ഫോസില്‍

അകാലത്തില്‍
മൃതിയടഞ്ഞ ഭൂമിയുടെ
പുനര്‍ജന്മത്തില്‍
ഒരു കവിതയുടെ ഫോസില്‍
കണ്ടെടുക്കപ്പെടും
ഭാഷ നിശ്ചയിക്കപ്പെടാത്ത
ഒരു കവി അതിനെ
ഇങ്ങനെ വായിക്കും:
ഞാന്‍
ജലയുദ്ധത്തില്‍
ഒഴുകിപ്പോയ
ഭൂമിയുടെ വിലാപമാണ്.
എന്നെ നീ ശ്വസിക്കുക
ഇനിവരും
മൃതികാലത്തിലേയ്ക്ക്
ഭൂമിജീവിതത്തിന്റെ
നവരസങ്ങളില്‍
നിന്റെകൂടെ പറക്കട്ടെ ഞാന്‍.

കവിത ഭൂമിയുടെ ഭാഷയാണ് ! .

https://www.facebook.com/maneesarang

06-Dec-2013

കവിതകൾ മുന്‍ലക്കങ്ങളില്‍

More