കൂടുതല്‍ ജനങ്ങളിലേക്ക്...

ഇന്ത്യയുടെ ഭാവിയുടെ രാഷ്ട്രീയമാണ് പാര്‍ടി കൈകാര്യംചെയ്യുന്നത്. അതില്‍ വിജയംവരിക്കാന്‍ എന്തെല്ലാം പ്രായോഗികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന കാര്യമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മുന്നോട്ടുവച്ചത്. ശരിയായ നയം ആവിഷ്കരിക്കാന്‍ 21–ാം പാര്‍ടി കോണ്‍ഗ്രസിന് കഴിഞ്ഞു. നയം അംഗീകരിച്ചതുകൊണ്ടു മാത്രമായില്ല, അത് ജനങ്ങളെ പഠിപ്പിക്കാനും കഴിയണം. അതിനു സംഘടനാ സ്വാധീനമാണ് വേണ്ടത്. സംഘടനാ സ്വാധീനമാണ് പ്രയോഗത്തിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിയണമെന്നും പാര്‍ലമെന്ററിയേതര പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഫലമായി സാമൂഹികഘടനയില്‍ വരുന്ന മാറ്റങ്ങള്‍ വിലയിരുത്തി പുതിയ പ്രവര്‍ത്തനശൈലി ആവിഷ്കരിക്കണം. ഗ്രാമീണമേഖലയില്‍ കൈവേലക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ഗ്രാമീണ ദരിദ്രജനവിഭാഗങ്ങള്‍ എന്നിവരെ സംഘടിപ്പിച്ച് ചൂഷകവിഭാഗത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കണം. പാര്‍ടിയുടെ നേതൃത്വത്തിലുള്ള പഠനസ്കൂളുകള്‍ സ്ഥാപിക്കുന്നതിനൊപ്പം സ്വയം പഠനം നടത്താനുള്ള മനോഭാവം കേഡര്‍മാര്‍ വളര്‍ത്തിയെടുക്കണം. സാംസ്കാരിക ഇടപെടലുകള്‍ ശക്തിപ്പെടുത്തണം. ജനാധിപത്യകേന്ദ്രീകരണ സംഘടനാതത്വം ഉയര്‍ത്തിപ്പിടിച്ച് എല്ലാ നിലവാരത്തിലുമുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണം. ഉള്‍പ്പാര്‍ടി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ കേന്ദ്രീകൃതനേതൃത്വം വിപ്ളവപ്രസ്ഥാനത്തിന് അത്യന്താപേക്ഷിതമാണ്. മേല്‍ക്കമ്മിറ്റിയില്‍നിന്ന് കീഴ്ക്കമ്മിറ്റിയിലേക്ക് റിപ്പോര്‍ട്ടുചെയ്യുന്നതുപോലെ കീഴ്ക്കമ്മിറ്റിയില്‍നിന്ന് മേല്‍ക്കമ്മിറ്റിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം ശക്തിപ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നു.

സിപിഐ എം സംഘടനാ പ്ളീനത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടനാരേഖയ്ക്കും ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ പ്രമേയത്തിനുംമേലുള്ള ചര്‍ച്ച ഒരുമിച്ചാണ് നടക്കുന്നത്. സംഘടനാ പ്രമേയം സംഘടനാരേഖയുടെ തുടര്‍ച്ചയാണ്. ഇന്ത്യയിലെ ഇന്നത്തെ മുതലാളിത്ത സാമൂഹികവ്യവസ്ഥയ്ക്കുപകരം സോഷ്യലിസ്റ്റ് സാമൂഹികവ്യവസ്ഥ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള വിപ്ളവ ബഹുജന പ്രസ്ഥാനമാണ് സിപിഐ എം. സോഷ്യലിസമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ജനകീയ ജനാധിപത്യവിപ്ളവം സംഘടിപ്പിക്കണമെന്നും അതിനായി ജനകീയ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കണമെന്നുമുള്ള പാര്‍ടി പരിപാടി അംഗീകരിച്ചാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ ഓരോ സന്ദര്‍ഭത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ ഇടപെട്ടാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. 

