ചിറകൊടിഞ്ഞ കിനാവുകള്‍
കോടിയേരി ബാലകൃഷ്ണന്
ആര്‍എസ്എസിന്റെ 'ഉത്തമസന്തതി ഉല്‍പ്പാദന പദ്ധതി'യിലുള്ള അമിതമായ ഊന്നലിലാണ് ഹിറ്റ്ലറോട് ഗോള്‍വാള്‍ക്കര്‍ യോജിച്ചത്. അതുകൊണ്ടാണ് ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനത്തില്‍ കായികപരിശീലനത്തിന് സ്ഥാനംകൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ജനതയുടെ വംശപാരമ്പര്യം ഹിന്ദുക്കളില്‍നിന്ന് തുടങ്ങിയതാണെന്നും എല്ലാ വിജ്ഞാനത്തിന്റെയും പ്രഭവസ്ഥാനം ഹൈന്ദവ വേദങ്ങളാണെന്നും അവകാശപ്പെടുന്നു. ശാസ്ത്രം, ഗണിതം തുടങ്ങി എല്ലാ വിജ്ഞാനശാഖകളിലേയും പുരാതന ഇന്ത്യയുടെ നേട്ടങ്ങളെ കവച്ചുവയ്ക്കാന്‍ മറ്റൊരു സംസ്കാരത്തിനും കഴിയില്ലെന്നും ആര്‍എസ്എസ് വാദിക്കുന്നു. മന്ത്രങ്ങളും ശ്ളോകങ്ങളും ഉരുവിട്ടാല്‍ ഗര്‍ഭിണികള്‍ക്ക് പ്രസവവേദനയുണ്ടാകില്ലെന്നും കുഞ്ഞിന് 300ഗ്രാം തൂക്കം കൂടുമെന്നും സംഘപരിവാറിന്റെ ആരോഗ്യഭാരതി പ്രചരിപ്പിക്കുന്നു. ഇങ്ങനെ എന്തെല്ലാം അസംബന്ധങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ദമ്പതികള്‍ മൂന്നുമാസത്തെ ശുദ്ധീകരണപ്രക്രിയയിലൂടെ കടന്നുപോകണം. തുടര്‍ന്ന് പ്രത്യേക മുഹൂര്‍ത്തത്തില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം. ഗര്‍ഭം ധരിച്ചാല്‍ ശാരീരികബന്ധം പാടില്ല. നിശ്ചിത ഭക്ഷണംമാത്രം കഴിക്കണം. ഇതൊക്കെ കഴിഞ്ഞാലോ? ഉയരവും നിറവും ഐക്യവുമെല്ലാമുള്ള സന്താനങ്ങളെ ഗര്‍ഭസംസ്കാര്‍ ആചാരത്തിലൂടെ ലഭിക്കുമെന്നാണ് പ്രചാരണം. ഭാരതീയ പൌരാണിക ആയുര്‍വേദതത്വങ്ങള്‍ക്ക് അധിഷ്ഠിതമായ പദ്ധതിയാണിതെന്നും അവകാശപ്പെടുന്നു. പൊതുജനങ്ങളുടെ ബോധത്തില്‍ ഒരു ബദല്‍ മതചരിത്രം സ്ഥാനംപിടിപ്പിക്കുന്നതിനുവേണ്ടി ദളിത്-പിന്നോക്ക വിഭാഗങ്ങളിലെ ദമ്പതികളെയടക്കം ആകര്‍ഷിക്കാന്‍ അസംബന്ധത്തെ ശാസ്ത്രമായി എഴുന്നള്ളിക്കുകയാണ്. ഇത് ശാസ്ത്രീയമായ യുക്തിബോധവും ആഴത്തിലുള്ള തിരിച്ചറിവും നിഷേധിക്കലാണ്. |
കമ്യൂണിസ്റ്റ് നേതൃഭരണമുള്ള ത്രിപുരയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ വലിയ സ്വപ്നങ്ങള്‍ വിളമ്പിയിരിക്കയാണ്. 24 വര്‍ഷമായി ഇടതുപക്ഷഭരണമുള്ള ത്രിപുരയില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പോടെ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രഖ്യാപനം.
ലോകവ്യാപകമായി കമ്യൂണിസം അസ്തമിച്ചെന്നും കമ്യൂണിസ്റ്റ് വിമുക്തലോകവും കോണ്‍ഗ്രസ്മുക്ത ഭാരതവുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ത്രിപുരയിലെ പ്രസംഗത്തില്‍ വ്യക്തമാക്കി. ത്രിപുരയെ വികസനത്തിലെത്തിക്കാന്‍ നരേന്ദ്ര മോഡിയുടെ മാതൃകയിലെ ഭരണം വന്നേ മതിയാകൂവെന്നും അഭിപ്രായപ്പെട്ടു.
നിയമസഭാതെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ പ്രസംഗപര്യടനം നടത്തുമ്പോള്‍ മോഡിയുടെ വലംകൈയായ ഈ നേതാവ് പ്രസംഗിച്ചത് ബിജെപി 75 സീറ്റിലധികം നേടി അധികാരത്തില്‍വരുമെന്നായിരുന്നു. അത്തരം ഡമ്പുപറച്ചിലിന്റെ ആവര്‍ത്തനമാണ് ത്രിപുര കേട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും അശാന്തിനിറഞ്ഞ സംസ്ഥാനമായിരുന്നു ത്രിപുര. എന്നാല്‍, ഇടതുപക്ഷഭരണത്തില്‍ ആ സംസ്ഥാനം ഏറ്റവും ശാന്തിയും സമാധാനവുമുള്ള നാടായി. ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് അവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ക്ഷേമവികസനപ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷസര്‍ക്കാര്‍ നടപ്പാക്കിയത്. ത്രിപുരയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ 1978ലാണ് ആദ്യമായി അധികാരത്തില്‍വന്നത്. ‘ഭൂപരിഷ്കരണം നടപ്പാക്കിയതും ആദിവാസികളുടെ ശാക്തീകരണത്തിനായി ത്രിപുര ആദിവാസിമേഖല സ്വയംഭരണ ജില്ലാകൌണ്‍സില്‍ സ്ഥാപിച്ചതും ആദ്യത്തെ രണ്ട് ഇടതുമുന്നണി സര്‍ക്കാരുകളുടെ പ്രധാന നേട്ടമാണ്. 1988ല്‍ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ഇടതുമുന്നണിയെ അധികാരത്തില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് അഞ്ചുവര്‍ഷം സംസ്ഥാനത്ത് അര്‍ധ ഫാസിസ്റ്റ് ‘ഭീകരവാഴ്ചയായിരുന്നു. 1993ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഇടതുമുന്നണി 24 വര്‍ഷമായി സംസ്ഥാനത്ത് അഭിമാനകരമായ നിലയില്‍ സര്‍ക്കാരിനെ നയിക്കുന്നു.
ഗോത്രമേഖലയിലെ തീവ്രവാദപ്രശ്നം രാഷ്ട്രീയ ഇച്ഛാശക്തിയും ജനങ്ങളുടെ പിന്തുണയുംവഴി പരിഹരിക്കുകയും സൈന്യത്തിനുള്ള പ്രത്യേക അധികാരനിയമം (അഫ്സ്പ)—പിന്‍വലിക്കുകയുംചെയ്തു. വടക്കുകിഴക്കന്‍ മേഖലയില്‍ അഫ്സ്പ നിലവിലില്ലാത്ത ഏക സംസ്ഥാനം ത്രിപുരയാണ്. അധികാരവികേന്ദ്രീകരണപ്രക്രിയ ഫലപ്രദമായ നിലയില്‍ നടപ്പാക്കുന്നു. സാക്ഷരതാനിരക്ക് 97 ശതമാനമായി ഉയര്‍ത്തി. സ്ത്രീകളുടെ സാക്ഷരതാനിരക്ക് 96 ശതമാനമാണ്. ഹയര്‍സെക്കന്‍ഡറി വരെ സാര്‍വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം നല്‍കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച നിലയില്‍ നടപ്പാക്കുന്നു. എല്ലാ കുടുംബങ്ങളും പൊതുവിതരണശൃംഖലയുടെ ഗുണഭോക്താക്കളാണ്. ശിശുമരണനിരക്ക് അഖിലേന്ത്യാ ശരാശരി 40 ആയിരിക്കെ ത്രിപുരയില്‍ 26 മാത്രം.
അടിസ്ഥാനസൌകര്യമേഖലയിലും വന്‍നേട്ടം കൈവരിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നു. 95 ശതമാനം കൃഷിഭൂമിയിലും ജലസേചനസൌകര്യം ഉറപ്പാക്കി. വിദൂരഗ്രാമങ്ങളില്‍പോലും ഗതാഗതസംവിധാനം മെച്ചപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളില്‍ 57 ശതമാനം വനിതാപ്രതിനിധികളാണ്. പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍, മുസ്ളിംന്യൂനപക്ഷം എന്നിവര്‍ക്കായി സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കിവരുന്നു. യുവജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനും തൊഴിലിലും പുതിയ അവസരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നു.
