നിക്കളീ കറുത്ത മക്കളെ ചുട്ടുതിന്നുന്നൊ!!

ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ മൂകമായി നില്‍ക്കുന്ന ഗൂഡലക്ഷ്യത്തെ എങ്ങിനെ ആര്‍ എസ് എസ് സംഘപരിവാരം പ്രവര്‍ത്തികമാക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കൊലപാതകമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആത്മഹത്യ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഈ സര്‍വ്വകലാശാലയില്‍ ഒമ്പത് ദളിത് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. പാവപ്പെട്ട മനുഷ്യന്‍ ഒരിക്കലും ഗതിപിടിക്കരുത് എന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ആശയ പരിസരത്തില്‍ നിന്നാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തന രീതികള്‍ വാര്‍ത്തെടുക്കുന്നത്. ഒരാശയം മനുഷ്യന്റെ മസ്തിഷ്‌കത്തിലേക്ക് പ്രവേശിച്ചാല്‍ അത് ഒരു ഭൗതിക ശക്തിയാവും അതിനെ കേവലമായി, ഒരു ദൗത്യം നിര്‍വഹിക്കാന്‍ മാത്രമല്ല ഉപയോഗിക്കാന്‍ സാധിക്കുന്നത്. വിപ്ലവത്തിനും പ്രതിവിപ്ലവത്തിനും അതിനെ ഉപയോഗിക്കാനാവും. രോഹിതിന്റെ 'കൊലപാതക'ത്തിലൂടെ ഇത് കൂടുതല്‍ വ്യക്തമാകുന്നു, ഗാന്ധിജിയുടെ കൊലപാതകത്തിലും അത് മറ്റൊരു രീതിയില്‍ ഉപയോഗിക്കപ്പെട്ടത് കാണാനാവും. സവര്‍ണര്‍ മാത്രം ഉള്‍പ്പെടുന്ന 'രാമരാജ്യ'ത്തിലേക്ക് നവ ഫാസിസ്റ്റുകള്‍ കൊന്നും കൊല്ലിച്ചും മുന്നേറുമ്പോള്‍ ആ ആശയത്തെ പ്രതിരോധിക്കാനുള്ള സംഘശക്തിയായി ജനത മാറേണ്ടിയിരിക്കുന്നു.

കാള്‍ സാഗനെപ്പോലെയാവാന്‍ കൊതിച്ചൊരു ദളിത് വിദ്യാര്‍ത്ഥി. അവന്റെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. പക്ഷെ, വര്‍ത്തമാനകാല സാമൂഹ്യ പരിസ്ഥിതി അവന്റെ ജീവിതത്തെ തട്ടിത്തൂവിക്കളഞ്ഞു. എങ്കിലും രോഹിത് വെമുലയുടെ ആത്മഹത്യയെ പരാജിതന്റെ കീഴടങ്ങലായി വ്യാഖ്യാനിക്കാനാവില്ല. അത് ദുഷിച്ച വ്യവസ്ഥിതിക്ക് മുന്നില്‍ കീഴടങ്ങാന്‍ മനസില്ലാത്തവന്റെ കലാപമായാണ് ചരിത്രം രേഖപ്പെടുത്തുക.

രോഹിതിനെ മരണത്തിലേക്ക് യാത്രയാവാന്‍ നിര്‍ബന്ധിച്ചത് ആരൊക്കെയാണെന്ന് ഇപ്പോള്‍ രാജ്യത്തിന് മനസിലായി കഴിഞ്ഞു. ആര്‍ എസ് എസ് പ്രചാരകനും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡി, ലഖ്‌നൗവില്‍ ബി ആര്‍ അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ ആത്മഹത്യ ചെയ്ത രോഹിതിനെ കുറ്റപ്പെടുത്തിയത്, കുറ്റബോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്.

