നിയമസഭാചരിത്രത്തിലെ കറുത്തദിനം

കോണ്‍ഗ്രസ് എം എല്‍ എമാര്‍ പ്രതിപക്ഷത്തുള്ള വനിതാ എം എല്‍ എമാരെ കൈയ്യേറ്റം ചെയ്തു. അതോടുകൂടിയാണ് നിയമസഭയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നത്. അഞ്ഞൂറോളം പോലീസുകാരെയാണ് ഇന്ന് നിയമസഭക്കുള്ളില്‍ കുത്തി നിറച്ചത്. പോലീസ് ക്യാമ്പില്‍ നിന്ന് പോലീസുകാരെ കൊണ്ടുവന്നാണ് പ്രതിപക്ഷ എം എല്‍ എമാരെ ആക്രമിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണ് ഇന്ന്. ഈ സംഭവങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ധനമന്ത്രി കെ എം മാണിക്കുമാണ്. 

ഇന്ന് കേരളനിയമസഭ കൂടിയിട്ടില്ല. നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുമില്ല. ഭരണഘടനാ വിരുദ്ധമായി ബഡ്ജറ്റ് അവതരിപ്പിച്ചു എന്ന് പ്രചരിപ്പിക്കുകയാണ് യു ഡി എഫ് ചെയ്യുന്നത്. ബഡ്ജറ്റ് അവതരണം നടത്തണമെങ്കില്‍ നിയമസഭ ഓര്‍ഡറിലാക്കി സ്പീക്കര്‍ മന്ത്രിയെ വിളിക്കണം അപ്പോള്‍ മാത്രമേ മന്ത്രിക്ക് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളു. സ്പീക്കര്‍ നിയമസഭ ഓര്‍ഡറിലാക്കുകയോ, ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ എം മാണിയെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല.

കെ എം മാണി ഇരിക്കുന്ന മൂന്നാമത് സീറ്റില്‍ അദ്ദേഹം ഇരുന്നിട്ടേയില്ല. ആ സീറ്റില്‍ കൊണ്ടോട്ടി എം എല്‍ എ മുഹമ്മദുണ്ണിഹാജി തലയിലൊരു മുണ്ടും കെട്ടി നേരത്തെ തന്നെ വന്നിരിക്കുകയാണ് ചെയ്തത്. മാണി നൂറുകണക്കിന് പോലീസുകാരുടെ അകമ്പടിയോട് കൂടി നിയമസഭയിലേക്ക് വന്ന് ഒരു മൂലയില്‍ നിന്ന് എന്തൊക്കെയോ പ്രഖ്യാപിച്ച് പോവുകയാണ് ചെയ്തത്. ഇതിലൂടെ നിയമസഭയെ തന്നെ പരിഹസിക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കും.

കോണ്‍ഗ്രസ് എം എല്‍ എമാര്‍ പ്രതിപക്ഷത്തുള്ള വനിതാ എം എല്‍ എമാരെ കൈയ്യേറ്റം ചെയ്തു. അതോടുകൂടിയാണ് നിയമസഭയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നത്. അഞ്ഞൂറോളം പോലീസുകാരെയാണ് ഇന്ന് നിയമസഭക്കുള്ളില്‍ കുത്തി നിറച്ചത്. പോലീസ് ക്യാമ്പില്‍ നിന്ന് പോലീസുകാരെ കൊണ്ടുവന്നാണ് പ്രതിപക്ഷ എം എല്‍ എമാരെ ആക്രമിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണ് ഇന്ന്.

ഈ സംഭവങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ധനമന്ത്രി കെ എം മാണിക്കുമാണ്. ജയിലില്‍ കിടക്കേണ്ട ആളാണ് അഴിമതികേസില്‍ പ്രതിയായ മാണി. അങ്ങനെയുള്ളൊരാള്‍ നിയമസഭയില്‍ വന്ന് ബജറ്റ് അവതരിപ്പിക്കുന്നത് അംഗീകരിച്ചുകൊടുത്താല്‍ കേരളം ഒരു വെള്ളരിക്കാപ്പട്ടണമായി മാറും. ജനാധിപത്യബോധമുള്ള എം എല്‍ എമാര്‍ക്ക് അതംഗീകരിച്ചുകൊടുക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് കെ എം മാണിയെ ബജറ്റവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരത്തെ ആവശ്യപ്പെട്ടത്. അതിന് തയ്യാറാവാതെ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.

