പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും

ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, പാര്‍ടി അംഗങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, യുവാക്കളെയും സ്ത്രീകളെയും പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി കൊണ്ടുവരിക തുടങ്ങിയ പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പിബി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് അംഗങ്ങള്‍ വരെയുള്ളവര്‍ ബഹുജനങ്ങളുമായി കുടുതല്‍ ബന്ധപ്പെടുക, വീടുവീടാന്തരം കയറി ബഹുജനങ്ങളുമായി ബന്ധം സ്ഥാപിക്കുക, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, പിബി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ടി നേതൃത്വം നേരിട്ട് ബഹുജന സമരങ്ങളിലും പ്രചാരണങ്ങളിലും പങ്കെടുക്കുക, പാര്‍ടി പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്ന ഫണ്ട് ബഹുജനങ്ങളില്‍നിന്നുതന്നെ പിരിച്ചെടുക്കുക, പാര്‍ടി പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് ശേഖരണം പ്രമുഖ വ്യക്തികളില്‍ കേന്ദ്രീകരിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ ആവശ്യത്തിനുവേണ്ടി ഹുണ്ടിക പിരിവ് നടത്തുന്ന കേരളത്തിലെ രീതി അനുകരണീയമാണെന്ന് കാരാട്ട് എടുത്തുപറഞ്ഞു. ചെന്നൈയിലെ പ്രളയദുരിതബാധിതരെ സഹായിക്കാന്‍ ഒരുദിവസം ഹുണ്ടിക പിരിവ് വഴി 2.36 കോടി രൂപയാണ് സമാഹരിച്ചത്. ഇത്തരത്തില്‍ ഓരോ സംസ്ഥാനത്തെയും പുതിയ അനുഭവങ്ങള്‍ എങ്ങനെ പാര്‍ടി കാഴ്ചപ്പാടിന് അനുസൃതമാക്കി മാറ്റാം എന്ന കാര്യമാണ് ഈ രേഖ പരിശോധിക്കുന്നത്.

തിങ്കളാഴ്ച രാവിലെ പ്ളീനം തുടങ്ങിയപ്പോള്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കരട് സംഘടനാപ്രമേയം അവതരിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് പിബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് സംഘടനാ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് ഈ പ്രമേയം. പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഒന്നരവര്‍ഷമായി നടന്ന ഉള്‍പ്പാര്‍ടി ചര്‍ച്ചകളിലൂടെയാണ്. പിന്നീട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. രണ്ടുതവണ പൊളിറ്റ്ബ്യൂറോയിലും ഒരു തവണ നാലുദിവസം നീണ്ട കേന്ദ്ര കമ്മിറ്റിയിലും 23 സംസ്ഥാന കമ്മിറ്റികളിലും ചില സംസ്ഥാനങ്ങളില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സംഘടനാരേഖയില്‍ പ്രധാനമായും നാലു ഭാഗമാണുള്ളത്. ഒന്നാമത്തേത് പാര്‍ടി സംഘടന സംബന്ധിച്ചതാണ്. അതില്‍ത്തന്നെ നാല് ഉപവിഭാഗമുണ്ട്. 1. സംഘടനാ സംവിധാനം സുസംഘടിതമാക്കല്‍. 2. ഒരു വിപ്ളവ പാര്‍ടിക്കുവേണ്ട ഗുണനിലവാരമുള്ള അംഗത്വം. 3. ജനാധിപത്യ കേന്ദ്രീകരണത്തില്‍ അടിസ്ഥാനമാക്കിയ പാര്‍ടി. 4. പ്രത്യയശാസ്ത്രപരമായ പോരാട്ടം എന്നിവ.

രണ്ടാമത്തെ ഭാഗം ബഹുജന സംഘടനകളുടെ സ്വാതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനം സംബന്ധിച്ചാണ്. മൂന്നാം ഭാഗം വര്‍ഗ– ബഹുജന സംഘടനകള്‍ക്കുള്ള പുതിയ ദിശ സംബന്ധിച്ചും നാലാംഭാഗം ഓരോ സംസ്ഥാനത്തും സംഘടനയും പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുമാണ്.

