ഐ എസ്,ആര്‍ എസ് എസ് ഭീകരവാദം വേണ്ട
കോടിയേരി ബാലകൃഷ്ണന്
കേരളത്തില്‍നിന്ന് കാണാതായ 21 യുവതീയുവാക്കള്‍ ഐഎസ് (ഇസ്ളാമിക് സ്റ്റേറ്റ്) എന്ന അന്താരാഷ്ട്ര ഭീകരസംഘടനയില്‍ ചേര്‍ന്നെന്ന വാര്‍ത്ത സൃഷ്ടിച്ച അലയടി ഇപ്പോഴും നിലച്ചിട്ടില്ല. സംസ്ഥാനത്ത് വര്‍ഷം രണ്ടായിരത്തിലേറെപ്പേരെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്. അവരില്‍ 21 യുവതീയുവാക്കളെ ആസ്പദമാക്കിയാണ് ഐഎസുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നത്. കാണാതാകുന്നവരെല്ലാം ഭീകരസംഘടനയില്‍ ചേരാന്‍ പോയവരല്ലെന്നു സാരം. പരാതി വന്ന സംഭവങ്ങളില്‍ ആരെങ്കിലും ഐഎസില്‍ പ്രവര്‍ത്തിക്കുന്നവരാണോ എന്നതില്‍തന്നെ ഇതുവരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെപോലും സ്ഥിരീകരണമായിട്ടില്ല. അത് വിരല്‍ചൂണ്ടുന്നത് മലയാളികളും മതനിരപേക്ഷ കേരളവും ഭീകരപ്രസ്ഥാനത്തിന്റെ താവളമായി മാറിയിട്ടില്ല എന്നതാണ്. എങ്കിലും ആരെങ്കിലും തീവ്രവാദികളുടെ സ്വാധീനത്തില്‍പെട്ടുപോയെങ്കില്‍ അത് ആപല്‍ക്കരമാണ്. ഏതെങ്കിലും സാധുക്കളെ ഇത്തരത്തില്‍ ഭീകരസംഘടനയില്‍ കുരുക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ വഴി പൂര്‍ണമായി അടയ്ക്കണം. ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍നിന്ന് അപ്രത്യക്ഷരായവരില്‍ ചിലര്‍ മാതാപിതാക്കള്‍ക്ക് അയച്ച വാട്സ് ആപ് സന്ദേശത്തെപ്പറ്റി വാര്‍ത്ത വന്നിട്ടുണ്ട്. 'നരകത്തില്‍നിന്നും ഞങ്ങള്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കുന്നു. ഇനി അന്വേഷിക്കരുത്' എന്നാണത്രേ ഒരു വാട്സ് ആപ് സന്ദേശം. കേരളത്തെയും ഇന്ത്യയെയും നരകമായി കാണുകയാണോ ഇവര്‍ എന്നറിയില്ല. ഇന്ന് കേരളം മതനിരപേക്ഷശക്തികള്‍ക്ക് ആഹ്ളാദംപകരുന്ന ഭരണമുള്ള നാടാണ്. എല്ലാ മതവിശ്വാസികളും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഒരു ചരടില്‍കോര്‍ത്ത പൂക്കള്‍പോലെ ഒന്നിച്ചുകഴിയുന്നവരാണ്. |
ഭീകരത ഇന്നൊരു അന്താരാഷ്ട്ര വിപത്താണ്. ഇതിന് ദീര്‍ഘകാലചരിത്രമുണ്ടെങ്കിലും ഒരു പതിറ്റാണ്ടിനുള്ളില്‍ ബീഭത്സരൂപംപൂണ്ടിരിക്കുകയാണ്. അതിലേക്കു നയിച്ച ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോവിയറ്റ് യൂണിയന്റെ തിരോധാനവും അതേത്തുടര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കൈവന്ന മുന്‍കൈയും. ഈ സാര്‍വദേശീയ പശ്ചാത്തലത്തില്‍വേണം ഭീകരതയുടെ വിപത്തിനെ പ്രതിരോധിക്കാനും ഇല്ലായ്മചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ടത്. ഭരണ– നിയമനടപടികള്‍ മാത്രംപോര, പ്രത്യയശാസ്ത്ര– ആശയതലങ്ങളിലെ ക്യാമ്പയിനും ശക്തമാക്കണം.