ഇക്കാരണങ്ങളാലാണ് അവിടത്തെ ജനങ്ങള്‍ പൊതുതെരഞ്ഞെടുപ്പാകട്ടെ, ഉപതെരഞ്ഞെടുപ്പാകട്ടെ അത് നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ പഞ്ചായത്തിലേക്കോ ആയാലും സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നത്.
കേരളത്തിലും ത്രിപുരയിലുമുള്ള ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങളില്‍നിന്ന് വ്യത്യസ്തമായ നയം പിന്തുടരുന്ന ഭരണങ്ങളാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ബിജെപി അധികാരത്തില്‍വന്നാല്‍ ഏത് സംസ്ഥാനത്തും ചെയ്യും. ആദിത്യനാഥ് സര്‍ക്കാര്‍ ആദ്യംചെയ്തത് അറവുശാലകള്‍ അടച്ചുപൂട്ടി. ഇതിന്റെ ഫലമായി ഇരുപത്തഞ്ചുലക്ഷംപേരുടെ ഉപജീവനമാണ് ഇല്ലാതായത്. രാജ്യത്ത് ഇറച്ചി ഉല്‍പ്പാദനത്തിലൂടെ പ്രതിവര്‍ഷം ലഭിക്കുന്ന ഒരുലക്ഷം കോടി രൂപയിലേറെ വരുന്ന വരുമാനത്തിന്റെ പകുതി യുപിയിലെ അപരിഷ്കൃത പരിഷ്കാരംകൊണ്ട് ഇല്ലാതാക്കി.
ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ഇത്തരം നയം നടപ്പാക്കാന്‍ കൂട്ടാക്കാത്തതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ ഗുണം. ഇതില്‍ സഹികെട്ടാണ് ത്രിപുരയില്‍ ഇടതുപക്ഷഭരണം വീണ്ടും വരാതിരിക്കുന്നതിനും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാത്തതുമായ നയം ബിജെപി പിന്തുടരുന്നത്. കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുമ്പോള്‍ത്തന്നെ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ ബലഹീനമാക്കാനും ഒറ്റപ്പെടുത്താനും ബിജെപിയും ആര്‍എസ്എസും വിശ്വസ്ത കൂട്ടുകെട്ടായി കണക്കാക്കുകയും കൂട്ടുകയും ചെയ്യുന്നത് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനെയാണ്.
സോഷ്യലിസവും കമ്യൂണിസവും തകര്‍ന്നെന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന അമിത് ഷാ നിരാശപ്പെടും. ഗീബല്‍സിന്റെ തന്ത്രം സ്വീകരിക്കുന്നതിനുമുമ്പ് അമിത് ഷാ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും. കമ്യൂണിസത്തെ കുഴിച്ചുമൂടാനിറങ്ങിയ ഹിറ്റലര്‍ കെട്ടിത്തൂങ്ങി സ്വയം ഒടുങ്ങിയ ചരിത്രം മറക്കണ്ട. ഒക്ടോബര്‍ വിപ്ളവം ചരിത്രത്തിന് പറ്റിയ അബദ്ധമല്ല. സോവിയറ്റ് യൂണിയനില്‍ പാറിയ ചെങ്കൊടിയുടെ ശോഭയില്‍ ലോകത്താകെ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിദേശാധിപത്യത്തില്‍നിന്ന് സ്വാതന്ത്യ്രം ലഭിക്കാന്‍ അത് വഴിയൊരുക്കി. 70 വര്‍ഷം സോഷ്യലിസ്റ്റ് ഭരണമുണ്ടായിരുന്ന സോവിയറ്റ് റഷ്യ സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും വ്യത്യസ്തത ലോകത്തെ ബോധ്യപ്പെടുത്തി. സോഷ്യലിസം നിലനിന്നകാലത്ത് തൊഴിലില്ലായ്മയോ വിലക്കയറ്റമോ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ, വൈദ്യസഹായ, പാര്‍പ്പിടാദി ജീവിതസൌകര്യങ്ങളുണ്ടായിരുന്നു. സോഷ്യലിസംവിട്ട് മുതലാളിത്തത്തിലേക്ക് സാമൂഹ്യക്രമം മാറിയപ്പോള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും പട്ടിണിമാറ്റാന്‍ മാനംവില്‍ക്കലുമെല്ലാം തിരിച്ചുവന്നു. വിദ്യാഭ്യാസ, വൈദ്യസഹായ, പാര്‍പ്പിടാദി സൌകര്യങ്ങളും