ഒറ്റപ്പെടുത്താനുള്ള പരിശ്രമങ്ങള്‍
കോടിയേരി ബാലകൃഷ്ണന്
സാധാരണ നിലയില്‍ യു എ പി എ വകുപ്പ് ചേര്‍ത്താല്‍ കേന്ദ്രഗവണ്‍മെന്റിനെ അറിയിക്കേണ്ടതും ആ വകുപ്പ് ചേര്‍ത്തത് ശരിയാണെന്ന് കേന്ദ്രത്തിന് ബോധ്യം വന്നാല്‍ കേസ് അന്വേഷണം എന്‍ ഐ എ യെ ഏല്‍പ്പിക്കേണ്ടതുമാണ്. എന്നാല്‍, ഇതുവരെ ഈ കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിട്ടില്ല. ഇതിന് മുന്‍പ്് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ തടിയന്റവിട നസീറുള്‍പ്പെടെയുള്ളവരുടെ പേരിലുള്ള കേസില്‍ യു എ പി എ ചേര്‍ത്തതും തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ട് സംബന്ധമായ കേസില്‍ യു എ പി എ ചേര്‍ത്തതും എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്. ആ കേസുകളിലെല്ലാം യു എ പി എ വകുപ്പുകള്‍ ചേര്‍ത്തത് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി കണ്ടെത്തിയ തീവ്രവാദ ബന്ധത്തെ തുടര്‍ന്നായിരുന്നു. പ്രവാചകന്റെ പേരുപയോഗിച്ച് മതവികാരം കുത്തിപ്പൊക്കാനാണ് കോളേജ് അധ്യാപകന്റെ കൈ വെട്ടിയെടുത്തത്. അത്തരം തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന ഒരു വകുപ്പ്, കൊലപാതക കേസില്‍ ഉപയോഗിക്കുന്നത് സംസ്ഥാനത്തെ ആദ്യത്തെ ഒരു നടപടിയാണ്. ഇത് ബി ജെ പിയെ തൃപ്തിപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് എടുത്ത ഒരു നടപടിയാണ്. |
സിപിഐ എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമം ശക്തിപ്പെട്ടുവരികയാണ്. സമീപനാളുകളില്‍ കണ്ണൂരില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സഹായത്തോടെ ഈ പ്രചാരവേല ശക്തിപ്പെടുത്തുന്നത്. സിപിഐ എം വിരുദ്ധന്‍മാര്‍ സംഘടിതമായ നുണപ്രചാരവേലകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിവരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സിപിഐ എമ്മിന്റെ പത്തൊമ്പത് പ്രവര്‍ത്തകന്‍മാരാണ് കൊല ചെയ്യപ്പെട്ടത്. ഇതില്‍ ഒമ്പത് പേരെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ് -ബി ജെ പി സംഘപരിവാരങ്ങളാണ്. അഞ്ച് പേരെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി. നാലുപേരെ മുസ്ലീലീഗുകാരും കൊന്നു. ഒരാളെ വധിച്ചത് മയക്കുമരുന്ന് മാഫിയക്കാരാണ്. ഇത്തരം പാതകങ്ങളൊന്നും സമൂഹത്തില്‍ ചര്‍ച്ചാവിഷയമാകാതിരിക്കാന്‍ കുത്തക മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയില്‍ സിപിഐ എമ്മിന്റെ ഇരുനൂറ് പേരെയാണ് ആര്‍ എസ് എസുകാര്‍ കേരളത്തില്‍ കൊലപ്പെടുത്തിയത്. ഇതില്‍ അമ്പതിയാറ് പേര്‍ കൊലചെയ്യപ്പെട്ടത് കണ്ണൂര്‍ ജില്ലയിലാണ്. യു കെ കുഞ്ഞിരാമന്‍ മുതല്‍ അഷറഫ് വരെ. ഏറ്റവും കൂടുതല്‍ കൊലപാതകത്തിനും അക്രമത്തിനും വിധേയമാവേണ്ടി വന്ന ഒരു പാര്‍ട്ടിയെ, സിപിഐ എമ്മിനെ കൊലയാളികളുടെ പാര്‍ട്ടിയായി ചിത്രീകരിച്ചുകൊണ്ടാണ് ഈ സംഭവവികാസങ്ങളെല്ലാം മൂടിവെക്കാന്‍ ശ്രമിക്കുന്നത്.
