പുതിയൊരു കേരളത്തിലേക്ക്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള പരിശ്രമങ്ങളെ ഏതൊക്കെ വിധത്തില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ചാലും മാനുഷീകതയുള്ള മലയാളികല്‍ അതിജീവനത്തിന്റെ പാത താണ്ടുക തന്നെ ചെയ്യും. ഇതെഴുതുമ്പോള്‍ കേരളത്തിലെ പ്രളയ ബാധിതമല്ലാത്ത മേഖലകളില്‍ നിന്നും ജനങ്ങള്‍ പ്രളയ ബാധിത മേഖലകളിലേക്ക് ഒഴുകുകയാണ്. അവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങിവരുന്ന വീട്ടുകാര്‍ക്ക് വേണ്ടി വീടുകള്‍ ശുചീകരിക്കുന്നു. താമസസൗകര്യം ഒരുക്കി നല്‍കുന്നു. ജല ലഭ്യതയും വൈദ്യുതി ലഭ്യതയും ഉറപ്പാക്കുന്നു. മാനസീകമായി തകര്‍ന്നുപോയവര്‍ക്ക് സമാശ്വാസമായി ചേര്‍ന്ന് നില്‍ക്കുന്നു. അതാണ് കേരളം. അവിടെയാണ് വര്‍ഗീയതയുടെ വിഷവിത്തുവിതക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവര്‍ കുത്തിതിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രസഹായം നിഷേധിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നത്. സൗജന്യ റേഷനരിക്കും മണ്ണെണ്ണക്കും വിലയീടാക്കുന്നത്. |
കേരളത്തിന്റെ ദുരന്തം ലോകമാകെ അലയൊലികള്‍ സൃഷ്ടിച്ചിരിക്കയാണ്. സഹാനുഭൂതിയുള്ള മനുഷ്യരാകെ മലയാളികള്‍ക്ക് കൈത്താങ്ങാവാനായി മുന്നോട്ടുവരുന്നു. അതിജീവനത്തിന്റെ മഹാഗാഥയെന്ന് വിശേഷിപ്പിക്കാവുന്ന ചരിത്ര സന്ദര്‍ഭത്തിലൂടെ കേരളം മുന്നോട്ടുതന്നെ പോവുമ്പോഴാണ് സ്വതസിദ്ധമായ തുരപ്പന്‍ പണിയുമായി സംഘപരിവാരം മുന്നോട്ടുവരുന്നത്. ഏത് ദുരന്തമുഖത്തായാലും തങ്ങള്‍ ആര്‍ എസ് എസ് അജണ്ടകളുമായി ഭിന്നിപ്പുണ്ടാക്കുമെന്ന സംഘപരിവാര്‍ മനോഭാവം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല തന്നെ.
കേരള വിരുദ്ധ, മലയാളി വിരുദ്ധ പ്രചാരവേലയുമായി ബി ജെ പി എം പി രാജീവ് ചന്ദ്രശേഖര്‍ ഉടമസ്ഥനായുള്ള റിപ്പബ്ലിക് ചാനല്‍ രംഗത്തുവന്നത് നാം കണ്ടു. യു എ ഇയില്‍ നിന്നുള്ള സഹായവാഗ്ദാനത്തെ പറ്റി ചര്‍ച്ച സംഘടിപ്പിച്ച അര്‍ണബ് വ്യാജവാര്‍ത്താ പ്രചാരകരും രാജ്യദ്രോഹികളുമായി മലയാളികളെ മുദ്രകുത്തി. നാണംകെട്ടവരെന്ന് വിളിച്ച് മലയാളികളെ ആക്ഷേപിച്ചു. ഈ വിഷലിപ്ത നാവിനോട് അരുതെന്ന് പറയുവാന്‍ ചാനലിന്റെ ഉടമസ്ഥനായ മലയാളിയോ, കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരോ തയ്യാറായില്ല. അവര്‍ അര്‍ണബ് ഗോസ്വാമി എന്ന വിടുവായന്‍ മാധ്യമപ്രവര്‍ത്തകന് ഐക്യദാര്‍ഡ്യവുമായി അണിനിരക്കുകയായിരുന്നു.
