വര്‍ഗീയശക്തിക്ക് ഇടമില്ല
കോടിയേരി ബാലകൃഷ്ണന്
സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസിനെ ബാധിച്ച തകര്‍ച്ചയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം. മന്‍മോഹന്‍ ഭരണത്തിന്റെ അഴിമതിയും ജനവിരുദ്ധതയുമാണ് മോഡി ഭരണത്തിന് വഴിയൊരുക്കിയത്. ജനവിരുദ്ധ കോണ്‍ഗ്രസിന് ബദലായി പുരോഗമന മതേതര കാഴ്ചപ്പാടുമായി ഇടതുപക്ഷവും ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പത്തിലൂന്നിയുള്ള വര്‍ഗീയകാഴ്ചപ്പാടുമായി സംഘപരിവാറും നീങ്ങുന്നു. അന്യമതവിദ്വേഷവും ഹിന്ദുസങ്കുചിതബോധവും വളര്‍ത്തി ആളെ സംഘടിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഈ തെറ്റായ വഴിയാണ് കേരളത്തിലും ഇക്കൂട്ടര്‍ തെരഞ്ഞെടുത്തത്. വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് വോട്ട് നേട്ടമുണ്ടാക്കുക, അതുവഴി സംസ്ഥാനം പിടിക്കുക എന്നതാണ് കാവിപ്പാര്‍ടിയുടെ ശൈലി. ഇത്തരം സംഘത്തോട് കൂട്ടുചേരാന്‍ എസ്എന്‍ഡിപി യോഗനേതൃത്വത്തില്‍ ഒരുവിഭാഗം തയ്യാറായി എന്നത് ദൌര്‍ഭാഗ്യകരമാണ്. ഇപ്രകാരം എല്ലാ സന്നാഹങ്ങളോടും കൂട്ടുകെട്ടുകളോടുംകൂടി ബിജെപി തെരഞ്ഞെടുപ്പുരംഗത്ത് കളിയാട്ടം നടത്തിയെങ്കിലും അവര്‍ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 0.80 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് അധികം ലഭിച്ചത്. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള കക്ഷികളും ഗ്രൂപ്പുകളും എന്‍ഡിഎ സഖ്യത്തിലുണ്ടായതിന്റെ നേട്ടം ബിജെപിക്ക് ഉണ്ടായെങ്കിലും ബിഡിജെഎസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് മേല്‍വിലാസം നഷ്ടപ്പെട്ടു. |
അന്യോന്യം മത്സരിക്കുന്ന രണ്ട് രാഷ്ട്രീയശക്തികള്‍ നിലനില്‍ക്കുന്നു എന്നതാണ് സംസ്ഥാനം ഉടലെടുത്തശേഷമുള്ള ആറുപതിറ്റാണ്ടിലെ കേരളരാഷ്ട്രീയത്തിന്റെ പൊതുപ്രവണത. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ടികള്‍ നേതൃത്വംനല്‍കുന്ന ചേരികളാണവ. 1957ല്‍ ഇവര്‍ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 40 ശതമാനം വോട്ടും 52 ശതമാനം സീറ്റുമായി കമ്യൂണിസ്റ്റ് പാര്‍ടി ഭരണകക്ഷിയായി. അതിനെ താഴെയിറക്കാന്‍ ജാതി– മത– വര്‍ഗീയശക്തികളെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചു. മുസ്ളിംലീഗ്, ക്രൈസ്തവസഭകളുടെ പിന്തുണയുള്ളവര്‍, മുന്നോക്ക– പിന്നോക്ക ജാതികളുടെ പാര്‍ടികള്‍– ഇതെല്ലാം അടങ്ങുന്നതായി ആ മുന്നണി. അതാണ് പിന്നീട് യുഡിഎഫായി പരിണമിച്ചത്.
