പുതുപ്പള്ളിയിൽ സിപിഐഎം തെരഞ്ഞെടുപ്പിന് തയ്യാറാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സഹതാപമല്ല മറിച്ച് രാഷ്ട്രീയമാണ് പുതുപ്പള്ളിയിൽ ചർച്ചയാവേണ്ടതെന്നും ഇത്രവേഗത്തിൽ തെരഞ്ഞെടുപ്പ് വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നിലായെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

സിപിഐഎം തെരഞ്ഞെടുപ്പിന് തയ്യാറാണ്.. ആ കാര്യത്തിൽ ഒരു വേവലാതിയുമില്ല, രാഷ്ട്രീയ പരമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്… യാതൊരു വികസനവും നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്, പ്രതിപക്ഷത്തിൻ്റെ ഈ നിലപാട് പുതുപ്പള്ളിയിൽ ചർച്ചയാകും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

08-Aug-2023