ഇന്ത്യന്‍ യുവാക്കള്‍ക്ക് ഉള്‍പ്പെടെ പ്രചോദനമായ ഭാവി വിഭാവനം ചെയ്യാന്‍ ഈ പാര്‍ടിക്കു മാത്രമേ കഴിയൂ. അതുകൊണ്ട് സിപിഐ എമ്മിന് ഇന്നത്തെ സാഹചര്യങ്ങളെ നേരിട്ട് ഒരു ബദല്‍ശക്തിയായി മാറാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കുന്ന വിവിധ ഘടകങ്ങളെക്കുറിച്ചാണ് യെച്ചൂരി റിപ്പോര്‍ട്ടില്‍ ഊന്നിപ്പറഞ്ഞത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ബഹുമാനിച്ചും അവയെ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ബഹുമത, ബഹുഭാഷ, ബഹുസംസ്കാര, ബഹുവംശ സ്വഭാവമുള്ള ജനതയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ പ്രതിരോധിക്കാന്‍ സിപിഐ എമ്മിന് കഴിയും. ഭീകരവാദത്തിനും എല്ലാവിധ വര്‍ഗീയതയ്ക്കും എതിരെ പൊരുതുന്നത് സിപിഐ എമ്മാണ്. ഭൂരിപക്ഷവര്‍ഗീയതയ്ക്കും ന്യൂനപക്ഷ മതമൌലികവാദ നിലപാടുകള്‍ക്കുമെതിരെ പോരാടിയാണ് സിപിഐ എം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അഴിമതിക്കെതിരായ നിലപാടു സ്വീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നതിന്റെ അംഗീകാരം സിപിഐ എമ്മിനുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയ്ക്കുശേഷം സാമ്രാജ്യത്വത്തിന് അനുകൂലമായ സാഹചര്യമുണ്ടായപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തി നിലപാടു സ്വീകരിക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞു.

സാമ്രാജ്യത്വത്തിനും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കുമെതിരെ പോരാടുന്ന പ്രസ്ഥാനമായതുകൊണ്ടാണ് ഇത്തരം ശക്തികള്‍ പാര്‍ടിക്കെതിരെ ആക്രമണം നടത്തുന്നതെന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന കാര്യം ജനറല്‍ സെക്രട്ടറി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഭാവിയുടെ രാഷ്ട്രീയമാണ് പാര്‍ടി കൈകാര്യംചെയ്യുന്നത്. അതില്‍ വിജയംവരിക്കാന്‍ എന്തെല്ലാം പ്രായോഗികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന കാര്യമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മുന്നോട്ടുവച്ചത്. കേരളത്തില്‍നിന്ന് പി രാജീവ്, കെ കെ രാഗേഷ്, ടി എന്‍ സീമ എന്നിവര്‍ രണ്ടുദിവസമായി നടന്ന ചര്‍ച്ചയില്‍ കേരള ഡെലിഗേഷന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ എല്ലാം 27നു നടന്ന ബ്രിഗേഡ് പരേഡ് ഗ്രൌണ്ട് റാലി ചരിത്രസംഭവമാക്കിയ പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയെ അഭിനന്ദിച്ചു. റാലിയില്‍ വന്‍തോതില്‍ യുവജന പങ്കാളിത്തമുണ്ടായത് ബംഗാളില്‍ പാര്‍ടിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നു. ഇത് രാജ്യത്താകെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിനു പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഇടതുപക്ഷത്തിന്റെ കരുത്തു വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അഭിപ്രായമുയര്‍ന്നു.

ശരിയായ നയം ആവിഷ്കരിക്കാന്‍ 21–ാം പാര്‍ടി കോണ്‍ഗ്രസിന് കഴിഞ്ഞു. നയം അംഗീകരിച്ചതുകൊണ്ടു മാത്രമായില്ല, അത് ജനങ്ങളെ പഠിപ്പിക്കാനും കഴിയണം. അതിനു സംഘടനാ സ്വാധീനമാണ് വേണ്ടത്. സംഘടനാ സ്വാധീനമാണ് പ്രയോഗത്തിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിയണമെന്നും പാര്‍ലമെന്ററിയേതര പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഫലമായി സാമൂഹികഘടനയില്‍ വരുന്ന മാറ്റങ്ങള്‍ വിലയിരുത്തി പുതിയ പ്രവര്‍ത്തനശൈലി ആവിഷ്കരിക്കണം. ഗ്രാമീണമേഖലയില്‍ കൈവേലക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ഗ്രാമീണ ദരിദ്രജനവിഭാഗങ്ങള്‍ എന്നിവരെ സംഘടിപ്പിച്ച് ചൂഷകവിഭാഗത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കണം. പാര്‍ടിയുടെ നേതൃത്വത്തിലുള്ള പഠനസ്കൂളുകള്‍ സ്ഥാപിക്കുന്നതിനൊപ്പം സ്വയം പഠനം നടത്താനുള്ള മനോഭാവം കേഡര്‍മാര്‍ വളര്‍ത്തിയെടുക്കണം. സാംസ്കാരിക ഇടപെടലുകള്‍ ശക്തിപ്പെടുത്തണം. ജനാധിപത്യകേന്ദ്രീകരണ സംഘടനാതത്വം ഉയര്‍ത്തിപ്പിടിച്ച് എല്ലാ നിലവാരത്തിലുമുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണം. ഉള്‍പ്പാര്‍ടി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ കേന്ദ്രീകൃതനേതൃത്വം വിപ്ളവപ്രസ്ഥാനത്തിന് അത്യന്താപേക്ഷിതമാണ്. മേല്‍ക്കമ്മിറ്റിയില്‍നിന്ന് കീഴ്ക്കമ്മിറ്റിയിലേക്ക് റിപ്പോര്‍ട്ടുചെയ്യുന്നതുപോലെ കീഴ്ക്കമ്മിറ്റിയില്‍നിന്ന് മേല്‍ക്കമ്മിറ്റിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം ശക്തിപ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നു.

സാമൂഹികനീതിയുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ടി നടത്തുന്ന ഇടപെടല്‍ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാകണം. വിമര്‍ശവും സ്വയംവിമര്‍ശവും സംഘടനാപ്രവര്‍ത്തനത്തിന്റെ ജീവത്തായ ഘടകമാണ്. ഇത് എല്ലാ പാര്‍ടി ഘടകങ്ങളിലും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പാര്‍ടിയുടെ സ്വാധീനം വിപുലീകരിക്കുന്നതിന് പാര്‍ടിപത്രങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കലും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍ ശക്തമാക്കലും പ്രധാനമാണ്. ബഹുജനങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള പ്രചാരണപരിപാടികള്‍ ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യവും പ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു.

ബഹുജനങ്ങളുടെ എല്ലാ സാമൂഹികപ്രശ്നങ്ങളിലും പാര്‍ടി ഇടപെടണം. ജനങ്ങളുടെ സംരക്ഷകരായി ഓരോ പ്രദേശത്തും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. ഇതിനുവേണ്ടി സാന്ത്വനപരിചരണം, മാലിന്യനിര്‍മാര്‍ജനം, ജൈവകൃഷി വ്യാപനത്തിനുള്ള ഇടപെടല്‍, പൊതുവിദ്യാലയങ്ങളും പൊതുജനാരോഗ്യകേന്ദ്രങ്ങളും സംരക്ഷിക്കല്‍ എന്നീ രംഗങ്ങളില്‍ കേരളത്തില്‍ പാര്‍ടി നടത്തുന്ന ഇടപെടലിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി ബഹുജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാനുള്ള അവസരം പാര്‍ടി വിനിയോഗിക്കണം. അതോടൊപ്പം പാര്‍ടി അംഗങ്ങളെ വിപ്ളവസ്വഭാവം കാത്തുസൂക്ഷിച്ച് കേഡര്‍മാരായി വളര്‍ത്താനും അന്യവര്‍ഗചിന്താഗതികള്‍ക്ക് വിധേയമാകാത്തവിധം നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നവരാക്കാനും കഴിയണം.

കൂടുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ കണ്ടെത്തണമെന്നും അത്തരം കേഡര്‍മാര്‍ക്ക് ജീവിക്കാനാവശ്യമായ വേതനം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിക്കപ്പെട്ടു. അത്തരം കേഡര്‍മാര്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം നല്‍കുന്നതിന് കേന്ദ്ര–സംസ്ഥാന തലങ്ങളില്‍ സ്ഥിരം പാര്‍ടി സ്കൂളുകള്‍ ആരംഭിക്കണം. എല്ലാ പാര്‍ടി ഘടകങ്ങളും ദൈനംദിനം പ്രവര്‍ത്തിക്കുന്ന ഘടകങ്ങളാകണം. ഏറ്റവും പ്രധാനം പാര്‍ടി ബ്രാഞ്ചുകള്‍ ദൈനംദിനം പ്രവര്‍ത്തിക്കുന്ന ഘടകമാകുക എന്നതാണ്. ഇതിന് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കണം. കേഡര്‍മാര്‍ ഓരോ പ്രദേശത്തെയും ബഹുജനനേതാക്കളായി മാറുകയെന്നതാണ് ഏറ്റവും പ്രധാന ചുമതല. എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്ന ബ്രാഞ്ചുകളും ലോക്കല്‍ കമ്മിറ്റികളും അതിനു നേതൃത്വംനല്‍കുന്ന ഉപരിഘടകങ്ങളും ഉള്‍പ്പെടെ അടിമുതല്‍ മുടിവരെ പാര്‍ടി ഘടകങ്ങളെ കര്‍മനിരതമാക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിലെ പ്രധാന സംഘടനാ ചുമതല. ഇതിന് പാര്‍ടിക്ക് പ്രായോഗികമായ രൂപംനല്‍കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്ളീനത്തില്‍ നടന്ന ചര്‍ച്ചയില്‍ സഖാക്കള്‍ മുന്നോട്ടുവച്ചത്. ചര്‍ച്ച ഇന്നും (ബുധനാഴ്ച)തുടരും.

30-Dec-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More