ഇപ്പോഴത്തെ നിയമസഭാതെരഞ്ഞെടുപ്പിലാകട്ടെ, എല്‍ഡിഎഫ്, യുഡിഎഫ് എന്നീ മുന്നണികള്‍ തമ്മിലായിരുന്നു മുഖ്യമത്സരമെങ്കിലും ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സാന്നിധ്യം സജീവ യാഥാര്‍ഥ്യമായി. ഇത്തരമൊരു പുതിയ അന്തരീക്ഷത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എം ഏറ്റവുമധികം അംഗസംഖ്യയുള്ള നിയമസഭാകക്ഷിയായി ഉയര്‍ന്നു. 140 സീറ്റില്‍ അഞ്ച് സ്വതന്ത്രരുള്‍പ്പെടെ സിപിഐ എം 63 സീറ്റ് കരസ്ഥമാക്കി. സിപിഐക്ക് 19ഉം ജനതാദള്‍ എസിന് മൂന്നും എന്‍സിപിക്ക് രണ്ടും കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആര്‍എസ്പി എല്‍, സിഎംപി എന്നിവര്‍ക്ക് ഓരോ സീറ്റും ലഭിച്ചു. മുന്നണിക്കാകെ 91 സീറ്റ്. 2011ല്‍ എല്‍ഡിഎഫിന് 68 സീറ്റായിരുന്നു. അന്ന് 72 സീറ്റ് ലഭിച്ച യുഡിഎഫിന് ഇക്കുറി നാല്‍പ്പത്തേഴായി കുറഞ്ഞു. പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി സി ജോര്‍ജ് ജയിച്ചു. കൊട്ടിഘോഷിച്ച് സംസ്ഥാനത്ത് വന്‍ പ്രചാരണയുദ്ധം നടത്തിയ ബിജെപിക്ക് നേമത്ത് ഒ രാജഗോപാലിന്റെ വിജയംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പക്ഷേ, അംഗസംഖ്യ ഒന്നാണെങ്കിലും കേരളനിയമസഭയില്‍ ആദ്യമായി ബിജെപി സാന്നിധ്യമുണ്ടായി.
കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 24 സീറ്റ് എല്‍ഡിഎഫിന് വര്‍ധിച്ചു. സിപിഐ എമ്മിനാകട്ടെ, സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 സീറ്റിന്റെ ഉയര്‍ച്ചയുണ്ടായി. യുഡിഎഫിന് 26 സീറ്റ് കുറഞ്ഞു. ഒരു സീറ്റ് നേടിയെങ്കിലും ബിജെപിക്ക് വലിയനേട്ടം സമ്പാദിക്കാനായില്ല. ഇതെല്ലാം വ്യക്തമാക്കുന്നത് കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ നേതൃത്വം നല്‍കുന്ന രണ്ട് മുന്നണികളില്‍ ഒന്ന് തകരുകയും മറ്റൊന്ന് കേരളമണ്ണില്‍ പച്ചപിടിക്കുകയും ചെയ്യുന്നില്ല എന്നതാണ്. അതേ അവസരത്തില്‍ കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കുന്ന മുന്നണിയാകട്ടെ വളരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാന്‍ അതിന്റെ ദേശീയനേതാക്കളടക്കം അതിതീവ്രമായി ഇടപെടുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശൌര്യം മറ്റ് ദിക്കുകളിലെപ്പോലെ ഇവിടെ ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പുതിയ കൂട്ടുകെട്ടുകളുണ്ടാക്കി പരീക്ഷണം നടത്തുകയാണ് അവര്‍ ചെയ്തത്.
സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസിനെ ബാധിച്ച തകര്‍ച്ചയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം. മന്‍മോഹന്‍ ഭരണത്തിന്റെ അഴിമതിയും ജനവിരുദ്ധതയുമാണ് മോഡി ഭരണത്തിന് വഴിയൊരുക്കിയത്. ജനവിരുദ്ധ കോണ്‍ഗ്രസിന് ബദലായി പുരോഗമന മതേതര കാഴ്ചപ്പാടുമായി ഇടതുപക്ഷവും ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പത്തിലൂന്നിയുള്ള വര്‍ഗീയകാഴ്ചപ്പാടുമായി സംഘപരിവാറും നീങ്ങുന്നു. അന്യമതവിദ്വേഷവും ഹിന്ദുസങ്കുചിതബോധവും വളര്‍ത്തി ആളെ സംഘടിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഈ തെറ്റായ വഴിയാണ് കേരളത്തിലും ഇക്കൂട്ടര്‍ തെരഞ്ഞെടുത്തത്. വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് വോട്ട് നേട്ടമുണ്ടാക്കുക, അതുവഴി സംസ്ഥാനം പിടിക്കുക എന്നതാണ് കാവിപ്പാര്‍ടിയുടെ ശൈലി. ഇത്തരം സംഘത്തോട് കൂട്ടുചേരാന്‍ എസ്എന്‍ഡിപി യോഗനേതൃത്വത്തില്‍ ഒരുവിഭാഗം തയ്യാറായി എന്നത് ദൌര്‍ഭാഗ്യകരമാണ്.
