മലപ്പുറം ചുവക്കും

മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി അഡ്വ. എം ബി ഫൈസൽ മസരിക്കുകയാണ്. ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസൽ. പാലൊളി മുഹമ്മദ്‌ കുട്ടിയെ പോലുള്ള സംശുദ്ധ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ പിന്മുറക്കാരനായ മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കുറിച്ച്ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍, ഇ അഹമ്മദിന്റെ നിര്യാണത്തെതുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ അഹമ്മദിന്റെ മകള്‍ ഡോ. ഫൌസിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ലീഗിനുള്ളില്‍നിന്നുതന്നെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയെന്നാണ് മാധ്യമവാര്‍ത്തകള്‍. അഹമ്മദിന്റെ മകള്‍ക്കായുള്ള ആവശ്യം നിഷ്കരുണം നിരാകരിച്ചു. സ്ത്രീകളെ പാര്‍ലമെന്റില്‍ അയക്കുന്ന രീതിയും സ്വഭാവവും ലീഗിനില്ലെന്ന് ലീഗ് അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ സംശയത്തിനിട നല്‍കാതെ വ്യക്തമാക്കി. ലീഗിന്റെ നിയമസഭാകക്ഷി നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.

മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി അഡ്വ. എം ബി ഫൈസൽ മസരിക്കുകയാണ്. ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസൽ. പാലൊളി മുഹമ്മദ്‌ കുട്ടിയെ പോലുള്ള സംശുദ്ധ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ പിന്മുറക്കാരനായ മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കുറിച്ച്ആര്‍ക്കും രണ്ടഭിപ്രായമില്ല.

ഇ അഹമ്മദിന്റെ നിര്യാണത്തെതുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ അഹമ്മദിന്റെ മകള്‍ ഡോ. ഫൌസിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ലീഗിനുള്ളില്‍നിന്നുതന്നെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയെന്നാണ് മാധ്യമവാര്‍ത്തകള്‍. അഹമ്മദിന്റെ മകള്‍ക്കായുള്ള ആവശ്യം നിഷ്കരുണം നിരാകരിച്ചു. സ്ത്രീകളെ പാര്‍ലമെന്റില്‍ അയക്കുന്ന രീതിയും സ്വഭാവവും ലീഗിനില്ലെന്ന് ലീഗ് അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ സംശയത്തിനിട നല്‍കാതെ വ്യക്തമാക്കി. ലീഗിന്റെ നിയമസഭാകക്ഷി നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.

കേരളത്തില്‍ യുഡിഎഫിന് പ്രസക്തിയും ഭാവിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി നിയമസഭാപ്രവര്‍ത്തനം ഉപേക്ഷിക്കുന്നതെന്നാണ് പല രാഷ്ട്രീയനിരീക്ഷകരും അഭിപ്രായപ്പെടുന്നത്. അരനൂറ്റാണ്ടിലെ യുഡിഎഫ് രാഷ്ട്രീയം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്.

യു പി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുഫലത്തിന്റെയും അവിടങ്ങളില്‍ ചിലയിടങ്ങളിലെ സര്‍ക്കാര്‍രൂപീകരണങ്ങളില്‍ അരങ്ങേറിയ ജനാധിപത്യഹത്യയുടെയും പശ്ചാത്തലത്തിലാണ് മലപ്പുറം ലോക്സഭാമണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മുഖ്യമായും ഏറ്റുമുട്ടുന്നത്.