കേരളത്തില്‍നിന്ന് കാണാതായ 21 യുവതീയുവാക്കള്‍ ഐഎസ് (ഇസ്ളാമിക് സ്റ്റേറ്റ്) എന്ന അന്താരാഷ്ട്ര ഭീകരസംഘടനയില്‍ ചേര്‍ന്നെന്ന വാര്‍ത്ത സൃഷ്ടിച്ച അലയടി ഇപ്പോഴും നിലച്ചിട്ടില്ല. സംസ്ഥാനത്ത് വര്‍ഷം രണ്ടായിരത്തിലേറെപ്പേരെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്. അവരില്‍ 21 യുവതീയുവാക്കളെ ആസ്പദമാക്കിയാണ് ഐഎസുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നത്. കാണാതാകുന്നവരെല്ലാം ഭീകരസംഘടനയില്‍ ചേരാന്‍ പോയവരല്ലെന്നു സാരം. പരാതി വന്ന സംഭവങ്ങളില്‍ ആരെങ്കിലും ഐഎസില്‍ പ്രവര്‍ത്തിക്കുന്നവരാണോ എന്നതില്‍തന്നെ ഇതുവരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെപോലും സ്ഥിരീകരണമായിട്ടില്ല. അത് വിരല്‍ചൂണ്ടുന്നത് മലയാളികളും മതനിരപേക്ഷ കേരളവും ഭീകരപ്രസ്ഥാനത്തിന്റെ താവളമായി മാറിയിട്ടില്ല എന്നതാണ്. എങ്കിലും ആരെങ്കിലും തീവ്രവാദികളുടെ സ്വാധീനത്തില്‍പെട്ടുപോയെങ്കില്‍ അത് ആപല്‍ക്കരമാണ്. ഏതെങ്കിലും സാധുക്കളെ ഇത്തരത്തില്‍ ഭീകരസംഘടനയില്‍ കുരുക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ വഴി പൂര്‍ണമായി അടയ്ക്കണം. ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍നിന്ന് അപ്രത്യക്ഷരായവരില്‍ ചിലര്‍ മാതാപിതാക്കള്‍ക്ക് അയച്ച വാട്സ് ആപ് സന്ദേശത്തെപ്പറ്റി വാര്‍ത്ത വന്നിട്ടുണ്ട്. 'നരകത്തില്‍നിന്നും ഞങ്ങള്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കുന്നു. ഇനി അന്വേഷിക്കരുത്' എന്നാണത്രേ ഒരു വാട്സ് ആപ് സന്ദേശം. കേരളത്തെയും ഇന്ത്യയെയും നരകമായി കാണുകയാണോ ഇവര്‍ എന്നറിയില്ല. ഇന്ന് കേരളം മതനിരപേക്ഷശക്തികള്‍ക്ക് ആഹ്ളാദംപകരുന്ന ഭരണമുള്ള നാടാണ്. എല്ലാ മതവിശ്വാസികളും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഒരു ചരടില്‍കോര്‍ത്ത പൂക്കള്‍പോലെ ഒന്നിച്ചുകഴിയുന്നവരാണ്.