ഇപ്രകാരം എല്ലാ സന്നാഹങ്ങളോടും കൂട്ടുകെട്ടുകളോടുംകൂടി ബിജെപി തെരഞ്ഞെടുപ്പുരംഗത്ത് കളിയാട്ടം നടത്തിയെങ്കിലും അവര്‍ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 0.80 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് അധികം ലഭിച്ചത്. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള കക്ഷികളും ഗ്രൂപ്പുകളും എന്‍ഡിഎ സഖ്യത്തിലുണ്ടായതിന്റെ നേട്ടം ബിജെപിക്ക് ഉണ്ടായെങ്കിലും ബിഡിജെഎസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് മേല്‍വിലാസം നഷ്ടപ്പെട്ടു. അതേ അവസരത്തില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി എന്‍ഡിഎയുടെ വോട്ടിങ് ശതമാനം 14 ശതമാനത്തിനുമേല്‍ എത്തി എന്നത് കാണാതിരിക്കാനാകില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.93 ശതമാനം വോട്ട് ബിജെപി മുന്നണിക്ക് വര്‍ധിച്ചു. സംഘപരിവാറും കൂട്ടാളികളും പരമ്പരാഗത സ്വാധീനമേഖലകളില്‍ പിടിമുറുക്കിയിട്ടുണ്ടെന്നതും പുതിയ ചില കേന്ദ്രങ്ങളില്‍ കാലൂന്നിയിട്ടുണ്ടെന്നതും ഗൌരവപൂര്‍വം വീക്ഷിക്കേണ്ടതുണ്ട്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിമുന്നണിക്ക് 12.11 ശതമാനം വോട്ടാണ് ലഭിച്ചത്. അതുമായി താരതമ്യപ്പെടുത്തിയാല്‍ ഇപ്പോള്‍ 2.90 ശതമാനത്തിന്റെ വര്‍ധന മാത്രമാണുണ്ടായത്. കേന്ദ്രഭരണമുപയോഗിച്ച് സമുദായ സംഘടനാനേതൃത്വത്തിന്റെ പിന്‍ബലം നേടിയെടുത്തെങ്കിലും ബിജെപിക്ക് കാര്യമായ കുതിപ്പ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയുടെ ശക്തിയാണ് വെളിപ്പെടുത്തുന്നത്.
കേരളത്തില്‍ വന്‍നേട്ടം പ്രതീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നേതൃത്വം നല്‍കുന്ന ടീം കേന്ദ്രഭരണാധികാരം ദുരുപയോഗപ്പെടുത്തിയും സമുദായശക്തികളെ യോജിപ്പിച്ച് നിര്‍ത്തിയും വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ചും വന്‍ പ്രവര്‍ത്തനമാണ് നടത്തിയത്. ആര്‍എസ്എസിന്റെ സംഘടനാശേഷി ഉപയോഗപ്പെടുത്തിയും നേട്ടമുണ്ടാക്കാമെന്ന് അവര്‍ കണക്കുകൂട്ടി. ആരാധനാലയങ്ങളെ കൈപ്പിടിയിലൊതുക്കിയും മതവിശ്വാസികളില്‍ ഒരുപങ്കിനെ കൂടെനിര്‍ത്തിയുമുള്ള പ്രചാരണപദ്ധതികളുമായി അവര്‍ മുന്നോട്ടുപോയി. പ്രധാനമന്ത്രിയും ഒരു ഡസന്‍ കേന്ദ്രമന്ത്രിമാരും കേരളത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. കേന്ദ്രഭരണസ്വാധീനം പൂര്‍ണമായും ഉപയോഗിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചു. ആര്‍എസ്എസിന്റെ മുഴുവന്‍ കേഡര്‍മാരെയും പ്രവര്‍ത്തനരംഗത്ത് വിന്യസിച്ചു. കര്‍ണാടകത്തില്‍നിന്ന് വലിയ സഹായമാണ് കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ അവര്‍ക്ക് ലഭിച്ചത്. 12 മണ്ഡലങ്ങളില്‍ ഉറച്ച ജയവും 30 മണ്ഡലങ്ങളില്‍ ജയസാധ്യതയും ഉണ്ടെന്ന് അണികളെ വിശ്വസിപ്പിച്ച് ആവേശംകൊള്ളിച്ചു.
