യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് വീണ്ടും മാറ്റി
അഡ്മിൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി. ഇനി സെപ്തംബർ ആറിന് തിരഞ്ഞെടുപ്പ് പുനരാരംഭിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവും തിരഞ്ഞെടുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.
തീരുമാനം വൈകിയതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ചാണ്ടി ഉമ്മനും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കഴിഞ്ഞ ദിവസമാണ് കോടതി നീക്കിയത്.തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹർജിയിലായിരുന്നു യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തത്.
എന്നാൽ കഴിഞ്ഞ ദിവസം ഹർജി ഷഹബാസ് വടേരി പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്. ഇതോടെ ഓൺലൈനായുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി യൂത്ത് കോൺഗ്രസിന് മുന്നോട്ട് പോകാമെന്നിരിക്കെയാണ് ഹൈക്കമാൻ്റ് തിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്.