ഒരുവിഭാഗത്തിന് നഷ്ടപ്പെട്ടു. എന്നുവച്ചാല്‍ ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവയുടെ കാര്യത്തില്‍ സോഷ്യലിസത്തെ അപേക്ഷിച്ച് മേന്മ ചില മുതലാളിത്തരാജ്യങ്ങളില്‍കാട്ടിയെങ്കിലും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സോഷ്യലിസത്തിനായിരുന്നു മേന്മ. സോഷ്യലിസത്തിന്റെ ഈ മേന്മ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണക്രമങ്ങള്‍ക്കുണ്ടായ തകര്‍ച്ചയില്‍നിന്ന് പാഠം പഠിച്ചാണ് കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടുപോകുന്നത്്. ചൈന, വിയറ്റ്നാം, കൊറിയ, ക്യൂബ എന്നീ രാജ്യങ്ങള്‍ ഇന്നും ചെങ്കൊടിരാജ്യങ്ങളാണ്. ലോകത്തിലെ 150ലധികം രാജ്യങ്ങളില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ടികള്‍ ഒരുപേരിലല്ലെങ്കില്‍ മറ്റൊരുപേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ പുരോഗതിക്കും മതനിരപേക്ഷതയ്ക്കും രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരികപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. ഇതൊക്കെ കണ്ണും കാതും തുറന്നിരിക്കുന്ന ഏത് മനുഷ്യനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളാണ്. ചരിത്രത്തിനുനേരെ കണ്ണും കാതും അടച്ചുകഴിയുന്നതുകൊണ്ടാണ് അമിത് ഷായ്ക്ക് ഇതൊന്നും മനസ്സിലാകാത്തത്.
കമ്യൂണിസ്റ്റ് തകര്‍ച്ച എന്ന അമിത് ഷായുടെ സ്വപ്നം കരിഞ്ഞുണങ്ങുന്ന കിനാവാണ്. അതിനിടെ ആര്‍എസ്എസിന്റെ പുതിയ പദ്ധതികളെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളും പുറത്തുവന്നിട്ടുണ്ട്. വംശശുദ്ധിയുള്ള സന്താനങ്ങളെ സൃഷ്ടിക്കുന്നതിനുള്ള നാസി ആശയവുമായാണ് ആര്‍എസ്എസിന്റെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യഭാരതി രംഗത്തുവന്നിരിക്കുന്നത്. ഉത്തമസന്താനങ്ങള്‍ക്ക് ജന്മംനല്‍കി ശക്തമായ ഇന്ത്യയെ സൃഷ്ടിക്കൂവെന്നാണ് ഗര്‍ഭ് വിജ്ഞാന്‍ സംസ്കാര്‍ എന്ന പദ്ധതിയിലൂടെ ആഹ്വാനംചെയ്യുന്നത്. ഗുജറാത്തിലാരംഭിച്ച ഈ പദ്ധതി ദേശവ്യാപകമാക്കാനിറങ്ങിയിരിക്കുകയാണ്. കറുത്തവര്‍ക്ക് വെളുത്ത കുഞ്ഞുങ്ങളെയും കുറുകിയവര്‍ക്ക് ഉയരമുള്ളവരെയും ഐക്യു കുറഞ്ഞവര്‍ക്ക് ബുദ്ധിശക്തിയുള്ളവരുമായ മികച്ച സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ആര്‍എസ്എസിന്റെ ഗര്‍ഭപദ്ധതിയുടെ പ്രഖ്യാപനം. ജര്‍മനിയിലെ ഹിറ്റ്ലറില്‍നിന്നാണ് ഈ ആശയം കടംകൊണ്ടിരിക്കുന്നതെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസിന്റെ തത്വശാസ്ത്രമായ ഗോള്‍വാള്‍ക്കറിസം എങ്ങനെ ഹിറ്റ്ലറിസവുമായി പൊരുത്തപ്പെടുന്നുവെന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. ആര്യവംശാഭിമാനമായിരുന്നു ഹിറ്റ്ലറിസത്തിന്റെ മുഖമുദ്ര. അതിനാല്‍ ജനസംഖ്യാനിയന്ത്രണം ആര്യന്മാരുടെ കാര്യത്തില്‍ വേണ്ടെന്ന് ശഠിച്ച ഹിറ്റ്ലര്‍ ജൂതന്മാര്‍ പെറ്റുപെരുകുന്നതിനെ വന്‍ഭീഷണിയായി കണ്ടു. അതുകൊണ്ടാണ് ജൂതന്മാരെ കൂട്ടക്കൊലയ്ക്കിരയാക്കിയത്. വംശപരമായ ധാര്‍മികത ഉയര്‍ത്താന്‍ വംശശുദ്ധിയുള്ള സന്താനമെന്ന ആശയവും ഹിറ്റ്ലറുടേതാണ്. അതിന്റെ ആവര്‍ത്തനമാണ് ആര്‍എസ്എസ് കാഴ്ചവയ്ക്കുന്നത്.