ഈ തെരഞ്ഞെടുപ്പിനെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലവുമായി ബന്ധപ്പെടുത്തി രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. അഞ്ചു നിയമസഭകളിലേക്കുള്ള വോട്ടെടുപ്പുഫലം ഒറ്റനോട്ടത്തില്‍ അതത് സംസ്ഥാനങ്ങളില്‍ ഭരിച്ച സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരമാണ്. യുപി ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കി. യുപിയില്‍ സമാജ്വാദിപാര്‍ടി- കോണ്‍ഗ്രസ് കൂട്ടുകെട്ട് ആകെ പൊളിഞ്ഞു. 2012ല്‍ 224 സീറ്റ് നേടി സംസ്ഥാനം ഭരിച്ച കക്ഷി 47 സീറ്റിലൊതുങ്ങി. 28 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസാകട്ടെ ഏഴ് സീറ്റായി പരിമിതപ്പെട്ടു. 403ല്‍ 312 നേടി ബിജെപി നാലില്‍മൂന്ന് ഭൂരിപക്ഷമാര്‍ജിച്ചു. പക്ഷേ, അവര്‍ക്ക് നേടാനായ വോട്ടിന്റെ ശതമാനം 39 മാത്രമാണ്.

ഇവിടെ ഒരു വാദം ഉയരുന്നുണ്ട്. എസ്പി, മായാവതിയുടെ ബിഎസ്പി, കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ മതനിരപേക്ഷകക്ഷികളും ഒരു കുടക്കീഴില്‍ അണിനിരന്നിരുന്നുവെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കാമായിരുന്നില്ലേ എന്ന്? യുപിയുടെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അപ്രകാരമൊരു കൂട്ടുകെട്ട് അപ്രായോഗികമാണ്. ഫലം പുറത്തുവന്നശേഷം എസ്പിയുടെ സ്ഥാപകനേതാവ് മുലായംസിങ് യാദവ് ഒരു സത്യം തുറന്നുപറഞ്ഞു. കോണ്‍ഗ്രസുമായി കൂട്ടുകൂടിയതുകൊണ്ടാണ് എസ്പിക്ക് സീറ്റ് ഇടിഞ്ഞതെന്ന്. കാരണം കോണ്‍ഗ്രസിന്റെ പ്രതിച്ഛായ സമൂഹത്തില്‍ അത്രമാത്രം മോശമാണ്. ചന്ദനം ചാരിയാല്‍ ചന്ദനവും കാഞ്ഞിരം ചാരിയാല്‍ കാഞ്ഞിരവുമല്ലേ മണക്കൂ. അതുപോലെ കോണ്‍ഗ്രസിനെ ചാരിയപ്പോള്‍ എസ്പിയെപ്പറ്റി ന്യൂനപക്ഷസമുദായങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന നല്ല ധാരണ പൊളിഞ്ഞു. 1992ല്‍ നരസിംഹറാവു ഭരണത്തിന്റെ തണലില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതടക്കമുള്ള ന്യൂനപക്ഷവിരുദ്ധവും ജനദ്രോഹകരവുമായ നടപടികളില്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് സമൂഹത്തിലിപ്പോഴും ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ കേന്ദ്രത്തിലെ യുപിഎ ഭരണത്തിലെ അഴിമതിയും കൊള്ളയും കോര്‍പറേറ്റ് പ്രീണനവും കാരണം സോണിയ- രാഹുല്‍ഗാന്ധി- മന്‍മോഹന്‍സിങ് നയിക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ വെറുക്കുകയാണ്. അതുകൊണ്ടൊക്കെയാണ് സീറ്റ് 28ല്‍നിന്ന് ഏഴായത്.

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി മത്സരിച്ച രണ്ടിടത്തും തോറ്റ് തുന്നംപാടി. അത്രമാത്രം 'പ്രീതി'യായിരുന്നു ഇദ്ദേഹത്തിന്റെ ഭരണത്തോട് ജനങ്ങള്‍ക്കുണ്ടായിരുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിച്ചത് ശിരോമണി അകാലിദള്‍- ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ അതൃപ്തി കാരണമാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് കോണ്‍ഗ്രസ് ടീമിനെ നയിക്കാനെത്തിയതും സിഖുകാരെ സ്വാധീനിക്കാന്‍ കഴിഞ്ഞു. ഇതൊന്നും കാണാതെ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റപ്പെടുത്താമെന്നത് പിശകായ തിയറിയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ബദല്‍നയങ്ങളില്‍ അധിഷ്ഠിതമായ വിശ്വാസ്യമായ കൂട്ടുകെട്ടാണ് വേണ്ടത്.