ഭീകരത ദേശീയവും അന്തര്‍ദേശീയവുമായ വന്‍ വിപത്താണ്. അത് തിരിച്ചറിഞ്ഞ് ജാഗ്രതാപൂര്‍ണമായ ഭരണപ്രവര്‍ത്തനം ആവശ്യമാണ്. അത് മനസ്സിലാക്കിയാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുകയും സംസ്ഥാന പൊലീസ് മുന്നോട്ടുപോകുകയും ചെയ്യുന്നത്. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളും സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
ഐഎസ് വിഷയത്തില്‍ കേന്ദ്രവുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഭരണപരമായ വിഷയത്തില്‍ മുന്നോട്ടുപോകുകയാണെങ്കിലും മോഡി നയിക്കുന്ന കേന്ദ്രഭരണവും പിണറായി നയിക്കുന്ന സംസ്ഥാനഭരണവും രാഷ്ട്രീയനിലപാടില്‍ ഭിന്നത മറച്ചുവയ്ക്കുന്നില്ല. അതിനാലാണ് അന്താരാഷ്ട്ര ഭീകരതയുടെ പ്രശ്നത്തെ മുസ്ളിംവിരുദ്ധത പടര്‍ത്താന്‍ മോഡിയും ബിജെപി– ആര്‍എസ്എസ് ശക്തികളും ശ്രമിക്കുമ്പോള്‍ അതിനെ തുറന്നുകാട്ടാന്‍ കേരളസര്‍ക്കാരും എല്‍ഡിഎഫും നിലപാട് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഐഎസ് ഭീതിപരത്തി മുസ്ളിംവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഐഎസ് വിഷയത്തില്‍ സംഘപരിവാര്‍ ശക്തികളും അവരുടെ പുത്തന്‍കൂറ്റുകാരും മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു മുസ്ളിം ഐഎസില്‍ ചേര്‍ന്നെന്നുവന്നാല്‍ അതിന്റെ പേരില്‍ ഒരു മതവിഭാഗത്തെയാകെ സംശയത്തിന്റെ നിഴലിലാക്കാന്‍ പാടില്ല. മുസ്ളിംജനതയിലെ ബഹുഭൂരിപക്ഷവും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ അചഞ്ചലമായ നിലപാടുള്ളവരാണ്.
കാസര്‍കോട്ട് 17 പേരും പാലക്കാട്ട് നാലുപേരും ഉള്‍പ്പെടെ 21 പേരെ സംസ്ഥാനത്തുനിന്ന് കാണാതായതുമായി ബന്ധപ്പെട്ടാണ് ഐഎസ് ആക്ഷേപമുയര്‍ന്നത്. ഇതില്‍ നാല് യുവതികളും മൂന്ന് കുട്ടികളുമുണ്ട്. ഇസ്ളാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍നിന്ന് യുവാക്കളെ റിക്രൂട്ട്ചെയ്യുന്നുവെന്ന ആക്ഷേപമാണ് വന്നത്. ഇത് നിസ്സാരമായി തള്ളാതെ ഗൌരവമായി കാണുന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാട് പൂര്‍ണമായും ശരിയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഭരണനടപടിമാത്രംപോര, പൊതുബോധം വളര്‍ത്തിക്കൊണ്ടുവരികയും വേണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഗൌരവത്തോടെ പരിഗണിക്കുമെന്നു കരുതുന്നു. മതത്തിന്റെ മറവിലെ ഭീകരവാദത്തെക്കൂടി തുറന്നുകാട്ടുന്നതാകും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന നമുക്ക് ജാതിയില്ല എന്ന ഗുരുവിളംബരത്തിന്റെ ശതാബ്ദി ആഘോഷപരിപാടി. സമകാലീന ലോകം നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്നാണ് ഇസ്ളാമിക് സ്റ്റേറ്റ് എന്ന പേരില്‍ നടത്തുന്ന അതിക്രൂരമായ ഭീകരപ്രവര്‍ത്തനങ്ങള്‍. ഫ്രാന്‍സിലെ പാരീസിലും നീസിലും ബംഗ്ളാദേശിലെ ധാക്കയിലും ഒക്കെ നടന്ന ഭീകരാക്രമണങ്ങളെല്ലാം ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നവയാണ്.