ഗുജറാത്ത് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് 1960 ഡിസംബര്‍ 17ന് ഗോള്‍വാക്കര്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ സങ്കരപ്രത്യുല്‍പ്പാദനം നിലനിന്നതായി പറഞ്ഞിട്ടുണ്ട് പ്രസംഗം ഇങ്ങനെ: "ഇന്ന് മൃഗങ്ങളില്‍ മാത്രമേ സങ്കരപ്രത്യുല്‍പ്പാദനത്തിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുള്ളൂ. ഇന്ന് ആധുനിക ശാസ്ത്രജ്ഞരെന്ന് വിളിക്കപ്പെടുന്നവര്‍ പോലും മനുഷ്യരില്‍ അത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യപ്പെടുന്നവരല്ല. ഇന്ന് മനുഷ്യരുടെ സങ്കര പ്രത്യുല്‍പ്പാദനം നടക്കുന്നത് ശാസ്ത്രീയപരീക്ഷണങ്ങള്‍ മൂലമല്ല, മറിച്ച് മാംസനിബദ്ധം മൂലമാണ്. ഇനി ഈ മേഖലയില്‍ നമ്മുടെ പൂര്‍വികര്‍ നടത്തിയ പരീക്ഷണങ്ങള്‍ എന്തായിരുന്നുവെന്ന് നോക്കാം. സങ്കര പ്രത്യുല്‍പ്പാദനത്തിലൂടെ മനുഷ്യരിലെ വംശങ്ങളെ മെച്ചപ്പെടുത്താന്‍ വേണ്ടി വടക്കുനിന്നുള്ള നമ്പൂതിരി ബ്രാഹ്മണര്‍ കേരളത്തില്‍ പാര്‍പ്പുറപ്പിച്ചു. നമ്പൂതിരി കുടുംബത്തിലെ മൂത്തപുത്രന് കേരളത്തിലെ വൈശ്യ ക്ഷത്രിയ അല്ലെങ്കില്‍ ശുദ്ര കുടുംബത്തിലെ കന്യകയെ മാത്രമേ കല്യാണം കഴിക്കാവൂ എന്നൊരു നിബന്ധന പ്രാബല്യത്തില്‍ വരുത്തി. വിവാഹിതരായ ഏതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെയും ആദ്യ സന്താനം ഒരു നമ്പൂതിരി ബ്രാഹ്മണര്‍ മുഖേനയാകണമെന്നും പിന്നീടവര്‍ക്ക് സ്വന്തം ഭര്‍ത്താവിനെ കൊണ്ട് സന്താനങ്ങളെ സൃഷ്ടിക്കാം എന്നുമുള്ള കൂടുതല്‍ ധീരമായ ഒരു നിബന്ധനയും പ്രാബല്യത്തില്‍ വന്നു. ഇന്ന് ഈ പരീക്ഷണത്തെ വ്യഭിചാരമെന്ന് വിളിക്കപ്പെടും. എന്നാല്‍, അങ്ങനെയല്ല. ഇത് സ്വത്തും മറ്റ് ഉത്തരവാദിത്തങ്ങളും വന്നുചേരുന്ന ആദ്യത്തെ കുട്ടിയെ ഉല്‍പ്പാദിപ്പിക്കാനുള്ള ബീജത്തില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.'' (ഓര്‍ഗനൈസര്‍, 1961 ജനുവരി 2, പേജ് 5). 1960ലെ ഗോള്‍വാക്കറുടെ ഈ ചിന്തയ്ക്കു പ്രായോഗികരൂപം നല്‍കി സവര്‍ണജാതി മേധാവിത്വത്തിന് നിറം പകരുകയാണ്. ആര്‍എസ്എസിന്റെ 'ഉത്തമസന്തതി ഉല്‍പ്പാദന പദ്ധതി'യിലുള്ള അമിതമായ ഊന്നലിലാണ് ഹിറ്റ്ലറോട് ഗോള്‍വാള്‍ക്കര്‍ യോജിച്ചത്. അതുകൊണ്ടാണ് ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനത്തില്‍ കായികപരിശീലനത്തിന് സ്ഥാനംകൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ജനതയുടെ വംശപാരമ്പര്യം ഹിന്ദുക്കളില്‍നിന്ന് തുടങ്ങിയതാണെന്നും എല്ലാ വിജ്ഞാനത്തിന്റെയും പ്രഭവസ്ഥാനം ഹൈന്ദവ വേദങ്ങളാണെന്നും അവകാശപ്പെടുന്നു. ശാസ്ത്രം, ഗണിതം തുടങ്ങി എല്ലാ വിജ്ഞാനശാഖകളിലേയും പുരാതന ഇന്ത്യയുടെ നേട്ടങ്ങളെ കവച്ചുവയ്ക്കാന്‍ മറ്റൊരു സംസ്കാരത്തിനും കഴിയില്ലെന്നും ആര്‍എസ്എസ് വാദിക്കുന്നു. മന്ത്രങ്ങളും ശ്ളോകങ്ങളും ഉരുവിട്ടാല്‍ ഗര്‍ഭിണികള്‍ക്ക് പ്രസവവേദനയുണ്ടാകില്ലെന്നും കുഞ്ഞിന് 300ഗ്രാം തൂക്കം കൂടുമെന്നും സംഘപരിവാറിന്റെ ആരോഗ്യഭാരതി പ്രചരിപ്പിക്കുന്നു. ഇങ്ങനെ എന്തെല്ലാം അസംബന്ധങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ദമ്പതികള്‍ മൂന്നുമാസത്തെ ശുദ്ധീകരണപ്രക്രിയയിലൂടെ കടന്നുപോകണം. തുടര്‍ന്ന് പ്രത്യേക മുഹൂര്‍ത്തത്തില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം. ഗര്‍ഭം ധരിച്ചാല്‍ ശാരീരികബന്ധം പാടില്ല. നിശ്ചിത ഭക്ഷണംമാത്രം കഴിക്കണം. ഇതൊക്കെ കഴിഞ്ഞാലോ? ഉയരവും നിറവും ഐക്യവുമെല്ലാമുള്ള സന്താനങ്ങളെ ഗര്‍ഭസംസ്കാര്‍ ആചാരത്തിലൂടെ ലഭിക്കുമെന്നാണ് പ്രചാരണം. ഭാരതീയ പൌരാണിക ആയുര്‍വേദതത്വങ്ങള്‍ക്ക് അധിഷ്ഠിതമായ പദ്ധതിയാണിതെന്നും അവകാശപ്പെടുന്നു.
പൊതുജനങ്ങളുടെ ബോധത്തില്‍ ഒരു ബദല്‍ മതചരിത്രം സ്ഥാനംപിടിപ്പിക്കുന്നതിനുവേണ്ടി ദളിത്-പിന്നോക്ക വിഭാഗങ്ങളിലെ ദമ്പതികളെയടക്കം ആകര്‍ഷിക്കാന്‍ അസംബന്ധത്തെ ശാസ്ത്രമായി എഴുന്നള്ളിക്കുകയാണ്. ഇത് ശാസ്ത്രീയമായ യുക്തിബോധവും ആഴത്തിലുള്ള തിരിച്ചറിവും നിഷേധിക്കലാണ്. നമ്മുടെ നാട്ടില്‍ വിദ്യാസമ്പന്നരില്‍ത്തന്നെ നല്ലൊരു വിഭാഗം ജാതകം, രാഹുകാലം, ജ്യോതിഷം തുടങ്ങിയവയില്‍ വിശ്വസിക്കുന്നവരാണ്. അത്തരക്കാരെ കെണിയില്‍പെടുത്താനുള്ള ശാസ്ത്രവിരുദ്ധ പ്രചാരണമാണ് ആര്‍എസ്എസ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ മോഡി- അമിത് ഷാ കൂട്ടുകെട്ടിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ നേരിടുന്നതിന് ഒപ്പം സംഘപരിവാറിന്റെ അന്ധവിശ്വാസ പ്രചാരണത്തിന് എതിരെ ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താനും പ്രത്യേകം ഇടപെടലുകളും ക്യാമ്പയിനും ആവശ്യമാണ്.
13-May-2017
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