നവകേരളം നമുക്ക്‌ സൃഷ്ടിക്കാം

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മാനിഫെസ്റ്റോയിലെ ഓരോ ഇനവും നടപ്പിലാക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. അതിനായി ഒരു വര്‍ക്കിംഗ് കലണ്ടറും കൃത്യമായ മോണിറ്ററിംഗും ഉണ്ടാവും. കേരളത്തെ മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളമാക്കി മാറ്റാന്‍ ഈ ജനകീയ സര്‍ക്കാരിന്‍#ോറെ പിന്നില്‍ കേരളമാകെ അണിനിരക്കുമെന്നതില്‍ സംശയമില്ല. ലോകത്തെമ്പാടുമുള്ള മലയാളികള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവണം, വരും തലമുറയുടെ ഭാവി ശോഭനമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഈ സര്‍ക്കാരിന്റെ സംരക്ഷകരായി ലോകമെമ്പാടുമുള്ള മലയാളികള്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കണം. തീര്‍ച്ചയായും ഏവര്‍ക്കും അഭിമാനത്തോടുകൂടി ഇത് ഞങ്ങളുടെ സര്‍ക്കാരാണ് എന്ന് തലയുയര്‍ത്തി പറയാവുന്ന അന്തരീക്ഷം കേരളത്തിലുണ്ടാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു. ഓരോ കേരളീയനും ഏറെ പ്രതീക്ഷ നല്‍കുന്ന അവസരമാണിത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഈ മന്ത്രിസഭയില്‍ എല്ലാവരും എല്‍ ഡി എഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ളവരാണ്. സുസ്ഥിര വികസനത്തിന്റെ, സമഗ്ര വികസനത്തിന്റെ സമാനതകളില്ലാത്ത മാതൃകകള്‍ രാജ്യത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മാനിഫെസ്റ്റോയിലെ ഓരോ ഇനവും നടപ്പിലാക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. അതിനായി ഒരു വര്‍ക്കിംഗ് കലണ്ടറും കൃത്യമായ മോണിറ്ററിംഗും ഉണ്ടാവും. കേരളത്തെ മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളമാക്കി മാറ്റാന്‍ ഈ ജനകീയ സര്‍ക്കാരിന്‍#ോറെ പിന്നില്‍ കേരളമാകെ അണിനിരക്കുമെന്നതില്‍ സംശയമില്ല. ലോകത്തെമ്പാടുമുള്ള മലയാളികള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവണം, വരും തലമുറയുടെ ഭാവി ശോഭനമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഈ സര്‍ക്കാരിന്റെ സംരക്ഷകരായി ലോകമെമ്പാടുമുള്ള മലയാളികള്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കണം. തീര്‍ച്ചയായും ഏവര്‍ക്കും അഭിമാനത്തോടുകൂടി ഇത് ഞങ്ങളുടെ സര്‍ക്കാരാണ് എന്ന് തലയുയര്‍ത്തി പറയാവുന്ന അന്തരീക്ഷം കേരളത്തിലുണ്ടാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

അഞ്ചുവര്‍ഷത്തെ ജീര്‍ണമായ ഭരണം നല്‍കിയ അപമാനഭാരം കൊണ്ട് തലതാഴ്‌ത്തേണ്ടിവന്ന ജനങ്ങള്‍ യുഡിഎഫിന് നല്‍കിയ ഉചിതമായ മറുപടിയാണ് മെയ് 19ന് വന്ന തിരഞ്ഞെടുപ്പ് ഫലം. അധികാരത്തിന്റെ ദുര്‍വിനിയോഗവും പണവും വര്‍ഗീയമായ മുദ്രാവാക്യങ്ങളുമല്ല ജനജീവിതത്തെ ബാധിക്കുന്ന മൂര്‍ത്തമായ പ്രശ്‌നങ്ങള്‍ തന്നെയാണ് രാഷ്ട്രീയം തന്നെയാണ് ജനവിധി നിര്‍ണയിക്കുക എന്ന കൃത്യമായ സന്ദേശമാണ് നിയമസഭയില്‍ എല്‍ഡിഎഫ് നേടിയ 91 സീറ്റ് നല്‍കുന്നത്. വിവേകപൂര്‍വം കേരളജനത നടത്തിയ പ്രബുദ്ധമായ ഇടപെടലാണ് ഈ ജനവിധിയില്‍ പ്രകടമായത്.

കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം സാക്ഷിയായത് ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും തട്ടിപ്പിനുമെതിരായ നിരന്തരമായ സമരത്തിനാണ്. ജനങ്ങളെ വന്‍തോതില്‍ അണിനിരത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി നയിച്ച ഓരോ സമരവും സര്‍ക്കാരിന്റെ തനിനിറം തുറന്നുകാട്ടാന്‍ സഹായകമായപ്പോള്‍ അവയെ തകര്‍ന്ന സമരം എന്ന് പരിഹസിക്കാനാണ് എതിരാളികള്‍ മുതിര്‍ന്നത്. പ്രതിപക്ഷം മാത്രമല്ല കോടതിയും മാധ്യമങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധമുഖം ജനശ്രദ്ധയില്‍ കൊണ്ടുവന്നു. ഓരോ ഘട്ടത്തിലും അപഹാസ്യമായ ന്യായവാദങ്ങള്‍ നിരത്തി സ്വയം രക്ഷപ്പെടാനും സഹകുറ്റവാളികളെ രക്ഷപ്പെടുത്താനുമാണ് ഉമ്മന്‍ചാണ്ടി തയ്യാറായത്. ജനരോഷം മറികടക്കാന്‍ ആശാസ്യമല്ലാത്ത കൂട്ടുകെട്ടുകളുടെയും സങ്കുചിത വികാരങ്ങള്‍ ഇളക്കിവിടുന്നതിന്റെയും മാര്‍ഗം അവലംബിച്ചു. 'അടിയൊഴുക്കുകളിലൂടെ' യുഡിഎഫ് വിജയിക്കുമെന്നും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടുമുമ്പത്തെ മണിക്കൂറുകളിലും ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ച ആത്മവിശ്വാസം ഉപജാപക രാഷ്ട്രീയത്തില്‍നിന്നും ജാതി-മത സംഘടനകളുടെ കൂട്ടുകെട്ടില്‍ നിന്നും ഉണ്ടായതാണ്.

നാല് മന്ത്രിമാരുടെ പരാജയവും എല്‍ഡിഎഫില്‍നിന്ന് വിട്ട് യുഡിഎഫിലെത്തിയ ആര്‍എസ്പി, ജെഡിയു കക്ഷികളുടെ പരിപൂര്‍ണമായ തോല്‍വിയും യുഡിഎഫിന്റെ പരമ്പരാഗത കേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ജില്ലകളില്‍ ഉള്‍പ്പെടെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഉണ്ടാക്കിയ ഉജ്വല മുന്നേറ്റവും ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ എടുത്തുപറയേണ്ടവയാണ്. യുഡിഎഫിന്റെ തകര്‍ച്ചയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത്. ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലാണ് വിശ്വാസമര്‍പ്പിക്കുന്നത് എന്നാണ് തെളിഞ്ഞത്. അതിലുപരി ബിജെപിക്ക് കേരളത്തില്‍ കരുത്തുപകരുമെന്ന് പ്രഖ്യാപിക്കുകയും യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരനായി രംഗത്തുവരികയും ചെയ്ത വെള്ളാപ്പള്ളി നടേശന്‍ ഈ തിരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടു. വര്‍ഗീയതയിലും വിദ്വേഷ രാഷ്ട്രീയത്തിലും അധിഷ്ഠിതമായ ഇടപെടലുകളെ കേരളജനത തിരസ്‌കരിക്കുകതന്നെ ചെയ്യും എന്ന യാഥാര്‍ത്ഥ്യമാണ് ബിഡിജെഎസ് എന്ന പാര്‍ടിയുടെ പതനത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയശക്തിയുള്ളൂയെന്ന് വെളിപ്പെടുത്തുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. അഴിമതിക്കെതിരെ, വര്‍ഗീയതയ്‌ക്കെതിരെ, ധാര്‍മികമൂല്യങ്ങളുടെ ധ്വംസനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാന്‍ ഇടതുപക്ഷത്തിനേ സാധിക്കു. അത്തരം പോരാട്ടങ്ങള്‍ക്കൊപ്പം വികസനത്തിന്റെ വീഥികളിലൂടെ നാടിനെ നയിച്ച് നവകേരളം കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള പ്രസ്ഥാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് എന്ന് ജനങ്ങള്‍ വിളംബരം ചെയ്തിരിക്കുന്നു.