തലശേരി, പിണറായിയിലെ പാനുണ്ടയിലുള്ള സിപിഐ എം പ്രവര്‍ത്തകന്‍ സി അഷറഫിനെ കൊലപ്പെടുത്തിക്കൊണ്ടാണ് ആര്‍ എസ് എസ് ക്രിമിനല്‍ സംഘം യു ഡി എഫ് ഭരണത്തില്‍ അക്രമ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്. പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് വില്ലേജിലെ ഡി വൈ എഫ് ഐ നേതാവ്, വിനീഷിനെ ബി ജെ പി ക്രിമിനല്‍ സംഘം നിഷ്ഠൂരമായി വെട്ടിക്കൊന്നു. കാട്ടാക്കട അമ്പലത്തിന്‍കാലയില്‍ ശ്രീകുമാറിനെയും തിരുവനന്തപുരം ധനുവച്ചപുരത്തെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ സജിന്‍ ഷാഹുലിനെയും പാലക്കാട് ഒറ്റപ്പാലത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ദീപുവിനെയും തൃശൂര്‍ മണലൂരിലെ എസ് എഫ് ഐ നേതാവ് ഫാസിലിനെയും കെ എം സി എസ് യു സംസ്ഥാന നേതാവ് തിരുവനന്തപുരം ആനാവൂരിലെ നാരായണന്‍ നായരെയും നെടുവത്തൂരിലെ ഡി വൈ എഫ് ഐ നേതാവ് ശ്രീരാജിനെയും കാസര്‍ഗോഡ് പനത്തടിയിലെ ഡി വൈ എഫ് ഐ നേതാവ് അബ്ദുള്‍ഷെറീഫിനെയും ആര്‍ എസ് എസ് ക്രിമിനല്‍ സംഘം തന്നെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് ആനാവൂരിലെ നാരായണന്‍ നായരെ വെട്ടിക്കൊന്നത് വീട്ടിനകത്ത് വെച്ചാണ്. എസ് എഫ് ഐ പ്രവര്‍ത്തകനായ മകനെ കൊലപ്പെടുത്താന്‍ എത്തിയ അക്രമിസംഘത്തെ തടഞ്ഞപ്പോഴാണ് നാരായണന്‍ നായരെ വെട്ടിക്കൊന്നത്. ബോംബും വടിവാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചാണ് ഈ കൊലപാതകങ്ങളെല്ലാം ആര്‍ എസ് എസുകാര്‍ നടത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പാര്‍ട്ടിക്കാരായ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തിന് വിധേയമായാണ് പത്തനംതിട്ട, ചിറ്റാറിലെ സിപിഐ എം പ്രവര്‍ത്തകനായ ശശിധരനും കാസര്‍ഗോഡ് ദേലംമ്പാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ രവീന്ദ്രറാവുവും തിരുവനന്തപുരത്ത് രാജാജി നഗറിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ എസ് സുജിത്തും ഇടുക്കിയിലെ എസ് എഫ് ഐ ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് രാജനും കാസര്‍ഗോഡ് ഉദുമയിലെ എം ബി ബാലകൃഷ്ണനും കൊലചെയ്യപ്പെട്ടത്. ഇതില്‍ രവീന്ദ്രറാവുവിനെ വെടിവെച്ചുകൊല്ലുകയാണ് ചെയ്തത്. കോണ്‍ഗ്രസ് ക്രിമിനല്‍ സംഘങ്ങള്‍ ബോംബും തോക്കുമുപയോഗിച്ചുകൊണ്ടാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. കാസര്‍ഗോഡ് പള്ളിക്കരയിലെ ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ടി മനോജിനെയും തിരുവനന്തപുരം കഴക്കൂട്ടത്തെ ഡി വൈ എഫ് ഐ മേഖലാകമ്മറ്റിയംഗം വി രാജുവിനെയും മലപ്പുറം അരീക്കോട്ട് ആസാദിനെയും അബൂബക്കറിനെയും മുസ്ലീംലീഗുകാരാണ് മൃഗീയമായി കൊലപ്പെടുത്തിയത്. മയക്കുമരുന്ന് മാഫിയയുടെ ആക്രമണത്തിന് വിധേയമായാണ് പുതുപ്പള്ളി ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ കൊലച്ചെയ്യപ്പെട്ടത്.
കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ രണ്ട് സംഭവങ്ങള്‍ തൃശൂര്‍ ജില്ലയിലുണ്ടായി. ലാല്‍ജി കൊള്ളന്നൂര്‍, മധുഈച്ചരത്ത് എന്നിവര്‍ കൊലചെയ്യപ്പെട്ടത് സ്വന്തം കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ്. ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതില്‍ മധുവിന്റെ ശരീരത്തില്‍ ഇരുപത്തിയെട്ട് വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇതേ നിലയില്‍ തന്നെ വെട്ടേറ്റാണ് ലാല്‍ജിയും മരണപ്പെട്ടത്. ഈ കേസുകള്‍ കൈകാര്യം ചെയ്തതില്‍ നിന്ന് വ്യത്യസ്തമായാണ് യു ഡി എഫ് ഭരണത്തില്‍, സിപിഐ എമ്മിന്റെ പേരില്‍ ആരോപിക്കപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് വന്‍തോതില്‍ കള്ള പ്രചരണങ്ങള്‍ അഴിച്ചുവിടുക, കരിനിയമങ്ങള്‍ ഉപയോഗിക്കുക, ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്തവരെ പോലും കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച് പീഡിപ്പിക്കുക തുടങ്ങിയ നടപടികളാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യു ഡി എഫ് ഭരണത്തില്‍ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മൂന്നര വര്‍ഷത്തിനിടയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു. മൂന്ന് പേരും തമ്മില്‍ ഏറ്റവും കടുത്ത മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ആര് സ്വീകരിക്കുന്നു എന്ന മത്സരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് തോന്നുന്നു.
കണ്ണൂരില്‍ ഒരു ആര്‍ എസ് എസുകാരന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ യു എ പി എ ഉപയോഗിച്ച് സിപിഐ എം പ്രവര്‍ത്തകന്‍മാരെ, സംഭവവുമായി ബന്ധമില്ലാത്തവരെ കേസിലുള്‍പ്പെടുത്തി പീഡിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഭീകരപ്രവര്‍ത്തനം നേരിടാന്‍ വേണ്ടി അസാധാരണമായ സാഹചര്യത്തില്‍ ഉപയോഗിക്കുന്ന ഒരു നിയമം രാഷ്ട്രീയ കൊലപാതകമായി ആരോപിക്കപ്പെട്ട ഒരു സംഭവത്തില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്. സംഭവം നടന്ന അന്ന് തന്നെ സമര്‍പ്പിച്ച എഫ് ഐ ആറില്‍ യു എ പി എ വകുപ്പുകള്‍ ചേര്‍ത്തു എന്നതാണ് ഈ കേസില്‍ ഗവണ്‍മെന്റ് സ്വീകരിച്ച അസാധാരണമായ നടപടിക്രമം. സംഭവവുമായി ബന്ധപ്പെട്ട്, പരിക്കുപറ്റിയ ഒരാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ടാലറിയാവുന്ന ഏഴ് മാര്‍ക്‌സിസ്റ്റുകാരാണ് സംഭവം നടത്തിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ നടന്ന സംഭവമായി ആരോപിക്കപ്പെടുന്ന ഒരു കേസില്‍, യു എ പി എ ഉപയോഗിച്ചത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ഗവണ്‍മെന്റ് വ്യക്തമാക്കേണ്ടതാണ്.