യുദ്ധസമാനമായ ഒരവസ്ഥയാണ് നിയമസഭയിലും പുറത്തും ഗവണ്‍മെന്റ് ഉണ്ടാക്കിയത്. ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അതിന്റെ ജാള്യം തീര്‍ക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കള്ളപ്രചരണം നടത്തുന്നത്. ഇന്ന് നിയമസഭയില്‍ നടന്നത് ബഡ്ജറ്റ് അവതരണമല്ല. ലഡുജറ്റ് വിതരണമാണ്. ഉണ്ണിയാടന്റെ ലഡുവിതരണം. നിയമസഭ കൂടിയതായോ, പിരിഞ്ഞതായോ ആരും തന്നെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭാ പ്രക്രിയകളുടെ അന്തസത്തയെ തന്നെ യു ഡി എഫ് സര്‍ക്കാര്‍ ഇല്ലാതാക്കി കളഞ്ഞു. ജനാധിപത്യ കേരളത്തിന് ഈ സര്‍ക്കാരിന്റെ നടപടികളില്‍ ലജ്ജിക്കാം.

നിയമസഭയിലെ യു ഡി എഫ് എം എല്‍ എമാരുടെയും പോലീസിന്റെയും ആക്രമണത്തില്‍ ഇരുപതോളം പ്രതിപക്ഷ എം എല്‍ എമാര്‍ക്കാണ് പരിക്കുപറ്റിയിരിക്കുന്നത്. മുന്‍സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, മുന്‍മന്ത്രിമാരായ എളമരം കരീം, ടി എം തോമസ് ഐസക്, സി ദിവാകരന്‍, വനിതാ എം എല്‍ എമാരായ സലീഖ, ജമീല പ്രകാശ്, കെ കെ ലതിക, ഗീതാ ഗോപി, ബിജിമോള്‍ തുടങ്ങിയവര്‍ക്കെല്ലാം മൃഗീയമായ മര്‍ദ്ദനമേറ്റു. യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയിലെ സഹപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതിന് ലവലേശം മടിച്ചുനിന്നില്ല. ഇത്രമാത്രം മനുഷ്യപറ്റില്ലാത്തവരാണോ ഇവര്‍? അക്രമം കാണിക്കാന്‍ തയായറായി നിയമസഭയിലേക്ക് വന്നതായിരുന്നു യു ഡി എഫ് എം എല്‍ എമാരില്‍ ചിലര്‍. അവരോടൊപ്പം പോലീസും ചേര്‍ന്നു.

ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരായ കോണ്‍ഗ്രസുകാരാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. വി ശിവന്‍കുട്ടി എം എല്‍ എയ്ക്ക് വാച്ച് ആന്റ് വാര്‍ഡ് നടത്തിയ അക്രമത്തില്‍ സാരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. എം എല്‍ എമാരായ ടി വി രാജേഷ്, അജിത് തുടങ്ങിയവര്‍ക്കേറ്റ പരിക്ക് പോലീസിന്റെ അഴിഞ്ഞാട്ടത്തിന്റെ ഉദാഹരണമാണ്. പോലീസിനകത്തുള്ള കോണ്‍ഗ്രസുകാരായ ചില ആളുകളെ അസോസിയേഷന്‍ മുഖേന പ്രത്യേകം തെരഞ്ഞെടുത്ത് നിയമസഭാ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ആസൂത്രിതമായ അക്രമണമാണ് പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് നേരെ നടന്നത്.

നിയമസഭയെ യുദ്ധഭൂമിയാക്കി മാറ്റാതെ, നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനായിരുന്നു സ്പീക്കര്‍ ശ്രമിക്കേണ്ടിയിരുന്നത്. ഈ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെട്ട് വീണ്ടും നിയമസഭ വിളിച്ചുകൂട്ടണം. കെ എം മാണിക്ക് പകരം വേറെ ആരെയെങ്കിലും കൊണ്ട് ബഡ്ജറ്റ് അവതരിപ്പിക്കണം. അങ്ങനെയുള്ള ജനാധിപത്യ ഇടപെടലാണ് ഗവര്‍ണറില്‍ നിന്നും കേരളജനത പ്രതീക്ഷിക്കുന്നത്.

13-Mar-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More