ആയുധം

കടല്‍മുറ്റത്ത്
മരവാഴയും
ഇത്തിള്‍ക്കണ്ണിയും
കടിച്ചുതൂങ്ങിയ ഒരു മരം
അമര്‍ന്നു നില്‍ക്കുകയാണ്
വിരലുകളില്‍ വേരുകളെ ചുറ്റിപ്പുണര്‍ന്ന്.
ഓരോ തിരയും
തീ തിരകളായ് നക്കിതുടച്ച് കടന്നുകളയും
ഭൂമിയും ആകാശവും വേട്ടയാടിയവര്‍
മനുഷ്യനെ തന്നെ വേട്ടയാടുമ്പോള്‍
മരവും നിന്നുവിറയ്ക്കും
അപ്പോള്‍,
നടപ്പുകാലത്തെ, നോക്കി
ആളുകള്‍ അടക്കം പറയും
വി എസ് അച്യുതാനന്ദന്‍
പിണറായി വിജയന്‍.
മുനയൊടിക്കാത്ത വാരിക്കുന്തം
കൈയ്യിലുള്ളതിനാല്‍ വി എസും
കല്ലുപ്പില്‍ മുട്ടുകുത്തി നിന്നതിനാല്‍ പിണറായിയും
എനിക്ക്
ഒരുപോലെയാണ്
കാരണം 
അവര്‍, സഖാക്കളാണ്.

ഒരു-തലമുറ
അടുത്ത തലമുറയ്ക്ക് വേണ്ടി
ഒന്നും ചെയ്യാതിരിക്കുമ്പോള്‍
ഇവര്‍
എനിക്ക് ആയുധമാകും

 

 

30-Jan-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More