കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശം. ഇഡി പ്രതികാര ചിന്താഗതിയോടെ നടപടിയെടുക്കരുതെന്നും, സുതാര്യതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ വേണം പ്രവര്‍ത്തിക്കാനെന്നും ഇഡി പറഞ്ഞു. ഇഡിയുടെ രണ്ട് അറസ്റ്റ് റദ്ദാക്കി കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശം.
ഗുരുഗ്രാമം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പായ എം3എമ്മിന്റെ ഡയറക്ടര്‍മാരായ ബസന്ത് ബന്‍സല്‍, പങ്കജ് ബന്‍സല്‍ എന്നിവരുടെ അറസ്റ്റാണ് കോടതി റദ്ദാക്കി. ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസായിരുന്നു ഇഡി ചുമത്തിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഇരുവരും കോടതിയെ സമീപിച്ചത്.
ഇവരുടെ അറസ്റ്റ് റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബസന്തിനെയും, പങ്കജിനെയും ജൂണ്‍ 14ന് ചോദ്യം ചെയ്യാനായി ഇഡി വിളിച്ചപ്പോള്‍ ഇവര്‍ പോയിരുന്നു. എന്നാല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് അതേ ദിവസം അറസ്റ്റുണ്ടായത്. ഇഡിയുടെ ഓരോ നടപടിയും സുതാര്യമാണെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും സത്യസന്ധത അതിലുണ്ടാവണമെന്നും കോടതി വ്യക്തമാക്കി.
ഈ കേസില്‍ അന്വേഷണ ഏജന്‍സിക്ക് തെളിവുകളൊന്നും നിരത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അവരുടെ അറസ്റ്റ് തള്ളുന്നത്. മതിയായ തെളിവുകളില്ലാതെയാണ് ഇഡി ഇവരെ അറസ്റ്റ് ചെയ്തതെന്ന് പറയേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഇവര്‍ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയെ അറിയിച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിസ്സഹകരണമോ, സമന്‍സിന് മറുപടി നല്‍കുന്നതില്‍ സഹകരിക്കാതിരിക്കുകയോ ചെയ്യുന്നത് അറസ്റ്റിന് മതിയായ കാരണങ്ങള്‍ അത്. ഒരാള്‍ ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിക്കുമെന്ന് ഇഡി ഒരിക്കലും പ്രതീക്ഷിക്കരുത്. തെളിവുകള്‍ നിങ്ങളാണ് കണ്ടെത്തേണ്ടതെനനും കോടതി പറഞ്ഞു.
കൈക്കൂലി കേസാണ് ബസന്തിനും, പങ്കജിനുമെതിരെ ഉണ്ടായിരുന്നത്. മുന്‍ സ്‌പെഷ്യല്‍ ജഡ്ജ് സുധീര്‍ പാര്‍മറുമായി ബന്ധപ്പെട്ട കേസാണിത്. സുധീര്‍ പാര്‍മര്‍ രൂപ് കുമാര്‍ ബന്‍സലിനെയും, സഹോദരന്‍ ബസന്ത് ബന്‍സലിനെയും വഴിവിട്ട് സഹായിച്ചതായിട്ടുള്ള മതിയായ വിവരങ്ങള്‍ കൈവമുണ്ടെന്നും ഇഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ തെളിവ് ഇവര്‍ക്കെതിരെ കണ്ടെത്താനായിട്ടില്ല.