യുപിയില്‍ ബിജെപി നേടിയ വിജയം തികച്ചും അധാര്‍മികമാണ്. സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള വര്‍ഗീയപ്രചാരണമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയത്. സമാജ് വാദി  തമ്മിലടിച്ചതും മകന്‍ അഖിലേഷ് യാദവിന്റെ ഭരണത്തില്‍ മുസഫര്‍നഗര്‍ കലാപത്തിലെ ഇരകളെ സംരക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ വീഴ്ചവരുത്തിയതും ഭരണം മോശമായതും തോല്‍വി ക്ഷണിച്ചുവരുത്തി. ഇതൊക്കെയാണെങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാണ് യുപിയില്‍ കണ്ടത്. അന്ന്  യുപിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 71 എണ്ണവും 42 ശതമാനം വോട്ടും നേടി. എന്നാല്‍, ഇപ്പോള്‍ രണ്ട് ശതമാനത്തിലേറെ വോട്ടിന്റെ കുറവുണ്ടായി. മുസ്ളിം മണ്ഡലങ്ങളില്‍പ്പോലും ജയിച്ചുവെന്ന ബിജെപിയുടെ വമ്പുപറച്ചിലുണ്ട്. രണ്ടുകോടി മുസ്ളിങ്ങളുള്ള യുപിയില്‍ ഒരു മുസ്ളിമിനെപ്പോലും സ്ഥാനാര്‍ഥിയാക്കാത്തതിനെ മഹത്തരമായ കാര്യമായി ഉദ്ഘോഷിക്കുന്ന ബിജെപി ഇന്ത്യന്‍ സ്വാതന്ത്യ്രത്തിലടക്കം മഹത്തായ പങ്കുവഹിച്ച ഒരു സമുദായത്തിനെതിരെ വെല്ലുവിളി മുഴക്കുകയാണ്. മുസ്ളിമിന്റെ വോട്ട് വേണ്ടെന്ന സന്ദേശം നല്‍കി ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുന്ന വര്‍ഗീയതന്ത്രമാണ് പയറ്റിയത്. മുസ്ളിം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചത് മതനിരപേക്ഷവോട്ടുകള്‍ ഒന്നിലധികം ചേരികളിലായി വിഭജിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു. യുപി വിജയത്തിന്റെ തുടര്‍ച്ചയായി രാജ്യത്ത് ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ തീവ്രമായി നീങ്ങുമെന്ന ആശങ്ക ശക്തമാണ്. ജനാധിപത്യസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കവും ഉണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ തീവ്രഹിന്ദുത്വ വ്യക്തികളെ കൊണ്ടുവരാനും നോക്കും. ഒരുവര്‍ഷത്തിനുശേഷം രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നത് സൌകര്യമാക്കി ഭരണഘടനയെപ്പോലും അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് നടപടികള്‍ ഉണ്ടായിക്കൂടാ എന്നു പറയാനാകില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാത്ത സംസ്ഥാനങ്ങളിലും സര്‍ക്കാരുണ്ടാക്കാന്‍ കേന്ദ്ര ഭരണത്തണലില്‍ ബിജെപി കളിക്കുകയും ജയിക്കുകയും ചെയ്തു. അങ്ങനെയാണ് കുതിരക്കച്ചവടത്തിലും ജയമുണ്ടായതും അഞ്ചില്‍ നാലിടത്ത് ഭരണം ബിജെപി നേടിയതും. ചിതറിയ ജനവിധി മുതലെടുത്ത് രണ്ട് സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ രാജ്ഭവനുകളെ ദുരുപയോഗപ്പെടുത്തി. രായ്ക്കുരാമാനം കേന്ദ്രമന്ത്രിയെ രാജിവയ്പിച്ച് ഗോവയില്‍ മുഖ്യമന്ത്രിയാക്കി. മണിപ്പുരില്‍ കാലുവാരല്‍രാഷ്ട്രീയം കൊഴുപ്പിച്ചത് രാജ്ഭവനാണ്. എന്നാല്‍, ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് നിര്‍ജീവമായിരുന്നുവെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. മണിപ്പുരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറിയിരുന്നു. 18 സീറ്റ് ലഭിച്ചിട്ടും ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഗവര്‍ണര്‍ക്കുമുന്നില്‍ വയ്ക്കുന്നതിനുപോലും പ്രാപ്തി കാട്ടിയില്ല. എന്നാല്‍, 13 സീറ്റുള്ള ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോണ്‍ഗ്രസിനെതിരെ നിശിതവിമര്‍ശമാണ് കോടതി ഉയര്‍ത്തിയത്. മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ക്കുമുന്നില്‍ ഉന്നയിക്കാതെ എന്തിന് കോടതിയില്‍ വന്നുവെന്ന ന്യായമായ ചോദ്യമാണ് സുപ്രീംകോടതി ജഡ്ജി ചോദിച്ചത്.

