എവിടെയാണ് സ്ത്രീസൗഹൃദം?

കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് വ്യാഴാഴ്ചയാണ്. എന്നാല്‍, ഇതെഴുതുന്ന സമയംവരെ പ്രതികളെപ്പറ്റിയുള്ള ഒരു തുമ്പുപോലും പൊലീസിന് ലഭിച്ചിട്ടില്ല. ഇത് അതീവ ഗുരുതരമായ കാര്യമാണ്. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ട്. പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഇടതുപക്ഷ യുവജനസംഘടനകളുടെയും മഹിളാസംഘടനകളുടെയും നേതൃത്വത്തില്‍ നടന്നതോടെയാണ് ഗൌരവമായ അന്വേഷണം നടത്തുന്നതിനുള്ള ചില നീക്കങ്ങളെങ്കിലും സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടായത്. ഇപ്പോള്‍ അന്വേഷണമേല്‍നോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഈ കേസന്വേഷണം ശക്തമായി നടത്തുകയും പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. നിര്‍ഭയ സംഭവത്തെതുടര്‍ന്ന് പാര്‍ലമെന്റ് ശക്തമായ സ്ത്രീസുരക്ഷാ നിയമം പാസാക്കിയിട്ടും ഇത്തരം സംഭവങ്ങള്‍ തുടരുകയാണ്. സംഭവം നടന്നിട്ട് ദിവസങ്ങളായിട്ടും നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകി എന്നത് യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ജിഷ എന്ന എല്‍എല്‍ബി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം കേരളത്തിലെ മനസ്സാക്ഷിയുള്ളവരെയെല്ലാം ഞെട്ടിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ട പെണ്‍കുട്ടികൂടിയാണ് ജിഷ. പൈശാചികമായ ബലാത്സംഗത്തിനുശേഷമാണ് ഈ പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ഇതിനുപുറമെ ജിഷയുടെ ആന്തരികാവയവങ്ങളില്‍ നമുക്ക് സാധാരണനിലയില്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തവിധമുള്ള ക്ഷതമാണ് ഏറ്റത്. ഡല്‍ഹിയില്‍ ബസില്‍വച്ച് പൈശാചിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയ കേസിനുസമാനമായ സംഭവമാണ് ഇവിടെയുണ്ടായത്. അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതും കേരളീയ സമൂഹത്തില്‍ ശക്തമായ പുനര്‍ചിന്തനം ഉണ്ടാകേണ്ടതുമായ സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് വ്യാഴാഴ്ചയാണ്. എന്നാല്‍, ഇതെഴുതുന്ന സമയംവരെ പ്രതികളെപ്പറ്റിയുള്ള ഒരു തുമ്പുപോലും പൊലീസിന് ലഭിച്ചിട്ടില്ല. ഇത് അതീവ ഗുരുതരമായ കാര്യമാണ്. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ട്. പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഇടതുപക്ഷ യുവജനസംഘടനകളുടെയും മഹിളാസംഘടനകളുടെയും നേതൃത്വത്തില്‍ നടന്നതോടെയാണ് ഗൌരവമായ അന്വേഷണം നടത്തുന്നതിനുള്ള ചില നീക്കങ്ങളെങ്കിലും സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടായത്. ഇപ്പോള്‍ അന്വേഷണമേല്‍നോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഈ കേസന്വേഷണം ശക്തമായി നടത്തുകയും പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്.

നിര്‍ഭയ സംഭവത്തെതുടര്‍ന്ന് പാര്‍ലമെന്റ് ശക്തമായ സ്ത്രീസുരക്ഷാ നിയമം പാസാക്കിയിട്ടും ഇത്തരം സംഭവങ്ങള്‍ തുടരുകയാണ്. സംഭവം നടന്നിട്ട് ദിവസങ്ങളായിട്ടും നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകി എന്നത് യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ്.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുകയാണ്. നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലാണ് രാധ എന്ന സ്ത്രീ കൊലചെയ്യപ്പെട്ടത്. ഗുണ്ട– മാഫിയ സംഘങ്ങള്‍ നാട് ഭരിക്കുന്ന സ്ഥിതിയിലേക്ക് കേരളം എത്തി. അഞ്ചുവര്‍ഷത്തിനിടയില്‍ 5982 ബലാത്സംഗം, 886 സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍, 1997 ലൈംഗികാതിക്രമം തുടങ്ങിയവ കേരളത്തില്‍ നടന്നു എന്നാണ് നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. ഒരു സംരംഭകത്വം നടത്താന്‍ മുന്നോട്ടുവന്ന ഒരു സ്ത്രീക്ക് ഉന്നതതലങ്ങളില്‍നിന്ന് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയതും കേരളത്തിലെ വര്‍ത്തമാനകാല അവസ്ഥയുടെ പ്രതിഫലനമാണ്്. ജന്‍ഡര്‍ ഓഡിറ്റും ജന്‍ഡര്‍ ബജറ്റും ഇല്ലാതാക്കിയതും ഇത്തരം നയസമീപനങ്ങളുടെ തുടര്‍ച്ചതന്നെ.