പാര്‍ടിയുടെ ഇന്നത്തെ ദൌര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് തിരുത്തി കൂടുതല്‍ ബഹുജനപിന്തുണയും വിപ്ളവസ്വഭാവവുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെ കെട്ടിപ്പടുക്കാം എന്നതു സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുകളാണ് പ്ളീനത്തില്‍ ചര്‍ച്ചയ്ക്കുവേണ്ടി അവതരിപ്പിച്ചിരിക്കുന്നത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് രാഷ്ട്രീയ അടവുനയങ്ങള്‍ സംബന്ധിച്ചും സംഘടനാകാര്യങ്ങള്‍ സംബന്ധിച്ചും പുനരവലോകനം നടത്തണമെന്ന് തീരുമാനിച്ചത്. ആഗോളവല്‍ക്കരണ പ്രക്രിയ തുടങ്ങിയശേഷം രാജ്യത്തെ സാമൂഹിക– സാമ്പത്തിക മേഖലയില്‍ വന്ന മാറ്റങ്ങള്‍ സംബന്ധിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കമ്മിറ്റി മൂന്ന് സ്റ്റഡി ഗ്രൂപ്പുകളെ നിയോഗിക്കുകയുണ്ടായി. കാര്‍ഷികമേഖലയും വ്യാവസായികമേഖലയും മധ്യവര്‍ഗ– നഗരമേഖലകളും സംബന്ധിച്ച് പഠനം നടത്തിയ സ്റ്റഡി ഗ്രൂപ്പുകളുടെ നിഗമനം കണക്കിലെടുത്താണ് ഈ സംഘടനാ റിപ്പോര്‍ട്ടിന് രൂപംനല്‍കിയത്.

1964ല്‍ സിപിഐ എം രൂപംകൊണ്ടശേഷം 1967 നവംബറില്‍ കേന്ദ്ര കമ്മിറ്റി 'പാര്‍ടി സംഘടന സംബന്ധിച്ച കര്‍ത്തവ്യം' എന്ന പ്രമേയം അംഗീകരിച്ചു. അതിനുശേഷം 1978 ഡിസംബര്‍ 27 മുതല്‍ 31 വരെ പശ്ചിമ ബംഗാളിലെ ഹൌറയ്ക്കടുത്ത് സാല്‍ക്കിയയില്‍ ചേര്‍ന്ന പ്ളീനം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 37 വര്‍ഷത്തിനുശേഷമാണ് അതേ തീയതികളില്‍ (ഡിസംബര്‍ 27–31)  കൊല്‍ക്കത്തയില്‍ സംഘടനാ പ്ളീനം ചേരുന്നത്. എന്നാല്‍,  ഓരോ പാര്‍ടി കോണ്‍ഗ്രസുകളും സംഘടനാപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി 1996ലും 2009ലും തെറ്റുതിരുത്തല്‍ സംബന്ധിച്ച രണ്ടു പ്രമേയം അംഗീകരിച്ചിരുന്നു. 1981ലും 2004ലും കേന്ദ്ര കമ്മിറ്റി ബഹുജനസംഘടനകള്‍ സംബന്ധിച്ച രണ്ടു പ്രമേയം അവതരിപ്പിക്കുകയുണ്ടായി.

ആഗോളവല്‍ക്കരണ പ്രക്രിയയെത്തുടര്‍ന്ന് സാര്‍വദേശീയ രംഗത്തുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്തും ദേശീയ സംഭവഗതികളില്‍ വന്ന മാറ്റങ്ങള്‍ വിലയിരുത്തിയും പാര്‍ടി സംഘടനയെ ശക്തിപ്പെടുത്താന്‍ പുതിയ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാനാണ് സംഘടനാരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

സാല്‍ക്കിയ പ്ളീനത്തിനുശേഷമുള്ള 36 വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയല്ല ഈ രേഖ ചെയ്യുന്നത്. അതെല്ലാം ഇതിനുമുമ്പു ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസുകള്‍ പരിശോധിച്ചവയാണ്. സാര്‍വദേശീയ രംഗത്ത് സോവിയറ്റ് യൂണിയന്‍ ഇല്ലാതായതിനെ തുടര്‍ന്ന് ലോക ശാക്തിക ബലാബലത്തില്‍ സാമ്രാജ്യത്വത്തിന് മുന്‍കൈ ലഭിച്ച പശ്ചാത്തലവും ഇന്ത്യയില്‍ വലതുപക്ഷ ശക്തികള്‍ മേധാവിത്വംനേടിയ സ്ഥിതിഗതിയും കണക്കിലെടുത്ത് പാര്‍ടിയെ ശക്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.