ജനവിധികളെപ്പോലും തകിടംമറിക്കുംവിധം അപകടകരമായും ഫാസിസ്റ്റ് രൂപത്തിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയെ തളയ്ക്കാന്‍ ഹിന്ദുവര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്ന കോണ്‍ഗ്രസിനെക്കൊണ്ടാകില്ല.

യുപി തെരഞ്ഞെടുപ്പുഫലം കേരളത്തിലെ യുഡിഎഫില്‍ പൊളിച്ചെഴുത്തും അഴിച്ചുപണിയും ആവശ്യപ്പെടുകയാണ്. ജനവിരുദ്ധ കോണ്‍ഗ്രസുമായി കൂട്ടുകൂടിയാല്‍ ബിജെപിയെ ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്ന രാഷ്ട്രീയമാണ് ദേശീയമായി ഉയരുന്നത്. ആറുപതിറ്റാണ്ടിലെ യുഡിഎഫ് രാഷ്ട്രീയം തകര്‍ച്ചയെ നേരിടുന്ന പശ്ചാത്തലത്തിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്. ഈ തകര്‍ച്ചയുടെ വ്യക്തമായ തെളിവാണ് കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവ് ഇതില്‍ തെളിയുന്നു. ബൂര്‍ഷ്വാ- ഫ്യൂഡല്‍ വര്‍ഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ തകര്‍ച്ച അഗാധമാണ്.  ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ എം മാണി കൂട്ടുകെട്ടായിരുന്നു യുഡിഎഫിന്റെ ശക്തി. അതില്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതോടെ ഒരു നെടുംതൂണില്ലാതായി. ശേഷിച്ച രണ്ടുപേരില്‍ ഒരാള്‍ കേരളരാഷ്ട്രീയം വിടാന്‍ ആഗ്രഹിച്ച് ലോക്സഭയില്‍ മത്സരിക്കുകയാണ്. യുഡിഎഫിനെ നയിച്ചിരുന്ന മറ്റൊരാളാകട്ടെ, യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മാറിനില്‍ക്കുന്നു.

യുഡിഎഫ് തകര്‍ച്ചയില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ എതിര്‍ക്കുന്നതിലല്ല, അവരുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടിയിട്ടാണെങ്കിലും എല്‍ഡിഎഫിനെയും പിണറായി വിജയന്‍ സര്‍ക്കാരിനെയും ഒറ്റപ്പെടുത്തുക എന്നതാണ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പ്രതിപക്ഷവും വി എം സുധീരന്‍ പ്രസിഡന്റായിരുന്ന കെപിസിസിയും ചെയ്തുവന്നിരുന്നത്. ഈ നയം ജനങ്ങള്‍ തള്ളുന്നുവെന്നതിന്റെ തെളിവായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള അഞ്ചു പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍.