മലയാളികളെയും കേരളത്തെയും ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഈ മനോഭാവം ഒറ്റപ്പെടുത്താനുള്ള ഗൂഡനീക്കം ആര്‍ എസ് എസിന്റെ വിചാരധാര എന്ന പുസ്തകത്തില്‍ നിന്നും പിന്‍പറ്റുന്നതാണ്. മലയാലികളുടെ പ്രബുദ്ധതയും കേരള മോഡലും സൃഷ്ടിക്കുന്നതില്‍ ക്രിയാത്മകമായ പങ്കുവഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നിര്‍മാര്‍ജ്ജനം ചെയ്യേണ്ട ഒന്നായാണ് വിചാരധാര അടയാളപ്പെടുത്തുന്നത്. രാജ്യത്ത് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണം. നടത്തുന്നത് കേരളത്തില്‍ മാത്രമാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെങ്കില്‍ സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പറും ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് അജണ്ടകള്‍ തുറന്നുകാട്ടാന്‍ നിരന്തരം ശ്രമിക്കുന്ന പിണറായി വിജയനും. അത്തരമൊരു സംസ്ഥാനം വീണിടത്തുനിന്നും എഴുനേല്‍ക്കാന്‍ പാടില്ലെന്നാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കരുതുന്നത്. അതിനാലാണ് അവര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കരുതെന്ന പ്രചരണം ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാജ്യമാകെ നടക്കുകയാണ്. മലയാലികള്‍ ബീഫ് കഴിക്കുന്നവരാണ് അതുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് സംഘപരിവാരം പറയുന്നു. അത് ശരിയാണെന്ന് തലകുനിക്കുന്ന മലയാളികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ കാണുമ്പോഴാണ് ഈ രാഷ്ട്രീയം എത്രമേല്‍ വിഷലിപ്തമാണെന്നത് ബോധ്യപ്പെടുന്നത്. ആ തിരിച്ചറിവ് ഇപ്പോള്‍ കേരള സമൂഹത്തിന് നന്നായുണ്ട്. മനുഷ്യരും സംഘികളുമായി കേരളീയര്‍ വിഘടിച്ചുനില്‍ക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയ അടയാളപ്പെടുത്തുന്നത്. അത്രകണ്ട് വിഷം വമിക്കുന്ന കൂട്ടരായി സംഘപരിവാര്‍ മാറിയിരിക്കുന്നു.
ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള പരിശ്രമങ്ങളെ ഏതൊക്കെ വിധത്തില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ചാലും മാനുഷീകതയുള്ള മലയാളികല്‍ അതിജീവനത്തിന്റെ പാത താണ്ടുക തന്നെ ചെയ്യും. ഇതെഴുതുമ്പോള്‍ കേരളത്തിലെ പ്രളയ ബാധിതമല്ലാത്ത മേഖലകളില്‍ നിന്നും ജനങ്ങള്‍ പ്രളയ ബാധിത മേഖലകളിലേക്ക് ഒഴുകുകയാണ്. അവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങിവരുന്ന വീട്ടുകാര്‍ക്ക് വേണ്ടി വീടുകള്‍ ശുചീകരിക്കുന്നു. താമസസൗകര്യം ഒരുക്കി നല്‍കുന്നു. ജല ലഭ്യതയും വൈദ്യുതി ലഭ്യതയും ഉറപ്പാക്കുന്നു. മാനസീകമായി തകര്‍ന്നുപോയവര്‍ക്ക് സമാശ്വാസമായി ചേര്‍ന്ന് നില്‍ക്കുന്നു. അതാണ് കേരളം. അവിടെയാണ് വര്‍ഗീയതയുടെ വിഷവിത്തുവിതക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവര്‍ കുത്തിതിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രസഹായം നിഷേധിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നത്. സൗജന്യ റേഷനരിക്കും മണ്ണെണ്ണക്കും വിലയീടാക്കുന്നത്.
നിങ്ങളെന്തൊക്കെ ചെയ്താലും കേരളം തളരില്ല. മലയാളികള്‍ അടിപതറി വീഴില്ല. കേന്ദ്രസര്‍ക്കാരിന്റെ സാമന്തരാജ്യമല്ല കേരളം. അത് കേന്ദ്രഭരണകൂടത്തെ മനസിലാക്കി തരാനുള്ള ഇച്ഛാശക്തി കേരളീയര്‍ക്കുണ്ട്. ഞങ്ങളുടെ അവകാശങ്ങളാണ് ചോദിക്കുന്നത്. അത് നിഷേധിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ലേകമാകെ കാണുന്നുണ്ട്. തിരിച്ചറിയുന്നുണ്ട്. മാനവീകതയില്‍ വിശ്വസിക്കുന്ന മനുഷ്യര്‍ നിരവധിയുള്ള ലോകമാണ് നമ്മുടേത്. അവര്‍ വില കല്‍പ്പിക്കുന്നത് മനുഷ്യത്വത്തിനാണ്. അവരുടെ ബോധ്യങ്ങളെ തിരുത്താന്‍ സംഘപരിവാരത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിനാവില്ല. അതിനാല്‍ കേരളം അതിജീവിക്കുക തന്നെ ചെയ്യും. പുതിയൊരു കേരളം സാധ്യമാവും അത് മലയാളികള്‍ക്ക് ഒരു സാധ്യതയുമാവും.
31-Aug-2018
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