ഇതിനു പിന്നിലെ ഭീകരസംഘടനകളെ ഉന്മൂലനംചെയ്യേണ്ടതുതന്നെ. ഭീകരസംഘടനയുടെ വേരുകള്‍ പരിശോധിക്കുമ്പോള്‍ ചെന്നെത്തുന്നത് അമേരിക്കയുടെയും സഖ്യശക്തികളുടെയും കേന്ദ്രങ്ങളിലാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യശക്തികള്‍ ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ കൈക്കൊണ്ട നയങ്ങളും സൈനിക ഇടപെടലുമാണ് ഇസ്ളാമിക തീവ്രവാദത്തിന്റെ വളര്‍ച്ചയ്ക്കും ഭീകരപ്രവര്‍ത്തനത്തിനും വഴിതുറന്നത്. ഇറാഖിനെ അധിനിവേശയുദ്ധം നടത്തി അമേരിക്ക വരുതിയിലാക്കുകയും സദ്ദാംഹുസൈനെ വധിക്കുകയും ചെയ്തു. ഇത് ഇസ്ളാമികഭീകരതയെ കുടംതുറന്നുവിടാന്‍ ഇടയാക്കി. ഇറാഖില്‍ പത്തുലക്ഷം സാധാരണക്കാരാണ് അമേരിക്കന്‍ അധിനിവേശത്തിനുശേഷം കൊല്ലപ്പെട്ടത്. ചാവേറുകള്‍ തുടരുന്ന ബോംബ്സ്ഫോടനംവഴി ദുരന്തം തുടരുകയാണ്. 2014ല്‍ മാത്രം 14,000 പേര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു. മതനിരപേക്ഷശക്തികള്‍ക്കെതിരായ യുദ്ധത്തില്‍ അമേരിക്കയും സഖ്യശക്തികളും മതമൌലികവാദികളുടെയും തീവ്രവാദികളുടെയും പിന്തുണ ഉപയോഗപ്പെടുത്തി. ഇത് ഭീകരവാദികള്‍ക്ക് വളംവച്ചുകൊടുക്കുന്ന നടപടിയായി. ഇതാണ് ഇറാഖിലും ലിബിയയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും കണ്ടത്.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയും ഫ്രാന്‍സ് അടക്കമുള്ള നാറ്റോസഖ്യത്തിലെ പ്രമുഖ രാജ്യങ്ങളും വാശിയോടെയാണ് ശ്രമിച്ചത്. അസദ് വിരുദ്ധ പ്രതിപക്ഷശക്തികള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ സൌദിഅറേബ്യയും ഖത്തറും ഉത്സാഹിച്ചപ്പോള്‍ ആയുധം ധരിച്ച തീവ്രവാദികള്‍ക്ക് സിറിയയിലേക്ക് കടക്കാന്‍ സഹായം നല്‍കുകയായിരുന്നു തുര്‍ക്കി. സിറിയന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വിനാശകരമായ ആഭ്യന്തരയുദ്ധമാണ് 'ഇസ്ളാമിക് സ്റ്റേറ്റ്' എന്ന ഭീകരസംഘടനയ്ക്ക് വേരോട്ടമുണ്ടാക്കിക്കൊടുത്തത്. അവര്‍ക്ക് ഇറാഖിന്റെയും സിറിയയുടെയും ചില ഭാഗങ്ങള്‍ കീഴടക്കി അധീശത്വം സ്ഥാപിക്കാന്‍ അവസരമുണ്ടായി. ഇങ്ങനെ അമേരിക്ക– ഫ്രഞ്ച് നാറ്റോശക്തികള്‍ പാലുകൊടുത്ത് വളര്‍ത്തിയ വിഷശക്തി ലോകത്തിനുമുന്നില്‍ ഇന്ന് പത്തിവിടര്‍ത്തിയാടുകയാണ്. ഇതില്‍ നില്‍ക്കക്കള്ളിയില്ലാതെ പിന്നീട് അമേരിക്കന്‍– ഫ്രഞ്ച് സേനകള്‍ സിറിയയില്‍ ഐഎസിനെ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തി. സിറിയയില്‍ ഭീകരശക്തികള്‍ക്കെതിരായ നിലപാട് ആദ്യംമുതലേ സ്വീകരിച്ചുവന്നത് റഷ്യയാണ്. അതുകൊണ്ടാണ് അസദിന്റെ ഭരണത്തെ സംരക്ഷിക്കാന്‍ റഷ്യ പിന്തുണ നല്‍കിപ്പോന്നത്. ഫ്രാന്‍സിലെ ഭീകരാക്രമണം ഈ പശ്ചാത്തലത്തില്‍വേണം കാണേണ്ടത്.