എന്നാല്‍, നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചത് എന്‍ഡിഎ വോട്ടുകൊണ്ട് മാത്രമല്ല. രാജഗോപാലിന്റേതായി പ്രചരിപ്പിക്കപ്പെടുന്ന വ്യക്തിമഹിമ ഒരു പ്രധാന ഘടകമാണ്. ഇതിനുമപ്പുറം യുഡിഎഫ് വോട്ടുകള്‍ താമരയായി വിരിഞ്ഞതാണ് രാജഗോപാല്‍ ജയിക്കാനുള്ള ഏറ്റവും പ്രധാന ഘടകം. നേമത്തെ വോട്ടുനില നോക്കിയാല്‍ ഇക്കാര്യം ബോധ്യമാകും. ബിജെപിക്ക് 67,813 വോട്ടും എല്‍ഡിഎഫിന് 59,142 വോട്ടും യുഡിഎഫിന് 13,860 വോട്ടുമാണ് ലഭിച്ചത്. രാജഗോപാലിന്റെ ഭൂരിപക്ഷം 8771. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസമാകട്ടെ 45,282 ആണ്. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ബിജെപിക്ക് 50,655ഉം യുഡിഎഫിന് 32,639ഉം എല്‍ഡിഎഫിന് 31,643ഉം വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് വ്യത്യാസം 996 വോട്ട്. 2011ലെ നിയമസഭാതെരഞ്ഞെടുപ്പിലാകട്ടെ, എല്‍ഡിഎഫിന് 50,076 വോട്ടും ബിജെപിക്ക് 43,661ഉം യുഡിഎഫിന് 20,248 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് വ്യത്യാസം 29,828 വോട്ട്. ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് നില പരിശോധിച്ചാല്‍ യുഡിഎഫിലെ ചോര്‍ച്ചകൊണ്ടാണ് രാജഗോപാല്‍ ജയിച്ചതെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കും.
യുഡിഎഫിന്റെ പരമ്പരാഗത മേഖലകളില്‍ പലേടങ്ങളിലും ബിജെപിക്ക് കടന്നുകയറാനായി. ബിജെപിയുടെ വളര്‍ച്ച യുഡിഎഫിനെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയാണ്. തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസില്‍നിന്ന് അണികളെ കോര്‍ത്തെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനെ അംഗീകരിക്കാത്തവരും ഇടതുപക്ഷ രാഷ്ട്രീയവുമായി പരമ്പരാഗതമായി വിയോജിപ്പുള്ളവരും ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ബിജെപി നടത്തുന്ന കുടിലമായ വര്‍ഗീയപ്രചാരണം ജനങ്ങളില്‍ ഒരുപങ്കിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനെതിരെ വലിയ ജാഗ്രത ഉണ്ടാകണമെന്ന മുന്നറിയിപ്പ് ഈ ജനവിധി നല്‍കുന്നു.
സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തി. മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, മലമ്പുഴ, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് രണ്ടാംസ്ഥാനം നേടിയത്. ഇവിടങ്ങളില്‍ യുഡിഎഫിന്റെ വോട്ട് വന്‍തോതില്‍ കുറഞ്ഞു. ഈ വസ്തുത കണക്കിലെടുത്ത് എല്‍ഡിഎഫും മതനിരപേക്ഷവാദികളും വര്‍ഗീയതയ്ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് തുടരേണ്ടതുണ്ട്. വര്‍ഗീയപ്രത്യയശാസ്ത്രത്തിനെതിരെ തുടര്‍ച്ചയായ പോരാട്ടം അനിവാര്യമാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍ഡിഎ എന്ന നിലയില്‍ത്തന്നെയാണ് ബിജെപി മത്സരിച്ചത്. മോഡിഭരണം വന്നതിനെത്തുടര്‍ന്ന് കേരളം ലക്ഷ്യമിട്ട് ആര്‍എസ്എസ് പ്രവര്‍ത്തനം തീവ്രമാക്കി. അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, അമിത് ഷാ, മോഡി എന്നിവര്‍ വിവിധരൂപത്തില്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് എസ്എന്‍ഡിപി യോഗനേതൃത്വത്തില്‍ ഒരുവിഭാഗത്തെയടക്കം കൂടെനിര്‍ത്താന്‍ കഴിഞ്ഞത്. എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് 104 സമുദായ സംഘടനകളെ അണിനിരത്തി നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഐക്യം എന്നുപറഞ്ഞ് ഹിന്ദുപാര്‍ലമെന്റ് രൂപീകരിച്ചു. ഈ നീക്കത്തിനെതിരെ സിപിഐ എം മുന്‍കൈയെടുത്ത് നടത്തിയ വിപുലമായ പ്രചാരണം എസ്എന്‍ഡിപി അണികളെ സ്വാധീനിക്കാനുള്ള ആര്‍എസ്എസ് നീക്കത്തെ വലിയൊരളവോളം തടഞ്ഞു. എന്നാല്‍, ഒരുവിഭാഗം എസ്എന്‍ഡിപി അണികളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിര്‍ത്താന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞുവെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ട് വ്യക്തമാക്കി.