കേരളീയ സമൂഹത്തിന്റെ സജീവമായ ശ്രദ്ധപതിയേണ്ട ഒരു വിഷയമായി സ്ത്രീപ്രശ്നം മാറിയിട്ടുണ്ട്. സ്ത്രീകളെ രണ്ടാംകിട പൌരന്മാരായി കാണുന്ന വര്‍ഗീയ– ഫാസിസ്റ്റ് ശക്തികളുടെ ചിന്താരീതികളെ പ്രതിരോധിക്കേണ്ടതുണ്ട്. രണ്ടുവയസ്സുള്ള കുട്ടികള്‍പോലും മാനഭംഗപ്പെടുന്ന നാട്ടില്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്നവരുടെ ചിന്താഗതികളെ തുറന്നുകാട്ടാനാകണം. ആരോഗ്യപരമായ സ്ത്രീ–പുരുഷ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതരത്തിലുള്ള സാംസ്കാരിക അവബോധം ഉയര്‍ത്തിക്കൊണ്ടുവരണം.

കേരളത്തില്‍ നിലനില്‍ക്കുന്ന ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കിത്തന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ സ്ത്രീപ്രശ്നങ്ങള്‍ക്ക് സവിശേഷപ്രാധാന്യം നല്‍കിയത്. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് ആരംഭിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിട്ടുള്ളത്. ജന്‍ഡര്‍ ഓഡിറ്റും ജന്‍ഡര്‍ ബജറ്റും പുനഃസ്ഥാപിക്കും. ബജറ്റില്‍ 10 ശതമാനം തുക സ്ത്രീകള്‍ക്കായുള്ള പ്രത്യേക പ്രോജക്ടുകള്‍ക്ക് മാറ്റിവയ്ക്കും. ഇതുസംബന്ധിച്ച പ്രത്യേക പ്രസ്താവന വാര്‍ഷിക ബജറ്റിന്റെ ഭാഗമായി നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ പാര്‍പ്പിടപദ്ധതികളും ഭൂവിതരണവും സ്ത്രീയുടെ പേരിലോ സംയുക്ത പേരിലോ ആയിരിക്കണമെന്ന നിര്‍ദേശവും പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നുണ്ട്.

ശൌചാലയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ശിശുപരിചരണസൌകര്യം, യാത്രാക്രമീകരണം, സമയക്രമീകരണം, സുരക്ഷാക്രമീകരണം, ലൈംഗികപീഡനവിരുദ്ധ സമിതികള്‍ എന്നിവ എല്ലായിടത്തും ഉറപ്പുവരുത്തുന്നതിന് തൊഴിലുടമകളെ സജ്ജരാക്കുന്നതിന് ഇടപെടുക എന്നതാണ് എല്‍ഡിഎഫിന്റെ പരിപാടി. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ത്രീസൌഹാര്‍ദപരമാക്കാനുള്ള നടപടികളും മുന്നോട്ടുവയ്ക്കുന്നു.

ആശുപത്രികള്‍ സ്ത്രീസൌഹാര്‍ദപരമാക്കുകയും പ്രസവാശുപത്രികള്‍ ആധുനികവല്‍ക്കരിക്കുകയുമാണ് എല്‍ഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. ബാലപീഡന നിരോധനനിയമം (2012), ഗാര്‍ഹികപീഡന നിരോധനനിയമം (2005), തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം (2013) ഇവയെല്ലാം അവയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് കര്‍ശനമായി നടപ്പാക്കും. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള സ്ത്രീസൌഹൃദ ഗ്രാമ/നഗര പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കും.

സ്ത്രീസൌഹാര്‍ദപരമായ പുനരധിവാസകേന്ദ്രങ്ങള്‍ ആധുനികസൌകര്യങ്ങളോടെ ആരംഭിക്കും. സന്നദ്ധസംഘടനകളും മറ്റുമായി ചേര്‍ന്ന് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ സ്ഥാപിക്കും. വനിതാ കമീഷന്റെ പ്രവര്‍ത്തനം പരിശോധിച്ച് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഇടപെടും. സ്ത്രീകളുടെ നൈപുണി വികസനത്തിനും തൊഴില്‍ പരിശീലനത്തിനും ഉപജീവനത്തിനുമുതകുന്ന വിവിധ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് ജന്‍ഡര്‍ പാര്‍ക്കിനെ പര്യാപ്തമാക്കും.

സ്ഥിരം നിയമലിംഗാവബോധ പരിശീലനകേന്ദ്രം സ്ഥാപിക്കും. ന്യായാധിപര്‍, കൌണ്‍സിലര്‍മാര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത അഭിഭാഷകര്‍, പാരാലീഗല്‍ വളന്റിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം ലഭ്യമാക്കും. പൊതുയിടങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തും. വൈവാഹിക സ്വത്തവകാശനിയമം പാസാക്കും. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകും. സ്ത്രീകള്‍ ജോലിചെയ്യുന്ന പരമ്പരാഗതമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.

കേരളത്തെ സ്ത്രീസൌഹൃദപരമാക്കാനുള്ള വിശദമായ പദ്ധതികളാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. കേരള വികസനത്തിന്റെ പ്രധാനപ്പെട്ട ദൌര്‍ബല്യമായ സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നത് അടിയന്തരകടമയാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കഴിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ സ്ത്രീസൌഹൃദപരമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഒന്നിച്ചുനീങ്ങാം.

04-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More