ദളിതരെ മനുഷ്യരായി പോലും പരിഗണിക്കാത്ത മനുസ്മൃതിയുടെ തണലില്‍ രാജ്യത്തെ മനുഷ്യരെ നോക്കി കാണുന്ന ആര്‍ എസ് എസ് നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഭരണം കൈയ്യാളുന്ന സര്‍ക്കാരും രോഹിത് പഠിച്ച ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ വൈസ് ചാന്‍സലറും പ്രതി സ്ഥാനത്തുതന്നെയാണ് നില്‍ക്കുന്നത്. രാജ്യത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരവും അവരുടെ അതേ മനോനിലയുമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭരിക്കുന്ന സവര്‍ണ ജാതി വ്യവസ്ഥയും രോഹിതുമാരോട് വീണ്ടും വീണ്ടും പറയുന്നത് 'പോയി ചത്തൂടെ' എന്ന് തന്നെയാണ്. പട്ടികജാതി-വര്‍ഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാനുള്ള മാര്‍ഗദീപമാവുന്നതിന് പകരം മരണത്തിലേക്കുള്ള പ്രേരണയായി മാറുകയാണ് ഈ വിധ്വംസക ശക്തികള്‍. ഭരണകൂടത്തിന്റെ രൂപത്തില്‍ നില്‍ക്കുന്ന വര്‍ത്തമാനകാല ഫാസിസത്തെയും പൂജകളും മതചടങ്ങുകളും അരങ്ങുവാഴുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സവര്‍ണ വ്യവസ്ഥയും രോഹിത് വെമുലമാരെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ മൂകമായി നില്‍ക്കുന്ന ഗൂഡലക്ഷ്യത്തെ എങ്ങിനെ ആര്‍ എസ് എസ് സംഘപരിവാരം പ്രവര്‍ത്തികമാക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കൊലപാതകമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആത്മഹത്യ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഈ സര്‍വ്വകലാശാലയില്‍ ഒമ്പത് ദളിത് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. പാവപ്പെട്ട മനുഷ്യന്‍ ഒരിക്കലും ഗതിപിടിക്കരുത് എന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ആശയ പരിസരത്തില്‍ നിന്നാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തന രീതികള്‍ വാര്‍ത്തെടുക്കുന്നത്. ഒരാശയം മനുഷ്യന്റെ മസ്തിഷ്‌കത്തിലേക്ക് പ്രവേശിച്ചാല്‍ അത് ഒരു ഭൗതിക ശക്തിയാവും അതിനെ കേവലമായി, ഒരു ദൗത്യം നിര്‍വഹിക്കാന്‍ മാത്രമല്ല ഉപയോഗിക്കാന്‍ സാധിക്കുന്നത്. വിപ്ലവത്തിനും പ്രതിവിപ്ലവത്തിനും അതിനെ ഉപയോഗിക്കാനാവും. രോഹിതിന്റെ 'കൊലപാതക'ത്തിലൂടെ ഇത് കൂടുതല്‍ വ്യക്തമാകുന്നു, ഗാന്ധിജിയുടെ കൊലപാതകത്തിലും അത് മറ്റൊരു രീതിയില്‍ ഉപയോഗിക്കപ്പെട്ടത് കാണാനാവും. സവര്‍ണര്‍ മാത്രം ഉള്‍പ്പെടുന്ന 'രാമരാജ്യ'ത്തിലേക്ക് നവ ഫാസിസ്റ്റുകള്‍ കൊന്നും കൊല്ലിച്ചും മുന്നേറുമ്പോള്‍ ആ ആശയത്തെ പ്രതിരോധിക്കാനുള്ള സംഘശക്തിയായി ജനത മാറേണ്ടിയിരിക്കുന്നു.

ആര്‍ എസ് എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ട എ ബി വി പി യും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാറാവുവും കേന്ദ്രമന്ത്രി ബന്ദാരു ദത്തായേത്രയും മാനവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനിയുമൊക്കെ ചേര്‍ന്നാണ് ദളിത് വിഭാഗത്തില്‍പ്പെട്ട രോഹിതിനെ മരണത്തിലേക്ക് വലിച്ചിഴച്ചത്. നിരന്തര പീഡനവും അര്‍ഹമായ ഫെലോഷിപ്പ് തടഞ്ഞുവെച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും ആ യുവാവിന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറത്തുള്ള സമ്മര്‍ദ്ദങ്ങളായി മാറി. സസ്‌പെന്‍ഷന്‍ നടപടികള്‍ക്കായി പുതിയതായി നിയമിച്ച വിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് രോഹിതിന്റെ ആത്മഹത്യയുടെ യഥാര്‍ത്ഥ ഉത്തരവാദി. മേലാളമാരുടെ തീരുമാനം നടപ്പാക്കുകയായിരുന്നു വിസി. രോഹിത് വെമുലയുടെ മരണം നമ്മുടെ രാജ്യത്തിന്റെ തല കുനിപ്പിക്കുന്നു. ദളിതനായത് കൊണ്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയില്‍ മുന്നിലിനി രക്ഷയായി മരണം മാത്രമേയുള്ളു എന്ന ബോധത്തില്‍ ആത്മഹത്യ ചെയ്യുന്ന ചെറുപ്പകാരുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നു.

രോഹിത് എഴുതിയ ആത്മഹത്യാക്കുറിപ്പ് ആരുടെയും ഹൃദയം നുറുക്കുന്നതാണ്. വിദ്യാര്‍ഥിയുടെ നിര്‍മലമായ മനസ്സ് തുറന്നുകാട്ടുന്നതാണ് കുറിപ്പിലെ വാചകങ്ങള്‍. രോഹിത് ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ ഭാവിയില്‍ മഹാനായി വളരുമായിരുന്നുവെന്ന് കുറിപ്പ് വായിക്കുന്ന മാത്രയില്‍ ബോധ്യപ്പെടും. അത്തരത്തിലുള്ള ബുദ്ധിശാലിയായ ഒരു വിദ്യാര്‍ഥിയുടെ ഭാവിജീവിതമാണ് കെടുത്തിക്കളഞ്ഞത്. രോഹിത് വെമുലയുടെ അകാലമരണത്തിന് കാരണക്കാരായ സകലര്‍ക്കും നിയമാനുസരണമുള്ള ശിക്ഷ ലഭിക്കണം. അതിനായുള്ള സമ്മര്‍ദ്ദശക്തിയായി ഓരോ ജനാധിപത്യ വിശ്വാസിയും മാറേണ്ടതുണ്ട്.

27-Jan-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More