യുഡിഎഫിനെതിരായ വിധിയെഴുത്തായി മാത്രം ഈ ഫലത്തെ കാണാനാകില്ല. അത് ഭാവി തലമുറയ്ക്കുവേണ്ടി പുതുകേരളം സൃഷ്ടിക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനം കൂടിയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടനപത്രിക, അതില്‍ അക്കമിട്ട് നിരത്തിയ വാഗ്ദാനങ്ങള്‍- അത് ജനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രകടനപത്രിക പാലിക്കപ്പെടാനുള്ളതാണെന്ന് തെളിയിച്ച ഭൂതകാലമാണ് ഇടതുപക്ഷത്തിന്റേത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു പ്രകടനപത്രിക അവതരിപ്പിച്ചിരുന്നു. അന്ന് എന്തൊക്കെ വാഗ്ദാനങ്ങള്‍ നല്‍കിയോ അവ തന്നെ അഞ്ചുവര്‍ഷത്തിനുശേഷവും ആവര്‍ത്തിക്കുകയായിരുന്നു 2016ലെ മാനിഫെസ്റ്റോയിലും യുഡിഎഫ്. എല്ലാവര്‍ക്കും വീട്, കിടപ്പാടം എന്നതൊക്കെ അന്നും ഇന്നും ആവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് സുരക്ഷയില്ല എന്ന് തെളിയിക്കുന്ന ജിഷാ സംഭവം ഉണ്ടായത് തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലാണ്. അതൊക്കെയാണ് യു ഡി എഫിന്റെ മുഖമുദ്രകള്‍.

അഭൂതപൂര്‍വമായ അഴിമതി, അധികാര ദുര്‍വിനിയോഗം, വര്‍ഗീയപ്രീണനം, സദാചാരവിരുദ്ധത തുടങ്ങിയവകൊണ്ട് ശ്രദ്ധേയമായിരുന്ന യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് സ്ത്രീ സുരക്ഷ തകര്‍ക്കപ്പെട്ടു എന്നുകൂടിയാണ് പെരുമ്പാവൂരിലെ ജിഷയ്ക്കുണ്ടായ ദുരന്തം അടിവരയിട്ടത്. സംസ്ഥാനത്തെ ക്രമസമാധാനനിലയിലെ തകര്‍ച്ചയെക്കുറിച്ചും നിയമവാഴ്ച ഇല്ലാതായതിനെക്കുറിച്ചും പൊലീസ് അടക്കമുള്ള അന്വേഷണ സംവിധാനങ്ങളെ നിര്‍വീര്യമാക്കിയതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരാന്‍ അത് കാരണമായി.

ഭരണമൊഴിയാന്‍ നാളുകള്‍ ബാക്കിനില്‍ക്കെ അവസാനത്തെ കാബിനറ്റ് യോഗങ്ങളില്‍ എടുത്ത അനേകം തീരുമാനങ്ങള്‍ കേരളത്തിന്റെ മണ്ണിനെയും പ്രകൃതിയെയും മാഫിയകള്‍ക്ക് കൈമാറാനായിരുന്നു എന്ന് വെളിപ്പെട്ടു. ജനങ്ങളുടെയും കോടതികളുടെയും ഇടപെടല്‍ അത്തരം പല തീരുമാനങ്ങളും പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടിയെ നിര്‍ബന്ധിതനാക്കി. പ്രകടമായി തന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഗവണ്‍മെന്റാണ് യുഡിഎഫിന്റേത് എന്ന് സംശയരഹിതമായി വ്യക്തമായ ആ ഘട്ടത്തിലും ഏതു നീചമാര്‍ഗത്തിലൂടെ നീങ്ങിയാലും ജാതിമത കൂട്ടുകെട്ട് തങ്ങളെ രക്ഷിക്കും എന്ന അഹങ്കാരമാണ് യുഡിഎഫിനെ നയിച്ചത്. ആ അഹന്തയുടെ ചെകിടത്തേറ്റ ആഘാതമാണ് ഈ ജനവിധി.