മൂന്നാംലോകരാജ്യങ്ങളുടെയും അറബ് രാജ്യങ്ങളടക്കമുള്ള ഇസ്ളാംരാജ്യങ്ങളുടെയും യഥാര്‍ഥ ബന്ധു കമ്യൂണിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് ലോകവുമാണെന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്. റൊണാള്‍ഡ് റീഗന്‍ ലിബയക്കുനേരെ ബോംബ് വര്‍ഷിച്ചപ്പോള്‍ ആ ബോംബര്‍വിമാനങ്ങള്‍ക്ക് താവളം നല്‍കാന്‍ ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ തയ്യാറായില്ല; അമേരിക്ക ആവശ്യപ്പെട്ടിട്ടും. അവരെ നന്ദികെട്ട ഭീരുക്കളെന്ന് അമേരിക്കന്‍ ഭരണകൂടം അന്ന് ചിത്രീകരിച്ചു. അടുത്ത പടിയായി ഇറാനെയും സിറിയയെയും ആക്രമിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചപ്പോള്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ലോകം സുശക്തമായി ഇടപെട്ടു. സോവിയറ്റ്യൂണിയന്റെ നിലപാട് അന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും സ്വാധീനിച്ചു. അതിനാല്‍ അമേരിക്കന്‍ ഉമ്മാക്കിയും തടിമിടുക്കും അന്ന് മൂന്നാംലോകരാജ്യങ്ങളുടെയും മതനിരപേക്ഷ രാജ്യങ്ങളുടെയുംമേല്‍ വിലപ്പോകുമായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ അഭാവം പുതിയ സ്ഥിതിഗതികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഭീകരപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഇത് ഒരു പ്രധാന കാരണമാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതുവരെ വച്ചുപുലര്‍ത്തിയ നിലപാടുകളില്‍ മാറ്റംവരുത്തേണ്ടതുണ്ട്. ഭീകരവാദത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താന്‍ വേണ്ട മൌലികമായ കാര്യം, മതനിരപേക്ഷ സര്‍ക്കാരുകളെയും പുരോഗമന പ്രസ്ഥാനങ്ങളെയും തോല്‍പ്പിക്കാനും ഒറ്റപ്പെടുത്താനും മതാധിഷ്ഠിത മൌലികവാദസംഘടനകളെ ഒളിഞ്ഞോ തെളിഞ്ഞോ പ്രോത്സാഹിപ്പിക്കരുത് എന്നതാണ്. ആഗോള ഇസ്ളാമിക തീവ്രവാദത്തെ എതിര്‍ക്കുന്നതിനൊപ്പം, ഇന്ത്യയിലെ ഹിന്ദുത്വവര്‍ഗീയതയെയും പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്ത്യന്‍ വംശീയതയെയും ശ്രീലങ്കപോലുള്ളിടങ്ങളിലെ ബൌദ്ധവംശീയതയെയും തുറന്നുകാട്ടുകയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയുംവേണം.
ഐഎസ് വിരുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാരും കുമ്മനം രാജശേഖരനും കൂട്ടരും മാതൃസംഘടനയായ ആര്‍എസ്എസുതന്നെ മതഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനയല്ലേ എന്ന കാര്യം ആലോചിക്കണം. അന്യമതക്കാരുടെയും അന്യരാഷ്ട്രീയക്കാരുടെയും തലയറുക്കുന്ന പ്രവര്‍ത്തനശൈലിയല്ലേ ആര്‍എസ്എസിനെ നയിക്കുന്നത്. അന്യമതസ്ഥരുടെ ആരാധനാലയം ഇടിച്ചുതകര്‍ക്കുന്നതില്‍ ആഹ്ളാദം കാണുന്ന പ്രസ്ഥാനമല്ലേ ആര്‍എസ്എസ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാല്‍ അന്യമതസ്ഥരുടെ ജീവനെടുക്കുന്ന പ്രസ്ഥാനമല്ലേ ആര്‍എസ്എസ്. ഗോമാംസത്തിന്റെ പേരില്‍ ദളിതരെ ഉന്മൂലനംചെയ്യുന്നവരല്ലേ ആര്‍എസ്എസ്. ഈ പ്രവര്‍ത്തനശൈലി മതത്തിന്റെ മറവിലെ ഭീകരപ്രവര്‍ത്തനംതന്നെയാണ്. അതിനാല്‍, ഐഎസിന്റെ പേരില്‍ മുസ്ളിംപേടി പരത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ കണ്ണാടി സ്വന്തം മുഖത്തിനുനേരെകൂടി പിടിക്കണം. ആര്‍എസ്എസിനെപ്പോലെതന്നെ ഒറ്റപ്പെടുത്തേണ്ട വിപത്താണ് ഐഎസും.
22-Jul-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