ആര്‍എസ്എസ് ഇടപെട്ടാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ബിഡിജെഎസ് എന്ന രാഷ്ട്രീയപാര്‍ടിക്ക് പിറവി നല്‍കിയത്. ഇതിന്റെ ആപത്ത് നാടിനെ ബോധ്യപ്പെടുത്തുന്നതില്‍ സിപിഐ എം പൊതുവിലും എല്‍ഡിഎഫ് വിശേഷിച്ചും നടത്തിയ ആശയപരമായ പോരാട്ടം വലിയൊരളവോളം വിജയംകണ്ടു. പാര്‍ടിനേതൃത്വം ഒറ്റക്കെട്ടായി നടത്തിയ പ്രചാരണം ജനങ്ങളില്‍ വലിയ വിശ്വാസ്യതയാണ് സൃഷ്ടിച്ചത്. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് 37 സീറ്റിലാണ് മത്സരിച്ചത്. 3.9 ശതമാനം വോട്ടാണ് ആ കക്ഷിക്ക് കിട്ടിയത്. എന്‍ഡിഎയിലെ മറ്റ് കക്ഷികളുടെ വോട്ടും ഇതിലുണ്ട്. ചില സീറ്റുകളിലെങ്കിലും ബിഡിജെഎസിന്റെ രംഗപ്രവേശം ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുവന്ന ഒരുപങ്ക് വോട്ട് നഷ്ടമാക്കിയിട്ടുണ്ട്. അത് ഗൌരവമായിക്കണ്ട് അതിനിടയാക്കിയ സാഹചര്യം വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരും അണികളും മുഴുകേണ്ടതുണ്ട്.
കോവളം, റാന്നി, കുട്ടനാട്, ഏറ്റുമാനൂര്‍, ഇടുക്കി, തൊടുപുഴ, പറവൂര്‍, കയ്പമംഗലം, ചാലക്കുടി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ ഇരുപത്തയ്യായിരത്തിലേറെ വോട്ട് ബിഡിജെഎസ് നേടി എന്നത് ഗൌരവപൂര്‍വമായ പരിശോധനയ്ക്ക് ഞങ്ങള്‍ വിധേയമാക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും നിയമസഭാതെരഞ്ഞെടുപ്പിലെ പൊതുഫലത്തില്‍ ബിഡിജെഎസ് വട്ടപ്പൂജ്യമായി. എസ്എന്‍ഡിപി യോഗത്തിന്റെ കാര്‍മികത്വത്തില്‍ പിറവികൊണ്ട എസ്ആര്‍പി നിയമസഭയിലും മന്ത്രിസഭയിലും പങ്കാളിത്തം നേടിയെങ്കിലും അതിന്റെ ആയുസ്സ് ഒന്നരപ്പതിറ്റാണ്ടുപോലും നിലനിന്നില്ല. ആ അനുഭവത്തിന്റെകൂടി അടിസ്ഥാനത്തില്‍, കാവിസംഘത്തിന്റെ കൂട്ടിലടച്ച ബിഡിജെഎസിനെ ഇനിയും ഒരു കക്ഷിയായി കൊണ്ടുനടക്കണമോ എന്ന കാര്യം വെള്ളാപ്പള്ളിയും കൂട്ടരും ഗൌരവമായ ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. ഇല്ലെങ്കില്‍ ഇന്ന് തെറ്റിദ്ധരിച്ച് ആ പ്രസ്ഥാനത്തിന്റെ പിന്നിലേക്ക് പോയവരുള്‍പ്പെടെ ശ്രീനാരായണീയാദര്‍ശത്തിലധിഷ്ഠിതമായ മതനിരപേക്ഷ നിലപാടെടുക്കാന്‍ തയ്യാറാകുമെന്നതില്‍ രണ്ടുതരമില്ല.
18-Jun-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