യുഡിഎഫിന്റെ പ്രധാന പ്രചാരണം തങ്ങള്‍ വികസനം കൊണ്ടുവന്നു എന്നതായിരുന്നു. വികസനം എന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ കേട്ടതും മനസ്സിലാക്കിയതും അഴിമതിയുടെ വികസനം എന്നാണ്. വികസനത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് നടത്തിയ നാടകങ്ങള്‍ പരിഹാസ്യമായി സമാപിച്ചു. കൊച്ചി മെട്രോയില്‍ പരീക്ഷണ ഓട്ടം നടത്തിയതിനെയാണ് ഉദ്ഘാടനമായി കൊണ്ടാടിയത്. പണിപൂര്‍ത്തിയാകാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെറുവിമാനം ഇറക്കി വിമാനത്താവളം യാഥാര്‍ത്ഥ്യമായി എന്ന് പ്രഖ്യാപിക്കുക മാത്രമല്ല ഒരു വിദേശ വിമാനത്താവളത്തിന്റെ ചിത്രമെടുത്ത് ഇതാ കണ്ണൂര്‍ വിമാനത്താവളം എന്ന വ്യാജപ്രസ്താവന നടത്തി നാണം കെടുകയും ചെയ്തു ഉമ്മന്‍ചാണ്ടി.

മദ്യനയം എന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്തത് ബാര്‍കോഴയെ കുറിച്ചാണ്. പ്രചാരണരംഗത്ത് യുഡിഎഫ് ഉയര്‍ത്തിയ എല്ലാ മുദ്രാവാക്യങ്ങളും പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. നേരാംവണ്ണം തിഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് വിജയം സാധ്യമല്ല എന്ന ബോധ്യത്തില്‍നിന്നാണ് ബിജെപിയുമായി രഹസ്യധാരണകള്‍ ഉണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറായത്. അതിന്റെ ഫലമാണ് നേമത്തെ ബിജെപിയുടെ വിജയം.

കോണ്‍ഗ്രസിന്റെ ചെലവിലാണ് രാജഗോപാല്‍ ജയിച്ചത്. ആ മണ്ഡലത്തില്‍ യുഡിഎഫിന് 13860 വോട്ട് ആണ് ലഭിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 32639 വോട്ടും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 33100 വോട്ടുമാണ് അവിടെ യുഡിഎഫിനുണ്ടായിരുന്നത്. രാജഗോപാലിന്റെ വിജയം യുഡിഎഫിന്റെ ചെലവിലാണ് ഉണ്ടായത് എന്നര്‍ത്ഥം. എന്നാല്‍, ഇത് നിസാരമായി കാണേണ്ടതല്ല. മതനിരപേക്ഷ ശക്തികള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട് എന്ന ആഹ്വാനമാണത്.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളുടെ തിക്തഫലങ്ങള്‍, മതനിരപേക്ഷഘടന ആക്രമിക്കപ്പെടുന്നതിന്റെ ഭാഗമായുണ്ടാകുന്ന ആശങ്കകള്‍ തുടങ്ങിയവ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ എല്‍ഡിഎഫിനോട് ചേര്‍ത്തുനിര്‍ത്തി. എല്‍ഡിഎഫിന്റെ രാഷ്ട്രീയസാംഗത്യത്തിന് ഇത് അടിവരയിടുന്നു. സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തന്നതിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ കേരളം അര്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്.

അഴിമതിയില്‍നിന്നും നാടിനെ മോചിപ്പിച്ച് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം അതിന്റെ പൂര്‍ണമായ ഗൗരവത്തോടെ ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ജനങ്ങള്‍ക്കുമുമ്പാകെ വെച്ച പ്രകടനപത്രികയിലെ ഓരോ വിഷയങ്ങളും പ്രാവര്‍ത്തികമാക്കുക, അത് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാവുക, വര്‍ഗീയശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുക, യുഡിഎഫ് ഭരണത്തില്‍ തകര്‍ന്നിരിക്കുന്ന ഓരോ മേഖലയെയും രക്ഷപ്പെടുത്തി മുന്നോട്ടുനയിക്കുക എന്നിങ്ങനെയുള്ള ബഹുമുഖ കര്‍ത്തവ്യം ഏറ്റെടുത്തുകൊണ്ടാണ് എല്‍ഡിഎഫ് മുന്നോട്ടുപോവുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കരുതലും കരുത്തും പകര്‍ന്ന് കൂടെ നില്‍ക്കാന്‍ കേരളത്തിന്റെ പ്രബുദ്ധമായ മനസാക്ഷിയോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു നവകേരളം നമുക്ക് സൃഷ്ടിക്കാം.

25-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More