നും ഹാജരാക്കിയില്ല. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.ഓൺലൈൻ ഇലക്ഷൻ നടത്താൻ സംഘടനാ പ്രമേയം ഉണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയതിനാൽ സ്റ്റേ നീക്കണമെന്നും വാദിച്ചു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള ശക്തമായ മത്സരമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നത് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നു കാണിച്ച് നേരത്തെ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ സ്‌റ്റേ.
കോഴിക്കോട് കിണാശ്ശേരി മണ്ഡലത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഷഹബാസ് ആണ് പരാതിയുമായി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. കൃത്യമായ വോട്ടര്‍ പട്ടിക ഇല്ലാതെയാണ് വോട്ട് രേഖപ്പെടുത്തുന്നത് എന്നും ആർക്കു വേണമെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നുമായിരുന്നു ഷഹബാസിന്റെ പരാതി.