കൊലപാതകത്തിലും അക്രമത്തിലും വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയല്ല സിപിഐ എം. എന്തെല്ലാം പ്രകോപനങ്ങള്‍ ഉണ്ടായാലും കൊലപാതകങ്ങള്‍ നടത്താന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നയം. അക്രമവും കൊലപാതകവും വഴി ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തില്‍ സിപിഐ എമ്മിന്റെ വളര്‍ച്ച. അഴീക്കോടന്‍ രാഘവന്‍, കുഞ്ഞാലി. കെ വി സുധീഷ് തുടങ്ങി നൂറുകണക്കിന് പാര്‍ട്ടിനേതാക്കന്‍മാര്‍ കൊലചെയ്യപ്പെട്ട പ്രസ്ഥാനമാണ് സിപിഐ എം. കണ്ണൂരില്‍ ഈയിടെ ബി ജെ പിയുടെ ഒരു സംസ്ഥാന നേതാവ് ഞങ്ങള്‍ ഇനി സിപിഐ എമ്മിന്റെ നേതാക്കളെയാണ് ആക്രമിക്കുക എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായി. എതിരാളികള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രകോപനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകന്‍മാര്‍ പെട്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. |
സാധാരണ നിലയില്‍ യു എ പി എ വകുപ്പ് ചേര്‍ത്താല്‍ കേന്ദ്രഗവണ്‍മെന്റിനെ അറിയിക്കേണ്ടതും ആ വകുപ്പ് ചേര്‍ത്തത് ശരിയാണെന്ന് കേന്ദ്രത്തിന് ബോധ്യം വന്നാല്‍ കേസ് അന്വേഷണം എന്‍ ഐ എ യെ ഏല്‍പ്പിക്കേണ്ടതുമാണ്. എന്നാല്‍, ഇതുവരെ ഈ കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിട്ടില്ല. ഇതിന് മുന്‍പ്് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ തടിയന്റവിട നസീറുള്‍പ്പെടെയുള്ളവരുടെ പേരിലുള്ള കേസില്‍ യു എ പി എ ചേര്‍ത്തതും തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ട് സംബന്ധമായ കേസില്‍ യു എ പി എ ചേര്‍ത്തതും എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്. ആ കേസുകളിലെല്ലാം യു എ പി എ വകുപ്പുകള്‍ ചേര്‍ത്തത് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി കണ്ടെത്തിയ തീവ്രവാദ ബന്ധത്തെ തുടര്‍ന്നായിരുന്നു. പ്രവാചകന്റെ പേരുപയോഗിച്ച് മതവികാരം കുത്തിപ്പൊക്കാനാണ് കോളേജ് അധ്യാപകന്റെ കൈ വെട്ടിയെടുത്തത്. അത്തരം തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന ഒരു വകുപ്പ്, കൊലപാതക കേസില്‍ ഉപയോഗിക്കുന്നത് സംസ്ഥാനത്തെ ആദ്യത്തെ ഒരു നടപടിയാണ്. ഇത് ബി ജെ പിയെ തൃപ്തിപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് എടുത്ത ഒരു നടപടിയാണ്.
സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മറ്റി, പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയ ഒരു സംഭവമാണ് മനോജ് കൊലപാതകം. അത് സംബന്ധിച്ച നിഷ്പക്ഷമായ ഏതൊരന്വേഷണവുമായും സഹകരിക്കുമെന്ന നിലപാടാണ് ജില്ലാകമ്മറ്റി സ്വീകരിച്ചത്. പാര്‍ട്ടി ഇത്തരത്തില്‍ നിലപാട് എടുത്ത് നില്‍ക്കുമ്പോള്‍, ആ കൊലപാതകത്തിന്റെ മറവില്‍ യു എ പി എ വകുപ്പ് ചേര്‍ത്ത് ഒരുതരത്തിലും സംഭവവുമായി ബന്ധമില്ലാത്തവരെ കേസിലുള്‍പ്പെടുത്താനുള്ള നീക്കം ആഭ്യന്തരവകുപ്പ് നടത്തുന്നത് പലതരം പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. ഈ നിയമം ദുരുപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ ഭാവിയിലുണ്ടാവുന്ന എല്ലാ സംഭവങ്ങളിലും ഈ വകുപ്പുകള്‍ ചേര്‍ക്കേണ്ടിവരും. സിപിഐ എമ്മുകാര്‍ കൊലചെയ്യപ്പെട്ട പത്തൊമ്പത് കേസുകളിലും ഈ വകുപ്പ് ചേര്‍ത്തിട്ടില്ല. രണ്ട് കോണ്‍ഗ്രസുകാരെ വെട്ടിക്കൊന്ന കേസിലും ഈ വകുപ്പ് ചേര്‍ത്തിട്ടില്ല. യു എ പി എ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവവുമായി ബന്ധമില്ലാത്തവരെ വര്‍ഷങ്ങളോളം ജയിലില്‍വെക്കുക എന്ന ആസൂത്രിതമായ ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് -മുന്‍സിപ്പല്‍-കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വരെ ഇത് സംബന്ധിച്ച പ്രചരണം നിലനിര്‍ത്തുകയാണ് യു ഡി എഫിന്റെ ഉദ്ദേശമെന്ന് ഇതിലൂടെ വ്യക്തമായിരിക്കയാണ്.
