ചൂല്

ചില കണ്ണുകള്‍
ചില നാവുകള്‍
ചില വിരലുകള്‍
ചിലപ്പോള്‍... ഇങ്ങിനെയാണ്
ആകണ്ണുകള്‍
ആനാവുകള്‍
ആവിരലുകള്‍
ആത്മാഭിമാനം നഷ്ടപ്പെട്ടവരെപ്പോലെ
അലോസരങ്ങളാകും
വാക്കുകളാല്‍ പിളര്‍ത്തപ്പെട്ടവനും
നാക്കുകളാല്‍ തീപ്പെട്ടവനും
നനവുകളെക്കണ്ട് ഭയന്നോടുമ്പോള്‍
ചിലര്‍,
അവനവനിരിക്കുന്ന കൂട്ടില്‍
വിസര്‍ജ്ജിക്കും

https://www.facebook.com/byjuavala.avalan

 

 

15-Jan-2014

കവിതകൾ മുന്‍ലക്കങ്ങളില്‍

More