അതിന്റെ ഭാഗമായി ഒരു വിപ്ളവ ബഹുജന പാര്‍ടി എന്ന നിലയില്‍ വളരണമെങ്കില്‍ മഹാഭൂരിപക്ഷം ജനങ്ങളെയും പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടുമാത്രമേ കഴിയൂ. തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, ഇടത്തരക്കാര്‍, കുട്ടികള്‍ തുടങ്ങി നാനാ മേഖലയിലുള്ള കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇന്നത്തെ അടിയന്തര ആവശ്യം. കൂടുതല്‍ ബഹുജന പിന്തുണയുള്ള പാര്‍ടിയായി വളര്‍ന്നാല്‍ മാത്രമേ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്ക് പാര്‍ടിക്ക് നിര്‍വഹിക്കാനാകൂ.

ഇതിനുവേണ്ടി ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, പാര്‍ടി അംഗങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, യുവാക്കളെയും സ്ത്രീകളെയും പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി കൊണ്ടുവരിക തുടങ്ങിയ പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പിബി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് അംഗങ്ങള്‍ വരെയുള്ളവര്‍ ബഹുജനങ്ങളുമായി കുടുതല്‍ ബന്ധപ്പെടുക, വീടുവീടാന്തരം കയറി ബഹുജനങ്ങളുമായി ബന്ധം സ്ഥാപിക്കുക, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, പിബി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ടി നേതൃത്വം നേരിട്ട് ബഹുജന സമരങ്ങളിലും പ്രചാരണങ്ങളിലും പങ്കെടുക്കുക, പാര്‍ടി പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്ന ഫണ്ട് ബഹുജനങ്ങളില്‍നിന്നുതന്നെ പിരിച്ചെടുക്കുക, പാര്‍ടി പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് ശേഖരണം പ്രമുഖ വ്യക്തികളില്‍ കേന്ദ്രീകരിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്.

ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ ആവശ്യത്തിനുവേണ്ടി ഹുണ്ടിക പിരിവ് നടത്തുന്ന കേരളത്തിലെ രീതി അനുകരണീയമാണെന്ന് കാരാട്ട് എടുത്തുപറഞ്ഞു. ചെന്നൈയിലെ പ്രളയദുരിതബാധിതരെ സഹായിക്കാന്‍ ഒരുദിവസം ഹുണ്ടിക പിരിവ് വഴി 2.36 കോടി രൂപയാണ് സമാഹരിച്ചത്. ഇത്തരത്തില്‍ ഓരോ സംസ്ഥാനത്തെയും പുതിയ അനുഭവങ്ങള്‍ എങ്ങനെ പാര്‍ടി കാഴ്ചപ്പാടിന് അനുസൃതമാക്കി മാറ്റാം എന്ന കാര്യമാണ് ഈ രേഖ പരിശോധിക്കുന്നത്.

പാര്‍ടിക്ക് സുശക്തമായ അഖിലേന്ത്യാകേന്ദ്രം ഉണ്ടാകണം. കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ അംഗസംഖ്യ വര്‍ധിപ്പിക്കണം. പാര്‍ടി അംഗങ്ങളില്‍ 25 ശതമാനവും വനിതകളാകണം. എല്ലാ പാര്‍ടി ഘടകങ്ങളിലും യുവജന പ്രാതിനിധ്യം വര്‍ധിപ്പിക്കണം. ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ ഇന്ന് നടത്തുന്ന പ്രവര്‍ത്തനം വിശകലനംചെയ്ത് സാമൂഹിക പ്രശ്നങ്ങളില്‍ക്കൂടി ഇടപെട്ട് ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്തുള്ള പ്രവര്‍ത്തനം നടത്തണം. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഇത്തരം സംസ്ഥാനങ്ങളില്‍ പ്രാധാന്യം നല്‍കണം. വര്‍ഗ ബഹുജന സംഘടനകളുടെ സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കുംവിധം ഇന്നുള്ള പ്രവര്‍ത്തന രീതി മാറ്റണമെന്ന് രേഖ നിര്‍ദേശിച്ചു. പാര്‍ടിയുടെ അനുബന്ധം എന്ന നിലയില്‍ വര്‍ഗബഹുജന സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രീതി ഒഴിവാക്കണം. ആ ലക്ഷ്യം ഇനിയും കൈവരിച്ചിട്ടില്ലെന്ന പോരായ്മ തിരുത്തുക എന്നത് അടിയന്തര കടമയായി ഏറ്റെടുക്കണം.

29-Dec-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More