ടാഡ എന്ന കരിനിയമം കണ്ണൂര്‍ ജില്ലയില്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രയോഗിച്ചിരുന്നു. അന്ന് രണ്ട് കേസുകളെടുത്തു. സിപിഐ എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന എം എം പത്മനാഭനും ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ശ്രീധരനും ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്‍മാരെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ജയിലില്‍ അടച്ച സംഭവമുണ്ടായി. തുടര്‍ന്ന് ടാഡ എന്ന കരിനിയമം തന്നെ കേന്ദ്രഗവണ്‍മെന്റിന് എടുത്തുകളയേണ്ടി വന്നു. ഇപ്പോള്‍ അതിന് പകരം യു എ പി എ ഉപയോഗിച്ചുകൊണ്ടാണ് ഭീകരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
കൊലപാതകത്തിലും അക്രമത്തിലും വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയല്ല സിപിഐ എം. എന്തെല്ലാം പ്രകോപനങ്ങള്‍ ഉണ്ടായാലും കൊലപാതകങ്ങള്‍ നടത്താന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നയം. അക്രമവും കൊലപാതകവും വഴി ഒരു പ3സ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തില്‍ സിപിഐ എമ്മിന്റെ വളര്‍ച്ച. അഴീക്കോടന്‍ രാഘവന്‍, കുഞ്ഞാലി. കെ വി സുധീഷ് തുടങ്ങി നൂറുകണക്കിന് പാര്‍ട്ടിനേതാക്കന്‍മാര്‍ കൊലചെയ്യപ്പെട്ട പ്രസ്ഥാനമാണ് സിപിഐ എം. കണ്ണൂരില്‍ ഈയിടെ ബി ജെ പിയുടെ ഒരു സംസ്ഥാന നേതാവ് ഞങ്ങള്‍ ഇനി സിപിഐ എമ്മിന്റെ നേതാക്കളെയാണ് ആക്രമിക്കുക എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായി. എതിരാളികള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രകോപനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകന്‍മാര്‍ പെട്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് സമാധാനം സ്ഥാപിക്കാന്‍ എല്ലായിടത്തും പാര്‍ട്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നത്. സമാധാന പൂര്‍ണമായ രാഷ്ട്രീയ പ്രവര്‍ത്തനം വഴിയാണ് കൂടുതല്‍, കൂടുതല്‍ ബഹുജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നത്. അതിന് വേണ്ടി വര്‍ഗ സംഘടനകളും ബഹുജന സംഘടനകളും കെട്ടിപ്പടുക്കാനും വര്‍ഗ സമരങ്ങളും ബഹുജന സമരങ്ങളും ശക്തിപ്പെടുത്താനും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രദ്ധ തിരിച്ചുവിടാനുമാണ് പാര്‍ട്ടി ശത്രുക്കള്‍ എപ്പോഴും പരിശ്രമിക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിക്കെതിരായി നടത്തിവരുന്ന പ്രചാര വേല വഴി ശത്രുവര്‍ഗം പാര്‍ട്ടിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഇത്തരം പ്രചാരവേലകള്‍ നടത്തിക്കൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്.
ടൈറ്റാനിയം-പാമോയില്‍ കുംഭകോണ കേസുകള്‍, സോളാര്‍ അഴിമതി, പ്ലസ്ടു കുംഭകോണം, ബാര്‍പ്രശ്‌നത്തിലുള്ള സുപ്രീം കോടതി നിലപാടുകള്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഭൂമികുഭകോണം, ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അധിക നികുതിഭാരം, നിയമന നിരോധനം തുടങ്ങി അനവധിയായുള്ള ജനദ്രോഹങ്ങളുടെ ഫലമായി ജനങ്ങളില്‍ നിന്ന് ബഹുദൂരം ഒറ്റപ്പെട്ട യു ഡി എഫ് സര്‍ക്കാര്‍, സിപിഐ എം വിരുദ്ധ പ്രചരണത്തിന് കൊഴുപ്പുകൂട്ടാനാണ് ഇത്തരം സംഭവങ്ങളെ ഉപയോഗിക്കുന്നത്. അത് ജനങ്ങള്‍ മനസിലാക്കുന്നുണ്ട്.
19-Sep-2014
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