രാഷ്ട്രീയമായും സംഘടനാപരമായും വാരിക്കുഴിയില്‍ വീണതിനെതുടര്‍ന്നാണ് കെപിസിസി പ്രസിഡന്റുസ്ഥാനംതന്നെ വി എം സുധീരന്‍ രാജിവച്ചത്. ആഴ്ച ഒന്ന് പിന്നിട്ടിട്ടും പകരം പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിയാത്തത്ര അഗാധമായ കുഴപ്പത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ കാര്യം പറയേണ്ടതുമില്ല. ജനാധിപത്യപാര്‍ടിയെന്നാണ് ലേബലെങ്കിലും കേന്ദ്രത്തിലുള്ള അമ്മയോ മകനോ നോമിനേറ്റ് ചെയ്യുന്നവരാണ് കെപിസിസി ഭാരവാഹികളായി വരിക. അങ്ങനെ ഒരു നോമിനേഷന്‍ നടത്തുന്നതിനുപോലും കഴിയാത്തത്ര ദുര്‍ബലതയിലും തമ്മിലടിയിലുമാണ് കോണ്‍ഗ്രസ്.

ബിജെപിയും ആര്‍എസ്എസും അവരുടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ കേരളത്തില്‍ ഗൂഢപരിശ്രമങ്ങള്‍ നടത്തുകയാണ്. ഇതിനെ നേരിടാന്‍ യുഡിഎഫിനാകില്ല, എല്‍ഡിഎഫിനേ കഴിയൂ. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ബിജെപിയുടെ ബി ടീമായാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മുസ്ളിംലീഗും പങ്കാളിയാണ്. കേരള ചലച്ചിത്ര അക്കാദമി നിലമ്പൂരില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാന്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ എത്തുന്നതിനെതിരെ മുസ്ളിംലീഗ് നേതാക്കള്‍ പുറപ്പെടുവിച്ച ഫത്വ ഇതിന് തെളിവാണ്. തിരുവനന്തപുരത്ത് അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ നടത്തിയപ്പോള്‍ ദേശീയഗാനത്തിന്റെ പേരില്‍ വിവാദം കുത്തിപ്പൊക്കുകയും കമലിന് പാകിസ്ഥാനില്‍ പോകാന്‍ തീട്ടൂരം നല്‍കുകയും ചെയ്യുകയായിരുന്നു സംഘപരിവാര്‍ ചെയ്തത്. അതിന്റെതന്നെ മറ്റൊരു രൂപമാണ് കമലിനെതിരെ ലീഗ് നേതൃത്വം പുറപ്പെടുവിച്ച നിരോധന ഉത്തരവ്.

മോഡിസര്‍ക്കാരിനുമുന്നില്‍ കേരളത്തിന്റെ അവകാശങ്ങള്‍ നേടാന്‍ നട്ടെല്ലുവളയ്ക്കാതെ നില്‍ക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. ആര്‍എസ്എസിനെതിരെ ശക്തമായ രാഷ്ട്രീയപോരാട്ടം ദേശവ്യാപകമായി നടത്തുന്നതുകൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിനുപുറത്ത് സഞ്ചരിക്കാന്‍ സമ്മതിക്കില്ലെന്ന ഹിന്ദുത്വശക്തികളുടെ പ്രഖ്യാപനവും അക്രമനടപടികളും വധഭീഷണിയും. മോഡിഭരണത്തിന്റെ ജനദ്രോഹത്തെയും ഹിന്ദുത്വ അജന്‍ഡയെയും ആര്‍എസ്എസിന്റെ വര്‍ഗീയരാഷ്ട്രീയത്തെയും നേരിടാനുള്ള വിശ്വസ്തതയുള്ള രാഷ്ട്രീയ പ്രസ്ഥാനം എല്‍ഡിഎഫാണ്. ഇത്തരം രാഷ്ട്രീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാകും ഇത്. മലപ്പുറത്തെ പ്രബുദ്ധരായ ജനത വര്‍ത്തമാന രാഷ്ട്രീയത്തെ മനസിലാക്കി, ഇടതുപക്ഷത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിനെ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കും.

18-Mar-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More