പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ യുഡിഎഫ് താത്പര്യമെടുത്തു: മന്ത്രി വി എൻ വാസവൻ

ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ യുഡിഎഫ് താത്പര്യമെടുത്തുവെന്ന് മന്ത്രി വി എൻ വാസവൻ റിപ്പോർട്ടറിനോട്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ യുഡിഎഫ് നീക്കം നടത്തി.

മരണത്തിലെ സഹതാപ തരംഗം മുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ നീക്കമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ആഘോഷ സമയത്ത് തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചത് ശരിയായില്ല. ആഘോഷ സമയമാണെന്ന് യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനും വിസ്മരിച്ചു.

സിപിഎമ്മിൽ സ്ഥാനാർത്ഥി മോഹികൾ ഇല്ലെന്നും സ്ഥാനാർത്ഥി ചർച്ചയിലേക്ക് കടക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മിത്ത് വിവാദം ചർച്ചയാകുന്ന സാഹചര്യം മണ്ഡലത്തിൽ ഇല്ലെന്നും കുപ്രചരണങ്ങൾ നേരിടാനുള്ള രാഷ്ട്രീയ അടിത്തറയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

09-Aug-2023

ന്യൂസ് മുന്‍ലക്കങ്ങളില്‍

More